'തിരിച്ചും മറിച്ചും ചിന്തിച്ച് തന്നെയാണ് ബി​ഗ് ബോസ് ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്; സിബിന് പറ്റിയ പിഴവ്'

ജാസ്മിനും ​ഗബ്രിക്കും തക്കതായ ശിക്ഷ നൽകാൻ ബി​​ഗ് ബോസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഇടയ്ക്കിടെ വരാറുണ്ട്. സിബിൻ ഷോയിൽ നിന്ന് പുറത്തേക്ക് പോയപ്പോഴും ഈ വാദം വന്നു. ജാസ്മിനും ​ഗബ്രിക്കുമെതിരെ തിരിഞ്ഞത് കൊണ്ടാണ് സിബിനെ ഷോയിൽ നിന്ന് പുറത്താക്കിയതെന്ന് വരെ കുറ്റപ്പെ‌ടുത്തൽ വന്നു. താൻ പുറത്ത് പോയതല്ലെന്നും ഇനി തിരിച്ച് കയറാൻ പറ്റില്ലെന്ന് ബി​ഗ് ബോസ് അധികൃതർ അറിയിക്കുകായിരുന്നെന്നും സിബിൻ മാധ്യമങ്ങളോ‌ട് പറഞ്ഞു. ആ വാദവും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്.

സിബിന്റെ ഭാ​ഗത്ത് നിന്നുണ്ടായ തെറ്റുകളെക്കുറിച്ചും പ്രേക്ഷകരുടെ പക്ഷപാതിത്വത്തെക്കുറിച്ചും ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച അഭിപ്രായമാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'പറ്റി പോയത് എന്തെന്ന് വെച്ചാൽ, പുറത്തു നല്ല സപ്പോർട്ട് ഉള്ള ആളുകളെ ബിഗ് ബോസ് റോസ്റ്റ് ചെയ്യും. ചുമ്മാ വന്ന് അങ്ങ് കപ്പ് അടിച്ചു പോകാൻ പറ്റത്തില്ലല്ലോ ബിഗ് ബോസിന്റെ ഭാഗത്തുനിന്നും ​ഗെയിം ഉണ്ട്. ആ കടമ്പ കൂടി കടക്കണം. സിബിന് പറ്റിയത് എന്തെന്ന് വെച്ചാൽ പവർ റൂമിൽ കയറിയപ്പോൾ വ്യത്യസ്തമായ പരീക്ഷണം ഒക്കെ പുള്ളി നടത്തി എന്നത് ശരി തന്നെ'

Bigg Boss Malayalam Season 6

'പക്ഷേ ഇതിന്റെ ഇടക്ക് നിന്നും പുള്ളി കുത്തിത്തിരിപ്പ് ഉണ്ടാക്കിയിരുന്നു. ജിന്റോയെ മനസ്സിലാക്കി മൂപ്പരെ മുന്നിൽ നിന്ന് കളിച്ചു. അർജുൻ, അപ്സര ടീമിന്റെ ടാസ്ക് ആയിരുന്നു നല്ലത്. പക്ഷേ എന്തൊക്കെ വന്നാലും അവരെ ജയിപ്പിക്കരുത് എന്ന് സിബിൻ പവർ റൂമിനോട് പറയുന്നു. അത് അനുസരിച്ച് അവർക്ക് രണ്ടാം സ്ഥാനവും അതിനേക്കാൾ മോശം പ്രകടനം കാഴ്ചവച്ച ജാസ്മിന്റെ ടീമിനെ 170 പോയിന്റും കൊടുത്തു. കാലെ വാരി നിലത്തടിക്കുക എന്ന പ്രയോഗം. ഇതൊക്കെ നമ്മൾ കാണുന്നില്ലെങ്കിലും ബിഗ് ബോസിന്റെ ആളുകൾ ഇതൊക്കെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'

'ഇതൊക്കെ ജനങ്ങളിലേക്ക് എത്തിയപ്പോൾ സിബിന് തന്റെ നിലവിലെ വിലയും നാട്ടിൽ നഷ്ടമാകുമോ എന്നുള്ള ചിന്ത ഒക്കെ നെഗറ്റീവ് ആയി ചിന്തിച്ചു. അതിനേക്കാൾ ഉപരി ആ മീറ്റിങ്ങിന് ഇടക്ക് ഇരുന്ന് കാണിച്ച് രംഗം. പ്രവോക്ക് ചെയ്യുന്നത് ഈ ഗെയിമിൽ ഉള്ളതാണ് ജാസ്മിൻ പ്രവോക്ക് ചെയ്തു അതിൽ സിബിൻ വീണു പോയി സത്യത്തിൽ. ഒരു വ്യക്തിയും ഒരു സ്റ്റേജ് പ്രോഗ്രാമിൽ ഇരുന്ന് കാണിക്കാൻ പറ്റുന്ന ആകെ അല്ല സിബിൻ അവിടെ കാണിച്ചത്'

