'നീ വരുത്തി വെച്ചതാണെല്ലാം, പുറത്ത് ഒരുപാട് പ്രശ്നങ്ങളുണ്ടാകും, മുന്നോട്ടുള്ള കാര്യങ്ങൾ നേരിടാൻ നീ തയ്യാറാകണം'

ബി​ഗ് ബോസ് മലയാളം ആറാം സീസൺ ഫിനാലെയോട് അടുക്കുമ്പോൾ മത്സരാർത്ഥികളുടെ എട്ടിലെത്തി. ഈ ആഴ്ചയും അവശേഷിക്കുന്നവരിൽ നിന്നും ആരെങ്കിലുമൊക്കെ ഷോയിൽ നിന്ന് പുറത്താകും. എത്ര തന്നെ ടാസ്ക്കുകൾ കളിച്ചാലും ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ ഹൗസിൽ തുടരാൻ ആർക്കും സാധിക്കൂ. കഴിഞ്ഞ ദിവസം പണപ്പെട്ടി ടാസ്ക്കാണ് നടന്നത്. ടാസ്ക്ക് തുടങ്ങി പതിനഞ്ച് മിനിറ്റ് പിന്നിട്ടപ്പോഴേക്കും അഞ്ച് ലക്ഷം അടങ്ങിയ പെട്ടിയുമെടുത്ത് സായ് കൃഷ്ണ പുറത്തായി.

പലരും സംഖ്യ കൂടുന്നതിന് വേണ്ടി കാത്തിരിക്കവെയാണ് സായ് കൃഷ്ണൻ പെട്ടി എടുത്ത് ഇറങ്ങിയത്. റിഷി അടക്കമുള്ളവർക്ക് പെട്ടി എടുക്കാൻ കഴിയാതെ പോയതിൽ നിരാശയുണ്ട്. അതേസമയം ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ‌ക്കായി പുതിയൊരു ​ടാസ്ക്ക് ബി​ഗ് ബോസ് രണ്ട് ദിവസം മുമ്പ് ആരംഭിച്ചിരുന്നു. ആത്മപരിശോധനയ്ക്കും സ്വയം മനസ് തുറക്കാനും മത്സരാർത്ഥികൾക്ക് അവസരമൊരുക്കുന്നതായിരുന്നു പുതിയ ടാസ്ക്ക്.

Jasmin Jaffar

പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നിലക്കണ്ണാടിക്ക് മുന്നില്‍ വന്ന് നിന്ന് തന്‍റെ തന്നെ പ്രതിച്ഛായയോട് സംസാരിച്ച് ആത്മവിശ്വാസം കൂട്ടാനും മുന്നോട്ട് പോകാൻ ഊർജം കൂട്ടാനും ഈ ടാസ്ക്കിലൂടെ മത്സരാ​ർത്ഥികൾക്ക് കഴിയും. ജിന്‍റോയും ശ്രീതുവുമാണ് ടാസ്ക്കിൽ ആദ്യം പങ്കെടുത്തത്. അതിൽ‌ ജിന്റോയുടെ പ്രകടനം പ്രേക്ഷകർക്കും ഏറെ ബോധിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ടാസ്ക് ബി​ഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

ഇപ്പോഴിതാ ഈ ടാസ്ക്കിൽ പങ്കെടുത്ത ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്. താൻ ഒരുപാട് മാറിയെന്നും എല്ലാം തിരിച്ചുവരുമെന്നും പുറത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതെല്ലാം തരണം ചെയ്യണമെന്നുമെല്ലാം പറഞ്ഞ് സ്വയം ആത്മവിശ്വാസം പകരുന്ന ജാസ്മിനാണ് വീഡിയോയിലുള്ളത്.

