'അഫ്‌സലിക്കയുമായുള്ള കല്യാണത്തിന് ഇവിടെയുള്ള എല്ലാവരെയും ഞാൻ വിളിക്കും...'; സിജോയോട് ജാസ്മിൻ പറഞ്ഞത്!
ബിഗ് ബോസ് മലയാളം സീസൺ ആറ് മുന്നോട്ട് കൊണ്ടുപോകുന്ന മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വെച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഷോയിൽ അവളുടെ പാര്‍ട്ണറായാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്. ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യാൻ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദനായിരുന്നു. കാരണം എനിക്ക് എൻ്റെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ ഈ പെൺകുട്ടി കാരണം എനിക്ക് കൂടുതൽ അപമാനം സഹിക്കാൻ കഴിയില്ല.
ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു. ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. ഏഴ് മാസത്തെ വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം അത് എത്ര ആഴത്തിലുള്ളതാണെന്ന്.

ഈ നാടകം കാണുമ്പോൾ ഞാൻ ഞങ്ങളുടെ ആ ബന്ധത്തിൽ അത്ര ആത്മാർത്ഥത പുലർത്തിയെന്നത് മനസിലാക്കുന്നു. ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയതെന്ന് മനസിലാക്കുന്നു എന്നാണ് അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് താൻ പിന്മാറുന്നുവെന്ന് അറിയിച്ച് കുറിച്ചത്. അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറിയെന്ന കാര്യം ജാസ്മിൻ ഇതുവരെയും അറിഞ്ഞിട്ടില്ല.
ഇപ്പോഴിതാ സിജോയുമായി തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ച ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്. അഫ്‌സലിക്കയുമായുള്ള കല്യാണത്തിന് ഹൗസിലുള്ള എല്ലാവരെയും താൻ വിളിക്കുമെന്നാണ് സിജോയോട് ജാസ്മിൻ പറഞ്ഞത്. ഇരുവരുടെയും സംഭാഷണം വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
പക്ഷെ അഫ്സലിക്ക ആ കല്യാണത്തിന് വരില്ലലോ, ഗബ്രി ഔട്ടായി പോയപ്പോഴാണോ അഫ്സലിക്കയെ ജാസ്മിന് ഓർമ വന്നത്, തിരിച്ച് വരുമ്പോൾ അഫ്സലിക്ക കല്ല്യാണം കഴിക്കുമെന്ന ജാസ്മിന്റെ വിശ്വാസത്തെ ആരും ചെറുതായി കാണരുത്, അപ്പോൾ അഫ്സലിക്കാനെയൊക്കെ ഓർയുണ്ടല്ലേ ജാസ്മിന്... എന്നിങ്ങനെ നീളുന്നു താരത്തെ പരിഹസിച്ചുള്ള കമന്റുകൾ.


Click it and Unblock the Notifications