'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ ജാസ്മിൻ ജാഫർ. ബിഗ് ബോസ് വീട്ടിൽ ജാസ്മിന് ഏറ്റവും വിശ്വാസവും അടുപ്പവുമുള്ളത് ഗബ്രിയോടാണ്. എന്നാൽ ജാസ്മിൻ-ഗബ്രി കൂട്ടുക്കെട്ട് വീടിനകത്തും പുറത്തും ഒരുപോലെ പ്രേക്ഷകരുടെ വിമർശനം നേരിടുന്ന ഒന്നാണ്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ജാസ്മിനും ഗബ്രിയും കൂട്ടായതിൽ അസ്വാഭാവികത ഉണ്ടെന്നും ഇരുവരും പുറത്തുനിന്ന് തന്നെ പ്ലാൻ ചെയ്ത് വന്ന് ലവ് ട്രാക്ക് കളിക്കുകയാണോ എന്നൊക്കെയാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഉന്നയിക്കുന്ന സംശയം.
സഹമത്സരാർത്ഥികളെല്ലാം ജാസ്മിൻ-ഗബ്രി ബന്ധത്തെ ചോദ്യം ചെയ്തപ്പോഴും തകരാതിരുന്ന ജാസ്മിൻ വീടിനകത്തേക്ക് ആറ് വൈൽഡ് കാർഡ് മത്സരാർത്ഥികൾ കൂടി എത്തിയതോടെ തകർന്ന അവസ്ഥയിലാണ്.

ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിനുശേഷം ഒരു ദിവസം മുഴുവൻ ജാസ്മിൻ വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു. അവസാനം സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷമാണ് ജാസ്മിൻ കരച്ചിൽ അവസാനിപ്പിച്ചത്. ഗബ്രിയുമായുള്ള ബന്ധം പ്രണയമായി മാറാതിരിക്കാൻ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ജാസ്മിൻ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അതിനുശേഷം ജാസ്മിനുമായി വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന അഫ്സൽ എന്ന ചെറുപ്പക്കാരൻ ആ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു. ജാസ്മിൻ-ഗബ്രി അടുപ്പത്തിന്റെ പേരിൽ താൻ വളരെ അധികം അപമാനിക്കപ്പെട്ടുവെന്നും ഇനി സങ്കടപ്പെടാൻ കഴിയില്ലെന്നും അഫ്സൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
ഹൗസിലേക്ക് കയറുന്നതിന് ഏഴ് മാസം മുമ്പാണ് ജാസ്മിനും അഫ്സലും പ്രണയത്തിലായത്. അതിനും മുമ്പ് മുന്ന എന്നൊരാളുമായി ജാസ്മിൻ പ്രണയത്തിലായിരുന്നു. അത് തകർന്നശേഷമാണ് അഫ്സൽ ജാസ്മിന്റെ ജീവിതത്തിലേക്ക് വരുന്നത്. ജാസ്മിൻ-ഗബ്രി അടുപ്പം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി നിൽക്കുന്ന സാഹചര്യത്തിൽ നാളുകൾക്ക് മുമ്പ് ബന്ധങ്ങളെ കുറിച്ച് ജാസ്മിൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സിംഗിളായിട്ട് ജീവിക്കാൻ അറിയില്ലെന്നും പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നുമാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞത്. 'ആര് ജീവിതത്തിൽ നിന്ന് പോയാലും നമ്മുടെ ലൈഫ് മുന്നോട്ട് പോകും. ഇമോഷൻ കാരണം ഇനി മുന്നോട്ട് ജീവിക്കാൻ പറ്റില്ലെന്ന് തോന്നും ആ സമയത്ത്. പക്ഷെ കടുംകൈ ചെയ്താൽ നഷ്ടം നമുക്ക് മാത്രമായിരിക്കും.'

'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല... പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെ ജീവിക്കാൻ പഠിച്ചു. എനിക്ക് പ്രേമിക്കാൻ ഒരാൾ വേണമെന്നല്ല അർത്ഥം. പക്ഷെ സൈഡ് സപ്പോർട്ടിന് ആരെങ്കിലും വേണം. ഉമ്മയോട് ഞാൻ എല്ലാം പറയാറുണ്ടായിരുന്നു.'
'പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്നും'. ജാസ്മിൻ പറയുന്നു. ഇതേ അഭിമുഖത്തിൽ താൻ 2023ൽ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ അഫ്സലാണെന്ന് ജാസ്മിൻ പറയുന്നുണ്ട്. ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു.
ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോൾ ഞാൻ ജാസ്മിനൊപ്പം നിന്നും. ഞാൻ എൻ്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവൾ കൂടി പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് ജാസ്മിനുമായുള്ള റിലേഷൻഷിപ്പ് അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് താരത്തിന്റെ ഭാവി വരൻ അഫ്സൽ കുറിച്ചത്.


Click it and Unblock the Notifications