'പടിക്കൽ കൊണ്ടുപോയി കലമുടക്കും, ഗബ്രി തിരിച്ച് കയറിയാൻ നെഗറ്റീവ് കൂടും'; ഗബ്രിയുടെ പേര് എഴുതി ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫിനാലെ വീക്കിലേക്ക് കടക്കാൻ ആറുപേരാണ് യോഗ്യത നേടുക. ഞായറാഴ്ചത്തെ എപ്പിസോഡിൽ സിജോ കൂടി മത്സരത്തിൽ നിന്നും പുറത്താകുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഹൗസിൽ സിജോ ഉൾപ്പടെ ഏഴ് പേരാണുള്ളത്. അതേസമയം ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ നോറ മുസ്ക്കാൻ എന്ന മത്സരാർത്ഥി പുറത്തായിരുന്നു.
ടോപ്പ് ഫൈവിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയാണ് നോറ. പക്ഷെ ജനപിന്തുണ കുറവായതിന്റെ പേരിലാണ് നോറ പുറത്തായത്. അതുപോലെ രണ്ടാം വരവിനുശേഷം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മത്സരാർത്ഥിയാണ് സിജോ. കഴിഞ്ഞ കുറച്ച് നാളുകളായി സിജോയ്ക്കുള്ള ജനപിന്തുണ വലിയ രീതിയിൽ കുറഞ്ഞിരുന്നു.

പുറത്തായ മത്സരാർത്ഥി സായ് കൃഷ്ണനും നന്ദനയ്ക്കും അഭിഷേകിനും ഒപ്പം ചേർന്ന് ഗ്രൂപ്പ് ഗെയിം കളിച്ചുവെന്നതാണ് സിജോയ്ക്ക് വിനയായത്. പണപ്പെട്ടി അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സായിയുമായി സിജോ നടത്തിയ ചർച്ചയോടും പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. അതേസമയം ഹൗസിൽ അവശേഷിക്കുന്ന ഏഴ് പേരിൽ ജനപിന്തുണയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ.
ഈ സീസണിൽ ജാസ്മിൻ കപ്പ് ഉയർത്തുമെന്ന് വരെ പ്രവചനങ്ങളുണ്ട്. അതേസമയം ജാസ്മിന്റെ ഗെയിമിനോട് പ്രേക്ഷകർക്ക് എതിർപ്പാണ്. കാരണം ഗബ്രിയുമായി ലവ് ട്രാക്ക് പിടിച്ചാണ് അമ്പത് ദിവസത്തിന് മുകളിൽ ജാസ്മിൻ നിന്നത്. പൊതുവെ ലവ് ട്രാക്ക് കളിച്ച് വോട്ട് സമ്പാദിക്കാൻ ശ്രമിക്കുന്ന മത്സരാർത്ഥികളോട് പ്രേക്ഷകർക്ക് എതിർപ്പാണ്.
ആ എതിർപ്പ് ജാസ്മിന്റെ ഗെയിമിനോടും പ്രേക്ഷകർക്കുണ്ടായിരുന്നു. അത് മാത്രമല്ല പലപ്പോഴും ഗബ്രിയുമായുള്ള അടുപ്പം അതിര് വിട്ടുപോയതിന്റെ പേരിലും ജാസ്മിന് വലിയ വിമർശനം ലഭിച്ചിരുന്നു. ഗബ്രി പോയതിനുശേഷം അയാളുടെ ഓർമക്കായി ഫോട്ടോയും മാലയും വസ്ത്രവുമെല്ലാം ജാസ്മിൻ സൂക്ഷിച്ചിരുന്നു. ഗബ്രിയുടെ വിധവ എന്നാണ് ആ സമയത്ത് സോഷ്യൽമീഡിയ ജാസ്മിനെ പരിഹസിച്ച് വിളിച്ചിരുന്നത്.
ശേഷം ഫാമിലി വീക്കിൽ മാതാപിതാക്കൾ വന്നാണ് ജാസ്മിന്റെ കയ്യിലുള്ള ഗബ്രിയുടെ വസ്തുക്കളും ഫോട്ടോയും നീക്കം ചെയ്തത്. മാതാപിതാക്കൾ വന്ന് പോയശേഷം വളരെ വിരളമായി മാത്രമെ ഗബ്രിയുടെ പേര് ജാസ്മിൻ ഹൗസിൽ പറഞ്ഞിരുന്നുള്ളു. അതേസമയം ഇപ്പോഴിതാ ഗബ്രിയുടെയും തന്റെയും പേര് ഹൗസിൽ സ്ഥാപിച്ചിരുന്ന വാഴയിലയിൽ എഴുതി വെച്ചിരിക്കുകയാണ് ജാസ്മിൻ.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും സ്ഥിരം ഇരിക്കാറുണ്ടായിരുന്ന ഹൗസിലെ വാഴത്തോപ്പ് എന്നറിയപ്പെടുന്ന സ്ഥലത്തെ വാഴയിലെ ഇലയിൽ നെയിൽ പോളിഷും ഫൗണ്ടേഷനുമെല്ലാം ഉപയോഗിച്ച് ഗബ്രിയെന്നും ജാസ്മിനെന്നും ജാസ്മിൻ എഴുതി വെച്ചത്. വീഡിയോ വൈറലായതോടെ വീണ്ടും ഗബ്രിയുടെ പേര് വലിച്ചിട്ട് ജാസ്മിൻ ഫിനാലെ ആകുമ്പേഴേക്കും നെഗറ്റീവ് വാങ്ങുമെന്നാണ് പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
ഫിനാലെ അടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്ത് ജാസ്മിൻ പടിക്കൽ കൊണ്ടുപോയി കലമുടക്കാനും വിന്നറാകാതെ മടങ്ങാനും സാധ്യതയുള്ളതായും കമന്റുകളുണ്ട്. അതേസമയം പതിനാലാം ആഴ്ചയിൽ ഈ സീസണിൽ ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥികളെല്ലാം തിരികെ വീട്ടിലേക്ക് കയറും.
അക്കൂട്ടത്തിൽ ഗബ്രിയും തിരികെ വീട്ടിലേക്ക് കയറും. അന്ന് എന്തൊക്കെ സംഭവ വികാസങ്ങളാണ് ഹൗസിൽ നടക്കാൻ പോകുന്നതെന്ന് അറിയാൻ പ്രേക്ഷകരും ആകാംഷയിലാണ്. ജാസ്മിന്റെ ബാപ്പ ജാഫർ ഗബ്രിയെ ചീത്ത വിളിക്കുന്ന കോൾ റെക്കോർഡ് അടുത്തിടെ ലീക്കായിരുന്നു.
മാത്രമല്ല ഇനി തന്റെ മകളുടെ പേരുകൾ എവിടെയും പരാമർശിക്കരുതെന്നും ജാസ്മിന്റെ പിതാവ് ഗബ്രിയോട് പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തിരികെ ഹൗസിലേക്ക് വരുമ്പോൾ ഗബ്രി ജാസ്മിനോട് അകലം കാണിക്കുമോയെന്ന സംശയവും പ്രേക്ഷകർക്കുണ്ട്.


Click it and Unblock the Notifications