'ഞാൻ എന്റെ മതത്തിലുള്ളയാളെ മാത്രമെ വിവാഹം കഴിക്കൂ..., ഗബ്രിയോട് പ്രണയമില്ല, വീട്ടുകാർക്ക് എന്നെ അറിയാം'
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഹോട്ട് ടോപ്പിക്ക് ഇപ്പോൾ ഗബ്രി-ജാസ്മിൻ കോംമ്പോയാണ്. വന്ന് രണ്ടാം ദിവസം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എല്ലാത്തിനും എപ്പോഴും ഹൗസിൽ ഒരുമിച്ചാണ്. ഇരുവരുടെയും നിലപാടുകൾ പോലും ഏകദേശം സമാനമാണ്. പക്ഷെ തങ്ങളുടേത് ഏത് തരം റിലേഷനാണെന്ന കാര്യത്തിൽ ഇരുവരും ഇതുവരെ പ്രേക്ഷകർക്കോ ഹൗസിലുള്ളവർക്കോ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പലരും എന്തുതരം ബന്ധമാണ് നിങ്ങൾ തമ്മിലുള്ളതെന്ന് ജാസ്മിനോടും ഗബ്രിയോടും ചോദിച്ചിട്ടുണ്ട്.
അപ്പോഴെല്ലാം ഗബ്രിയും താനും തമ്മിൽ ഫ്രണ്ട്ഷിപ്പാണെന്നാണ് ജാസ്മിൻ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇരുവരും ഹൗസിൽ പെരുമാറുന്നതെല്ലാം പ്രണയത്തിലായ രണ്ടുപേരെ പോലെയാണ്. അതിനാൽ തന്നെ ലവ് കോംമ്പോ കളിച്ച് പ്രേക്ഷകരെ കബിളിപ്പിച്ച് വോട്ട് വാങ്ങാനുള്ള ശ്രമമാണെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഇരുവരും ഉറങ്ങുന്നത് പോലും കൈകൾ ചേർത്ത് പിടിച്ച് കിടന്നാണ്.

ഇപ്പോഴിതാ റോക്കി ജാസ്മിനോട് ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ജാസ്മിൻ പറഞ്ഞ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങൾ തമ്മിൽ പ്രണയം ഇല്ലെന്നാണ് ജാസ്മിൻ റോക്കിയോട് പറഞ്ഞത്. എന്റെ മതത്തിലുള്ളയാളെ മാത്രമെ വിവാഹം കഴിക്കൂവെന്നും ജാസ്മിൻ പറയുന്നു. ഗബ്രിയുമായി ഫ്രണ്ട്ഷിപ്പ് മാത്രമാണെന്നും ജാസ്മിൻ തറപ്പിച്ച് പറഞ്ഞു.
ഗബ്രിയില്ലാത്ത സമയത്താണ് ഗാർഡൻ ഏരിയയിൽ വെച്ച് ഇരുവരും സംസാരിച്ചത്. കഴിഞ്ഞ ആഴ്ച എവിക്ടായ രതീഷിനും അസി റോക്കിയുമാണ് ജാസ്മിൻ-ഗബ്രി റിലേഷൻ ആദ്യം ശ്രദ്ധിച്ച് തുടങ്ങിയത്. 'ഗബ്രിയോട് പ്രണയമില്ല... അവനോട് ഇഷ്ടമുണ്ട്. പക്ഷെ അതൊരിക്കലും പ്രണയമല്ല.'
'എനിക്ക് പുറത്ത് റിലേഷൻഷിപ്പുണ്ടോ... കമ്മിറ്റഡാണോയെന്ന് നിനക്ക് അറിയില്ലല്ലോ... ഗബ്രിയുടെ സ്ഥാനത്ത് രസ്മിന്റെ കൈ പിടിച്ചാണ് നടക്കുന്നതെങ്കിലോ അവളുടെ തോളിലാണ് ഞാൻ ചായുന്നതെങ്കിലോ നീ പറയുമോ അത് പ്രണയമാണെന്ന്. ഗബ്രിയോട് എനിക്കുള്ളത് ഉൾമനസിൽ നിന്നും വന്ന സ്നേഹമാണ്. അതിനെ ഞാൻ വിളിക്കുന്ന പേരാണ് ഫ്രണ്ട്ഷിപ്പ്. ഞാൻ ഇനി പ്രണയിക്കുന്നുണ്ടെങ്കിൽ അത് കല്യാണം കഴിക്കാൻ വേണ്ടി മാത്രമായിരിക്കും.'
'അതുപോലെ ഞാൻ എന്റെ മതത്തിലുള്ളയാളെ മാത്രമെ വിവാഹം കഴിക്കൂ. ഓരോരുത്തർക്കും ഓരോ കോൺസെപ്റ്റണല്ലോ. ഇന്റർകാസ്റ്റ് മാരേജിനോട് എനിക്ക് താൽപര്യമില്ല. ചിരിക്കുന്ന കലിപ്പിടുന്ന എന്തെങ്കിലും പറഞ്ഞാൽ പെട്ടന്ന് പൊട്ടുന്ന ജാസ്മിനെ മാത്രമെ നിങ്ങൾക്ക് അറിയൂ.'

