'രക്ഷപ്പെടുന്നത് നാട്ടുകാർക്ക് സഹിക്കുന്നില്ല അതേയുള്ളു, ഇച്ചിരി തന്റേടവും വായുമുള്ള കൊച്ചാ വേറെ കുഴപ്പമില്ല'

മലയാളം ബിഗ്ബോസ് സീസണ്‍ ആറിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫർ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സറായി ബിഗ് ബോസ് സീസണ്‍ ആറില്‍ എത്തിയ ജാസ്മിന്‍ ഇപ്പോള്‍ തന്നെ വലിയ ആരാധകരെയും വിമര്‍ശകരെയും ഉണ്ടാക്കി കഴിഞ്ഞു. അടുത്തിടെ ഷോയില്‍ ജാസ്മിനുമായി ജാസ്മിന്‍റെ പിതാവ് നടത്തിയ ഫോണ്‍ സംസാരം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചത്തെ എപ്പിസോഡിലാണ് ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് നിങ്ങളോട് പിതാവിന് സംസാരിക്കണമെന്ന് പറഞ്ഞത്.

പിന്നാലെ പിതാവിനെ കണക്ട് ചെയ്തെങ്കിലും ഇവര്‍ എന്താണ് സംസാരിച്ചതെന്ന് ബിഗ് ബോസ് കാണിച്ചില്ല. തിരിച്ച് വീട്ടിലെത്തിയ ജാസ്മിന്‍ നേരത്തെ കളിച്ച രീതിയില്‍ നിന്നും മാറിയാണ് പിന്നീട് നടന്നത്. എന്നും ഒപ്പം നടന്ന ഗബ്രിയെ അടക്കം ഒഴിവാക്കി ഒരു അകലം പാലിച്ചാണ് ജാസ്മിന്റെ പെരുമാറ്റം.

Jasmin Jaffar

ഒപ്പം മുഖ്യശത്രുവായ റോക്കിയോട് സോറി പറയാനും പോയിയിരുന്നു. ​ഗബ്രിയുമായി കോമ്പോ ഉണ്ടാക്കിയപ്പോൾ മുതൽ ജാസ്മിന് വലിയ രീതിയിൽ നെ​ഗറ്റീവ് ലഭിക്കുന്നുണ്ട്. ​ഗബ്രിയുമായി അടുത്തിടപഴകുന്ന ജാസ്മിന്റെ വീഡിയോകൾ വൈറലായിരുന്നു. ജാസ്മിന്റെയും ഉപ്പയുടെയും ഫോൺ സംഭാഷണം സംപ്രേഷണം ചെയ്യാതെ ജാസ്മിനോട് ബി​ഗ് ബോസ് ടീം ഫേവറിസം കാണിച്ചുവെന്ന ആക്ഷേപവും പ്രേക്ഷകർക്കുണ്ട്.

ഈ വിവാ​ദങ്ങളെല്ലാം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ജാസ്മിനെ കുറിച്ച് അയൽവാസികൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അയൽവാസികൾ ജാസ്മിനേയും കുടുംബത്തേയും കുറിച്ച് സംസാരിച്ചത്. രക്ഷപ്പെടുന്നത് നാട്ടുകാർക്ക് സഹിക്കുന്നില്ല അതേയുള്ളു പ്രശ്നമെന്നാണ് അയൽവാസികൾ പറയുന്നത്.

ജാസ്മിന്റെ ഉപ്പയുടെ ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ചും അയൽവാസികൾ സംസാരിച്ചു... 'കപ്പ് ഇത്തവണ കൊല്ലത്തേക്ക് വരണമെന്ന് ആ​ഗ്രഹമുണ്ട്. കുഞ്ഞിലെ മുതൽ ഞങ്ങൾക്ക് അറിയാവുന്ന കൊച്ചാണ് ജാസ്മിൻ. പിന്നെ നാട്ടുകാർക്ക് പലതും പറയാമല്ലോ. ഒരു മനുഷ്യൻ രക്ഷപ്പെടുന്നത് ആർക്കും കണ്ടൂടാ. പള്ളിയിൽ നിന്നും പിരിച്ചുവിട്ടെന്നൊക്കെ പറയുന്നത് ചുമ്മാതെയാണ്. വാപ്പയ്ക്ക് അറ്റാക്ക് വന്നതാണ്. ബ്ലോക്കൊക്കെ വന്നതാണ്.'

'ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ വീട്ടിലുണ്ട്. ഇച്ചിരി തന്റേടവും വായുമുള്ള കൊച്ചാണ് അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. കടങ്ങളെല്ലാം ഒരുപാടുണ്ടായിരുന്നവരാണ്. ആ കൊച്ചാണ് എല്ലാം വീട്ടിയത്. ആ കൊച്ച് ഇത്രമേൽ ആയപ്പോൾ ആൾക്കാർക്ക് സഹിക്കുന്നില്ല. അല്ലാതെ കൊച്ചിനെ പറ്റിയൊന്നും ആരും ഒരു കുറ്റവും പറയത്തില്ല.'

Jasmin Jaffar

'പിന്നെ പലരുടെയും വായല്ലേ നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ. ലോകമെ മറിഞ്ഞും തിരിഞ്ഞും പോകുവാണ്. ആര് നല്ലതായി നടന്നാലും കൊള്ളത്തില്ലെന്നേ പറയൂ ആളുകൾ. ഒരാൾ രക്ഷപ്പെട്ട് വരുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല. നാട്ടുകാർക്ക് ശല്യക്കാരൊന്നുമല്ല അവർ. ഉപ്പയ്ക്ക് വയ്യാത്തത് കൊണ്ടാണ് ആ കൊച്ച് ഇങ്ങനെ ജോലി ചെയ്ത് തുടങ്ങിയത്. ആ കൊച്ച് പോയി രക്ഷപ്പെട്ട് വരട്ടെയെന്നാണ് ഞങ്ങൾക്ക് ആ​ഗ്രഹം.'

'പിന്നെ എന്തിനാണ് പള്ളിയിൽ നിന്നും പിരിച്ചുവിടുന്നത്. പള്ളിയിൽ വേറെ പ്രശ്നങ്ങളില്ല. ആ കൊച്ചിന് രക്ഷപ്പെടാൻ വേണ്ടിയാണ് ആ കൊച്ച് പോയത്. നാട്ടുകാർക്ക് സഹിക്കുന്നില്ല അതേയുള്ളു. ജാസ്മിൻ നല്ല കുട്ടിയാണ്. കുഞ്ഞുനാൾ മുതൽ അറിയാം', എന്നാണ് അയൽവാസികൾ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X