'ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ചുകൂട്ടി, മുന്ന ടോക്സിക്കാണ്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷം ജീവിതം അടിമുടി മാറി മറിഞ്ഞ ഒരു മത്സരാർത്ഥിയുണ്ടെങ്കിൽ അത് ജാസ്മിൻ മാത്രമാണ്. എന്നാൽ തന്റെ ചില പ്രവ‍ൃത്തികളുടെ പേരിൽ ഹൗസിന് പുറത്ത് ഇത്രയേറെ പ്രശ്നങ്ങളും വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്നത് ജാസ്മിന് അറിയില്ല. വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സായ് കൃഷ്ണൻ പുറത്ത് കത്തുന്ന പ്രശ്നങ്ങളെ കുറിച്ച് സൂചന കൊടുക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിന് അതൊന്നും മനസിലായിട്ടില്ല. പിന്നെ കഴിഞ്ഞ ആഴ്ച മാതാപിതാക്കൾ വന്ന് ​ഗബ്രിയുടെ ഫോട്ടോയും മാലയും എടുത്ത് മാറ്റിയപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത് പോലെയല്ല പോകുന്നതെന്ന് ജാസ്മിന് ചെറിയ രീതിയിൽ മനസിലായത്.

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു ഇരുവരുടേതും. എന്നാൽ ഹൗസിൽ എത്തി ​ഗബ്രിയെ പരിചയപ്പെട്ടശേഷം ജാസ്മിൻ പുറത്ത് നടന്ന വിവാഹനിശ്ചത്തെ കുറിച്ചും തനിക്കായി ഒരാൾ കാത്തിരിക്കുന്നതുമെല്ലാം മറന്നു.‍

Jasmin Jaffar

​ഗബ്രിയാണ് തന്റെ ലോകം എന്ന രീതിയിലാണ് ജാസ്മിൻ പെരുമാറിയത്. ​ഗബ്രി-ജാസ്മിൻ ജോഡിയുടെ പെരുമാറ്റം കണ്ട് ഇരുവരും കാമുകി കാമുകന്മാരാണോയെന്ന് പോലും പ്രേക്ഷകർ സംശയിച്ചിരുന്നു. ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം പരിധിവിട്ടതോടെ അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി.

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ വിശദമായൊരു വീഡിയോ അഫ്സൽ പങ്കിട്ടിരുന്നു. അതിൽ ജാസ്മിനെ കുറിച്ചും ജാസ്മിന്റെ മുൻ കാല പ്രണയങ്ങളെ കുറിച്ചും വരെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ അഫ്സൽ-ജാസ്മിൻ പ്രണയകാലത്തെ കുറിച്ച് ഇരുവരുടെയും സുഹൃത്തായിരുന്ന സിയ പങ്കിട്ട കാര്യങ്ങളാണ് വൈറലാകുന്നത്. സിയയുടെ വാക്കുകളിലേക്ക്... 'കർമ ഈസ് എ ബിച്ചെന്ന് തെളിഞ്ഞ സമയമാണിത്. അസ്ലയെ കുറ്റപ്പെടുത്തിയവർ ജാസ്മിൻ ബി​ഗ് ബോസിൽ പോയശേഷം എല്ലാം മനസിലാക്കുന്നു.'

'അവർ ഇപ്പോൾ അസ്ലയെ പിന്തുണയ്ക്കുന്നു. അസ്ല പറഞ്ഞതായിരുന്നു ശരിയെന്ന് ഇപ്പോൾ അഫ്സൽക്കയും മനസിലാക്കി. ഒരു ഷോയിൽ വെച്ചാണ് അസ്ലയും ജാസ്മിനും ആദ്യമായി പരിചയപ്പെട്ട് സൗഹൃദത്തിലായത്. ജാസ്മിൻ സുഹൃത്താണെങ്കിലും അസ്ലയ്ക്ക് ആത്മബന്ധം കൂടുതൽ അഫ്സൽക്കയുമായാണ്. അതുകൊണ്ടാണ് ജാസ്മിനുമായി റിലേഷനിലാവുന്നതിന് മുമ്പ് അസ്ല അഫ്സൽക്കയെ തടഞ്ഞത്.'

'സുഹൃത്തിന് പ്രശ്നം വരരുത് എന്നത് മാത്രമായിരുന്നു അസ്ലയുടെ ലക്ഷ്യം. അഫ്സൽക്ക-ജാസ്മിൻ ജോഡിയുടെ റീലോഡഡ് വേർഷനാണ് പ്രേക്ഷകർ ഹൗസിൽ കണ്ട ​ഗബ്രി-ജാസ്മിൻ കോമ്പോ. അഫ്സൽക്ക-ജാസ്മിൻ ബന്ധം കാണുമ്പോൾ നിങ്ങൾ പ്രണയത്തിലാണോയെന്ന് പലപ്പോഴും ഞങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷെ അവർ സമ്മതിച്ചിട്ടില്ല. ​ഗബ്രിയും ജാസ്മിനും പറയാറുണ്ടായിരുന്നത് പോലെയാണ് പറഞ്ഞിരുന്നത്.'

Jasmin Jaffar

'ഏറ്റവും അവസാനമാണ് അഫ്സൽക്കയും ജാസ്മിനും പ്രണയത്തിലാണെന്ന് ഞങ്ങൾ സുഹൃത്തുക്കൾ അറിഞ്ഞത്. അപ്പോൾ‌ നമ്മൾ പൊട്ടന്മാരായില്ലേ..?. മുന്നയുമായി പ്രണയത്തിലായിരിക്കെ ജാസ്മിൻ അടുത്തപ്പോൾ നാളെ ഇത് തനിക്കും സംഭവിക്കുമെന്ന് അഫ്സൽക്കയ്ക്ക് തോന്നിയില്ലേ?. അതുപോലെ ​ഗബ്രിയോട് പെരുമാറുന്നത് പോലെയാണ് അവൾ അവളുടെ എല്ലാ ആൺ സുഹൃത്തുക്കളോടും പെരുമാറുന്നത്.'

'ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നുവെന്ന് അഫ്സലിന് അറിയാം. അതുകൊണ്ട് തന്നെ ഇപ്പോൾ അഫ്സലിന് സംഭവിച്ചത് പ്രഡിക്ടബിളായ കർമയാണ്. പക്ഷെ അഫ്സൽക്കയുടെ അവസ്ഥ കണ്ട് വിഷമമുണ്ട്.'

'മുന്ന ടോക്സിക്കാണെന്ന് അഫ്സൽ പറഞ്ഞതിനോട് യോജിപ്പില്ല. കാരണം മുന്ന ടോക്സിക്ക് പേഴ്സണാണ്. കാരണം ഒരിക്കൽ അഫ്സലുമായി ജാസ്മിൻ സംസാരിക്കുന്നത് മനസിലാക്കിയ മുന്ന ജാസ്മിന്റെ വാപ്പയെ വിളിച്ച് ദേഷ്യപ്പെട്ടു. അത് ജാസ്മിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു പരിചയവുമില്ലാത്ത എനിക്ക് വരെ മുന്ന മെസേജ് അയച്ചിട്ടുണ്ടെന്നാണ്', സിയ പുതിയ വീഡിയോയിൽ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X