'വെറും വട്ടംപൂജ്യത്തിൽ നിന്നും തുടങ്ങിയാളാണ് ഞാൻ. അവിടെ നിന്നും ഞാൻ ഇവിടെ വരെ എത്തിയത് ആരെയും ചതിക്കാതെയും വഞ്ചിക്കാതെയുമാണ്. അതുപോലെ ഞാൻ മനുഷ്യനാണ്. എല്ലാ ഫീലിങ്സുകളും എനിക്കുണ്ട്. പക്ഷെ ഞാൻ ആരെയും മനപൂർവം ചതിക്കില്ല. എന്റേത് സ്നേഹനാടകമാണെന്ന് വിചാരിക്കുന്നവർക്ക് വിചാരിക്കാം.'
'എന്റെ വീട്ടുകാർക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്ക് എങ്ങനെയുള്ള ഫ്രണ്ട്സാണുള്ളത്... ഒരു പരിതി വിട്ട് ഒരു മനുഷ്യന്റെ അടുത്ത് ഞാൻ നിൽക്കുമോ എന്നൊക്കെ അവർക്ക് അറിയാം. കുറച്ചെങ്കിലും ബുദ്ധിയുള്ള കുട്ടിയാണ് ഞാൻ എന്ന് അറിയാമല്ലോ. ഇത്രയും ക്യാമറ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. എനിക്ക് തലയ്ക്ക് ഓളമൊന്നുമില്ല. ഇതെങ്ങനെയാണ് പുറത്ത് പോവുകയെന്നും അറിയാം.'
'കഴിഞ്ഞ വർഷമൊക്കെ കണ്ടിട്ടുള്ളതാണ്. ഞാൻ ഇമേജ് കോൺഷ്യസല്ല. എനിക്ക് അറിയാം ഞാൻ എന്താണെന്ന്. പിന്നെ കാണുന്ന പ്രേക്ഷകരിൽ നൂറ് പേരിൽ ഒരു ഇരുപത് പേർക്കെങ്കിലും മനസിലാകും. അത് മതിയെനിക്ക്', എന്നാണ് ജാസ്മിൻ റോക്കിയോട് പറഞ്ഞത്.
തന്റെ ഏറ്റവും വലിയ ഗതികേട് ഫ്രണ്ട്ഷിപ്പാണെന്ന് പറയേണ്ടി വരുന്നുവെന്നതാണ്. അതുപോലെ ഞങ്ങൾ പ്രണയത്തിലാണെന്ന് നിങ്ങൾ വ്യാഖ്യാനിച്ചാലും പ്രശ്നമില്ലെന്ന് പറഞ്ഞാണ് ജാസ്മിൻ അവസാനിപ്പിച്ചത്.


Click it and Unblock the Notifications