'പെണ്ണ് കാണാൻ വീട്ടിൽ വന്നു, ആര് പറയുന്നത് വിശ്വസിക്കണം..? ഉപ്പ പറയുന്നതോ ജാസ്മിൻ പറയുന്നതോ?'

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. ഒരു ഇന്‍ഫ്ലൂവെന്‍സര്‍ എന്ന നിലയില്‍ ജാസ്മിന്‍ തന്‍റെ കഴിവുകള്‍ ഗംഭീരമായി തന്നെ തെളിയിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സുള്ള ഒരു യുട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലുമുണ്ട്. ഫാഷന്‍, ബ്യൂട്ടിടിപ്പുകള്‍, വൈറല്‍ റീല്‍സുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്.

ബി​ഗ് ബോസിൽ മത്സരാർത്ഥിയാണ് ഇപ്പോൾ ജാസ്മിൻ ജാഫർ. താരം ബി​ഗ് ബോസിലേക്ക് എത്തിയശേഷം ജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും വീണ്ടും വീണ്ടും സോഷ്യൽമീഡിയിൽ ചർച്ചയാകുന്നുണ്ട്.

Jasmin Jaffar

അക്കൂട്ടത്തിൽ ഒന്നാണ് ജാസ്മിന്റെ വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുന്നതാണെന്നത്. ഹൗസിൽ വന്നശേഷം ജാസ്മിൻ ഏറ്റവും കൂടുതൽ അടുത്തത് ​ഗബ്രിയുമായാണ്. ആ കോമ്പോ പക്ഷെ ലവ് ട്രാക്കായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ജാസ്മിന് പ്രേക്ഷക പിന്തുണയിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അടുത്തിടെ അസുഖ വിവരം പറയാൻ പിതാവ് വിളിച്ചപ്പോൾ ജാസ്മിൻ സംസാരിച്ചിരുന്നു.

ആ സംസാരത്തിനിടയിൽ ​ഗബ്രിയുമായുള്ള കോമ്പോ പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവായി മാറിയ വിവരം ഉപ്പയിൽ നിന്നും അറിഞ്ഞതുപോലെയായിരുന്നു ജാസ്മിന്റെ പെരുമാറ്റം. താനും ​ഗബ്രിയുമായി മോശമായി ഒരു ബന്ധവുമില്ലെന്നും താൻ കമ്മിറ്റഡാണെന്നും പറഞ്ഞായിരുന്നു ജാസ്മിൻ നിലവിളിച്ച് കരഞ്ഞത്. എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാൻ കാലുപിടിക്കാം.

വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയുമാക്കി. ഞാൻ കമ്മിറ്റഡാണ് ​ഗയ്സ്. ഞാനത് ​ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരടുത്തും ഒന്നിനും വരില്ല എന്നാണ് കരഞ്ഞുകൊണ്ട് ജാസ്മിൻ പറഞ്ഞത്. അതിനുശേഷം ഇതേകുറിച്ച് ജാസ്മിന്റെ ഉപ്പയും അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വിവാഹനിശ്ചയിച്ച് വെച്ചിരിക്കുന്നതാണെന്നും നേരത്തെ ഒരു വിവാഹനിശ്ചയം തകർന്നതിനാലാണ് ഈ വിവാഹനിശ്ചയത്തെ കുറിച്ച് മറച്ചുവെച്ചതെന്നുമാണ് ജാസ്മിന്റെ ഉപ്പ ജാഫർ പറഞ്ഞത്. ആ പയ്യൻ ജാസ്മിനെ ഉൾക്കൊള്ളാൻ മനസുള്ള വ്യക്തിയാണെന്നും ഉപ്പ പറഞ്ഞിരുന്നു. എന്നാൽ താൻ കമ്മിറ്റഡാണെന്ന് പറഞ്ഞ കരഞ്ഞ ജാസ്മിൻ കഴിഞ്ഞ ദിവസം അടുക്കളയിൽ വെച്ച് സഹമത്സരാർത്ഥികളിൽ ചിലരോട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Jasmin Jaffar

എപ്പോഴാണ് വിവാഹം കഴിക്കാൻ പ്ലാനെന്ന് ശ്രീതു ചോദിച്ചപ്പോൾ സംസാരിക്കുകയായിരുന്നു ജാസ്മിൻ. ചെറുക്കനെ കിട്ടിയാൽ എപ്പോൾ വേണമെങ്കിൽ കെട്ടാൻ ഞാൻ റെഡിയാണ്. എന്റെ ഒരു ഫ്രണ്ടുണ്ട്. പുള്ളിക്ക് കല്യാണം നോക്കുന്നുണ്ടായിരുന്നു. എനിക്കും കല്യാണം നോക്കുന്നുണ്ടായിരുന്നു. അപ്പോൾ അവർ ഒരു ദിവസം എന്റെ വീട്ടിൽ വന്നിരുന്നു.

ബി​ഗ് ബോസ് കഴിഞ്ഞിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞ് വെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതോടെ എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്ന് ഉപ്പ പറഞ്ഞത് നുണയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഉപ്പ പറയുന്നതോ ജാസ്മിൻ പറയുന്നതോ? ആര് പറയുന്നത് വിശ്വസിക്കണമെന്നും പ്രേക്ഷകരിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X