'ഞാൻ അടുത്ത് പോയി ഇരിക്കുന്നതുപോലും ആൾക്കാർക്ക് കംഫേർട്ട് അല്ല, ജാസ്മിനെന്ന് പറയുന്നത് തന്നെ ഡിസ്കംഫേർട്ടാണ്'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് വൈൽഡ് കാർഡുകൾ കൂടി വന്നതോടെ കൂടുതൽ ആവേശം നിറഞ്ഞതായി മാറിയിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറ് വൈൽഡ് കാർഡുകളെ ഹൗസിലേക്ക് മോഹൻലാൽ കയറ്റിവിട്ടത്. അവരിൽ മിക്കവരും പ്രതീക്ഷിച്ചതിനും മുകളിലുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ഹൗസ് അടക്കി ഭരിച്ചിരുന്ന പലരുടെയും പത്തി താഴ്ന്നു.

ഏറ്റവും സ്ട്രാങ്ങായ മത്സരാർത്ഥിയായി പ്രേക്ഷകർ വിലയി​രുത്തിയിരുന്ന ജാസ്മിനടക്കം ഇപ്പോൾ കരയാൻ മാത്രമെ സമയമുള്ളു. നേരത്തെ ഏത് വഴക്ക് നടന്നാലും അതിലെല്ലാം കയറി ഇടപെട്ട് ഹൗസിലുള്ള ആരേക്കാളും ഉച്ചത്തിൽ സംസാരിച്ചിരുന്ന ഒരാളാണ് ജാസ്മിൻ. എന്നാലിപ്പോൾ സ്വന്തം ഭാ​ഗം പോലും ന്യായീകരിക്കാനുള്ള അവസരം ക്യാപ്റ്റനായിട്ട് പോലും ജാസ്മിന് ലഭിക്കുന്നില്ല.

Jasmin Bigg Boss

കഴിഞ്ഞ ദിവസം സിബിൻ-റിഷി വിഷയം പരിഹരിക്കാൻ പോയ ജാസ്മിനെ പവർ ടീം പോലും പുച്ഛിച്ച് ഒതുക്കിയിരുത്തി. ശേഷം തന്നെ എല്ലാവരും ചവിട്ടി താഴ്ത്തുകയാണെന്ന് പറഞ്ഞ് ജാസ്മിൻ കരഞ്ഞതും വൈറലായിരുന്നു. ഇപ്പോൾ ഹൗസിൽ ജാസ്മിന് ഒരേയൊരു ആശ്രയം ​ഗബ്രി മാത്രമാണ്. മറ്റാരും തങ്ങൾക്കൊപ്പം ജാസ്മിനെ കൂട്ടാൻ തയ്യാറല്ല.

അതുകൊണ്ട് തന്നെ തനിക്ക് ​ഗബ്രിയല്ലാതെ മറ്റാരും ഇല്ലെന്ന് ജാസ്മിൻ മനസിലാക്കുകയും ചെയ്തു. ഇപ്പോഴിതാ തന്നെ ഹൗസിലാർക്കും ഇഷ്ടമല്ലെന്ന് പറഞ്ഞ് ജാസ്മിൻ കരയുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ​ഗബ്രിയോടാണ് മറ്റുള്ളവർ തന്നെ അവ​ഗണിക്കുകയാണെന്ന പരാതി ജാസ്മിൻ പറഞ്ഞത്. താൻ അടുത്ത് പോയി ഇരിക്കുന്നതുപോലും ആൾക്കാർക്ക് കംഫേർട്ട് അല്ലെന്നും പറഞ്ഞാണ് ജാസ്മിൻ സംസാരിച്ച് തുടങ്ങുന്നത്.