നീ ഒരുപാട് മാറി. പഴയ ചിന്നു ഒന്നുമല്ല. ചിരിയും കുട്ടിക്കളിയുമൊ പോയി. ധൈര്യമായി നിന്നപോലെ നിൽക്ക്. വേറെ ആരും ധൈര്യം തരാനില്ല. ആരും കാണത്തില്ല. എന്തൊക്കെയായിരുന്നു വന്ന് കയറിയപ്പോൾ... ഇപ്പോ മറിക്കും ഇപ്പോ മറിക്കും.. എപ്പോ മറിച്ച്... കുറേ ജീവിതാനുഭവമുണ്ട്. അപ്പോൾ ഇവിടെ വന്നാൽ ഇത് നിനക്ക് സിമ്പിളായിരിക്കുമെന്ന് നീ വിചാരിച്ചു. ഒന്നും നടന്നില്ലല്ലോ. അതിന്റെ ഇരട്ടി ഇവിടെ ഉണ്ടാക്കി. ഇനി ഇത് ഏത് കാലത്ത് തീർക്കും.

കൺഫ്യൂഷൻസ് ഉണ്ടാകും. ഉറപ്പായും ഉണ്ടാകും. അതിന് പ്രതിവിധിയുണ്ടോയെന്ന് എനിക്ക് അറിയില്ല. അത് നീ തന്നെ ആലോചിച്ച് നീ തന്നെ കണ്ടുപിടിക്കണം. വേറെ ആരെങ്കിലും പറയുന്ന കാര്യങ്ങൾ തലയ്ക്കകത്ത് എടുത്താൽ നിനക്ക് നിന്റെ സൊല്യൂഷൻ കിട്ടത്തില്ല. നീ വരുത്തി വെച്ചതാണ് എല്ലാം. നിന്റെ സംശയങ്ങളാണ്.

Jasmin Jaffar

എല്ലാവരും പറഞ്ഞ് തരുന്നത് അവരുവരുടെ കണ്ണിൽ കാണുന്ന ശരികളാണ്. എന്ത് പറഞ്ഞാലും എവിടെ എങ്കിലും ഒരു കുറ്റപ്പെടുത്തൽ ജാസ്മിന് കിട്ടും. അത് ഒരുപാട് ഉള്ളിലോട്ട് എടുക്കാതിരിക്കുക. നീ എന്തായിരുന്നു. നീ എങ്ങനെയാണ് എന്നെല്ലാം നിനക്ക് അറിയാം. പണ്ട് എന്തായിരുന്നോ അതൊക്കെ തന്നെയാണ് ഇപ്പോഴും. വ്യത്യാസമായുള്ളത് നിന്റെ ചിരിയും കാര്യങ്ങളുമൊക്കെ പോയി മോളേ. അതെല്ലാം തിരിച്ച് കിട്ടും. എവിടെ കൊണ്ടിട്ടാലും നീ ഇനി ജീവിക്കും.

സ്വതന്ത്രയായി. ആരെയും ആശ്രയിക്കാതെ നിൽക്കാൻ പഠിച്ചു. വിധി ഉണ്ടെങ്കിൽ നീ മുന്നോട്ട് പോകും. വിഷമിക്കാതെ സ്ട്രോങ്ങായിട്ട് നിൽക്ക്. എല്ലാവരും കാണും നിനക്ക്. നീ ആ​ഗ്രഹിച്ച എല്ലാവരും കാണും. കൂടെ ഇല്ലാത്തവർ നിന്നെ അവർ സ്നേഹിച്ചിട്ടില്ല. അല്ലെങ്കിൽ മനസിലാക്കാൻ പറ്റിയിട്ടില്ല. അങ്ങനെ വിചാരിക്ക്.

പുറത്ത് ഒരുപാട് പ്രശ്നങ്ങൾ നിനക്ക് ഉണ്ടാകും. വിട്ടേക്കണം. മുന്നോട്ടുള്ള കാര്യങ്ങൾ നേരിടാൻ നീ തയ്യാറാകണം. അതിൽ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക. ഒന്നുകിൽ ആരും നിന്നെ മനസിലാക്കുന്നില്ല. ഇല്ലെങ്കിൽ നീ ചെയ്യുന്നതെല്ലാം തെറ്റായത് കൊണ്ടാകാം എന്ന് പറഞ്ഞാണ് ജാസ്മിൻ അവസാനിപ്പിച്ചത്. തനിക്ക് ഒന്നും പറയാൻ കഴിയുന്നില്ലെന്നും ജാസ്മിൻ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X