'വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും... ഓ... സീൻ'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായ ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്ന പേര് ജാസ്മിൻ ജാഫറിന്റേത് തന്നെയാണ്. ഇരുപത്തിമൂന്നുകാരിയായ ജാസ്മിന്റെ ജീവിതം ബി​ഗ് ബോസിൽ കയറിയതോടെ മാറി മറിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ജാസ്മിൻ ഇന്ന് കേരളത്തിൽ ചർച്ചാ വിഷയമാണ്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

എന്നാൽ ആദ്യത്തെ രണ്ട് ദിവസം നല്ല രീതിയിലായിരുന്നു ജാസ്മിന്റെ പ്രകടനം എന്നാൽ മൂന്നാമത്തെ ദിവസം മുതൽ ജാസ്മിൻ ​ഗബ്രി എന്ന സഹമത്സരാർത്ഥിക്കൊപ്പം ചേർന്ന് പൊതുവെ ബി​ഗ് ബോസിൽ വരുന്ന ഒട്ടുമിക്ക ആളുകളും സ്വീകരിക്കാറുള്ള ലവ് സ്ട്രാറ്റർജി കളിച്ച് തുടങ്ങി.

Jasmin Jaffar

രണ്ട് ദിവസം കൊണ്ട് ആദ്യമായി കാണുന്ന വ്യക്തിയുമായി പിരിയാൻ പറ്റാത്ത തരത്തിൽ ബോണ്ടിങ്ങുണ്ടായി എന്നാണ് ജാസ്മിൻ പറഞ്ഞത്. കാരണം വിശ്വാസ യോ​ഗ്യമല്ലാത്തത് കൊണ്ട് തന്നെ പിന്നീട് അങ്ങോട്ട് പിന്തുണയ്ക്കുന്നവരെക്കാൾ കുറ്റപ്പെടുത്തുന്നവരായി ജാസ്മിന് ഏറെയും. ജാസ്മിൻ ജാഫർ എന്ന ഇൻഫ്ലൂവൻസറെ സ്നേഹിച്ചിരുന്നവർ പോലും താരത്തെ വെറുത്ത് തുടങ്ങി. ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ എന്ന സുഹൃത്തുമായി ജാസ്മിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു.​

ഗബ്രിയുമായ ജാസ്മിന്റെ സൗഹൃദം പരിധിവിട്ട് പോകുന്നുവെന്ന് മനസിലായപ്പോൾ സഹമത്സരാർത്ഥികൾ പല വിധത്തിലുള്ള ചോദ്യങ്ങൾ ഇരുവരോടും ചോദിച്ചു. അപ്പോഴാണ് താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ ജാസ്മിൻ വിളിച്ച് പറഞ്ഞത്. ​ശേഷം ശരണ്യ ആനന്ദ് ചോദിച്ചപ്പോൾ ഹൗസിന് പുറത്തുള്ള റിലേഷന് ഉറപ്പില്ലെന്ന തരത്തിലാണ് ജാസ്മിൻ സംസാരിച്ചത്.

​ഗബ്രി പുറത്താകുന്നതിന് മുമ്പ് ഒരു ദിവസം ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിൽ ഒരിക്കൽ തനിക്ക് ​ഗബ്രിയോട് പ്രണയമാണെന്ന തരത്തിൽ ജാസ്മിൻ സംസാരിച്ചിരുന്നു എന്നാൽ ജാസ്മിനെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ തനിക്ക് സാധിക്കില്ലെന്നായിരുന്നു ​ഗബ്രിയുടെ മറുപടി. ​ഗബ്രിയോട് ജാസ്മിൻ പ്രണയാഭ്യർത്ഥന കൂടി നടത്തിയതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി.

അത് പക്ഷെ ഇതുവരെയും ജാസ്മിൻ അറിഞ്ഞിട്ടില്ല. മാത്രമല്ല ഫാമിലി വീക്കിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം മാതാപിതാക്കൾ ഹൗസിലേക്ക് വന്നപ്പോഴും മാലയും ഒരു ടെഡി ബെയറും സമ്മാനമായി നൽകിയപ്പോഴും അഫ്സൽ പുറത്ത് ജാസ്മിനെ കാത്തിരിപ്പുണ്ടെന്ന തരത്തിലാണ് സംസാരിച്ചത്. കൂടാതെ ​ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ സൂക്ഷിച്ചിരുന്ന മാലയും ഫോട്ടോയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം തന്റെ വിവാഹത്തെ കുറിച്ച് സിജോയോട് ജാസ്മിൻ സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Jasmin Jaffar

ഈ വർഷം വിവാഹമുണ്ടാകുമോയെന്ന് സിജോ ചോദിച്ചപ്പോൾ ഞാൻ ഇവിടേക്ക് വരാം നേരത്ത് പുറത്തിറങ്ങിയാൽ കല്യാണം എന്ന രീതിയിലാണ് നിന്നത്. എന്റെ വീട്ടുകാർ വന്നപ്പോഴും അവരുടെ ആറ്റിറ്റ്യൂഡ് വെച്ചും എനിക്ക് അങ്ങനെ തന്നെയാണ് ഫീൽ ചെയ്യുന്നത്. പിന്നെ വിത്ത് ഇൻ വൺ ഇയർ കൊച്ചും... ഓ... സീൻ എന്നാണ് ജാസ്മിൻ സിജോയ്ക്ക് നൽകിയ മറുപടി.

ജാസ്മിൻ ​ഗബ്രിയുമായുള്ള ബോണ്ടിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ വിമർശനം കേട്ടൊരാൾ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലായിരുന്നു. മാത്രമല്ല ജാസ്മിന്റെ മാതാപിതാക്കൾ ഹൗസിലേക്ക് വന്ന് ടെഡി ബെയർ കൊടുത്ത് പുറത്ത് അഫ്സൽ കാത്തിരിക്കുന്നുവെന്ന രീതിയിൽ സംസാരിച്ചപ്പോഴും അഫ്സലിന് നേരെയാണ് സൈബർ ബുള്ളിയിങ് ഉണ്ടായത്.

ജാസ്മിന്റെ വീട്ടുകാരും അഫ്സലും ചേർന്ന് പ്രേക്ഷകരുടെ ഇമോഷൻ വെച്ച് നാടകം കളിച്ചുവെന്നൊക്കെയാണ് വിമർശനം വന്നത്. എന്നാൽ അഫ്സൽ ജാസ്മിനെ വിവാഹം കഴിക്കാൻ തയ്യാറായിട്ടില്ലെന്നും ഹൗസിൽ നടന്നതെല്ലാം ജാസ്മിന്റെ പിതാവ് സ്വമേധയ പറഞ്ഞതാണെന്നുമാണ് റിപ്പോർട്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X