'ഇവിടെ ഒരു പ്രശ്നം നടക്കുമ്പോൾ അവരുടെ അടുത്ത് ഞാൻ പോയി ഇരിക്കുന്നത് പോലും ആൾക്കാർക്ക് കംഫേർട്ട് അല്ല. മനസിലാവുന്നുണ്ടോ... ഞാൻ ക്യാപ്റ്റനാണ്. പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ അവിടെ പോകുന്നത് പ്രശ്നം വഷളാവാതിരിക്കാനാണ്. അല്ലെങ്കിൽ ആ പ്രശ്നത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കേൾക്കണ്ടേ... എങ്കിലല്ലേ ക്യാപ്റ്റനായ എനിക്ക് ഒരു തീരുമാനം പറയാൻ പറ്റൂ.'

'വക്കും മൂലയും കേട്ട് എനിക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ. പക്ഷെ ഞാൻ പോയി ഇരിക്കുന്നത് തന്നെ ആളുകൾക്ക് ഡിസ്കംഫേർട്ടാണ്. എന്നെ കാണുന്നതേ ആർക്കും ഇഷ്ടമില്ല. ജാസ്മിനെന്ന് പറയുന്നത് തന്നെ ഡിസ്കംഫേർട്ടാണ്', എന്നാണ് വിങ്ങിക്കരഞ്ഞ് കൊണ്ട് ജാസ്മിൻ പറയുന്നത്.

Jasmin Bigg Boss

ബിഗ് ബോസില്‍ എത്തിയ വൈല്‍ഡ് കാര്‍ഡുകാരില്‍ ചിലര്‍ ഒഴികെ മറ്റെല്ലാവരുടെയും ടാർ​ഗറ്റ് ജാസ്മിൻ തന്നെയാണ്. ഹൗസിൽ വന്ന രണ്ടാം ദിവസം മുതൽ ലവ് ട്രാക്ക് പിടിച്ച് കോമ്പോ കളിക്കാൻ തുടങ്ങിയതാണ് ജാസ്മിനും ​ഗബ്രിയും. അവിടം മുതലാണ് ജാസ്മിനെ പ്രേക്ഷകരും ഹൗസ്മേറ്റ്സും വെറുത്ത് തുടങ്ങിയത്. കുറച്ച് ദിവസം മുമ്പ് വരെ ഇരുവരും രണ്ട് മത്സരാർത്ഥികളായിട്ടല്ല ഒറ്റ മത്സരാർത്ഥിയായിട്ടാണ് ​ഗെയിം കളിച്ചിരുന്നത്.

അതുകൊണ്ട് തന്നെ ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നത് പോലും ചുരുക്കമായിരുന്നു. ഇപ്പോൾ വൈൽഡ് കാർഡുകൾ വന്നതോടെ ജാസ്മിനും ​ഗബ്രിയും ഹൗസിൽ ഒറ്റപ്പെട്ടു. മറ്റുള്ള പതിനേഴ് പേരും നല്ല രീതിയിൽ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. കോമ്പോയിൽ നിന്ന് പുറത്തിറങ്ങി കളിക്കണമെന്ന് ജാസ്മിനുണ്ട്.

പക്ഷെ ജാസ്മിനെ വിട്ട് പോകാൻ ​ഗബ്രി തയ്യാറല്ല. ഹൗസിലെ ക്യാപ്റ്റനായ ജാസ്മിനാണ് ഈ ആഴ്ചയിലെ പവർ ടീമിനെ തെരഞ്ഞെടുത്തത്. അപ്സര, അർജുൻ, ​ഗബ്രി, രസ്മിൻ എന്നിവരായിരുന്നു പവർ ടീം അം​ഗങ്ങൾ. എന്നാൽ അധികാരം കിട്ടിയതോടെ ക്യാപ്റ്റനാണെന്ന പരി​ഗണ പോലും പവർ ടീം ജാസ്മിന് നൽകുന്നില്ല. പലപ്പോഴും സംസാരിക്കാൻ അവസരം കിട്ടാൻ ജാസ്മിൻ പാടുപെടുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X