Jasmine  Sibin

'ബിഗ് ബോസിന് അത് ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പറ്റാത്തതുകൊണ്ട് അത് കാണിച്ചില്ല മിഡ് ഫിം​ഗറിൽ ഒതുക്കി. ഇതിനൊക്കെ നല്ല രീതിയിൽ തന്നെ ലാലേട്ടൻ മറുപടി കൊടുത്തു. അയാൾ കാണിച്ചത് എന്തെന്ന് അയാൾക്ക് വ്യക്തമായി അറിയാം അതുകൊണ്ടു തന്നെയാണ് പിന്നീട് സിബിന്റെ നാവ് പൊങ്ങാഞ്ഞത്. ജിന്റോയുടെ പി ആർ വർക്കേഴ്സ് ജാസ്മിൻ വേസ്റ്റ് എന്ന് വിളിച്ചത് കൊണ്ടാണ് അങ്ങനെയൊക്കെ കാണിച്ചത് എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ ഇതിനു പറ്റിയ ഒരു എക്സ്ക്യൂസ് ആണോ'

'സിബിൻ നല്ലൊരു ഗെയിമർ തന്നെയാണ്. പക്ഷേ ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിൽ പിടിച്ചു നിൽക്കാൻ വേണ്ട കുറച്ചു കാര്യങ്ങൾ അദ്ദേഹത്തിന് ഇല്ല. അദ്ദേഹം ബിഗ് ബോസിൽ നിന്ന് പുറത്താക്കാൻ കാരണം അദ്ദേഹം തന്നെയാണ്. അദ്ദേഹത്തെക്കാൾ എത്ര വലിയ സൈബർ ബുള്ളിംഗ് ആണ് ജാസ്മിൻ ഗബ്രിക്ക് എതിരെ നടക്കുന്നത്. അവർ ഇതൊന്നും കാര്യമാക്കുന്നില്ല. ഇതുപോലെ പല കടമ്പകൾ കടക്കാൻ പറ്റുമെങ്കിൽ മാത്രമേ ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിൽ വിന്നർ ആവാൻ പറ്റുള്ളൂ'

'ലക്ഷക്കണക്കിന് ആളുകൾ അപ്ലൈ ചെയ്യുന്നതിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്.
ശേഷം അവിടെ എത്തിയശേഷം അവിടെ പെർഫോമൻസ് കാഴ്ചവെക്കാൻ പറ്റാതെ ആളുകൾ ഔട്ടായി പോകുന്നു. ഇനി ഗബ്രിയെയും ജാസ്മിനെയും
ബിഗ് ബോസ് സംരക്ഷിക്കുന്നു ഇത് അനീതിയല്ലേ എന്ന ചോദ്യത്തിന് മറു ചോദ്യമുണ്ട്. അതിനുള്ള ഉത്തരം പ്രേക്ഷകരുടെ അപേക്ഷ അനുസരിച്ച് ഗബ്രി, ജാസ്മിൻ ഇവരെ പുറത്താക്കിയ ശേഷം അവിടെ ആരാണ് കണ്ടന്റ് ഉണ്ടാക്കുക ?'

'ശേഷം ഇതേ പ്രേക്ഷകർ തന്നെ ബിഗ് ബോസിന് ഇപ്പോൾ ഒരു ഓളം ഇല്ല എന്ന് പറഞ്ഞ് കെെയ്യൊഴിയും. ഇന്നലെ വരെ ഗബ്രി ശരണ്യയുടെ മുറിയിൽ പിടിച്ചു വലിച്ചു ഇന്നുമുതൽ അർജുൻ ആയി. അതുപോലെ എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ചിന്തിച്ചിട്ട് തന്നെയാണ് ബിഗ് ബോസ് ഇത് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇപ്പോൾ ഒരു സഹതാപം തോന്നിയതുകൊണ്ട് നിങ്ങൾ ജിന്റോയെ എല്ലാ കാര്യങ്ങളിലും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു സാധാരണ പ്രേക്ഷകൻ എന്ന രീതിയിൽ ഈ കളി കാണുന്ന ആൾക്കാർക്ക് ജിന്റോയുടെ ഭാഗത്തെ തെറ്റുകൾ ഒരുപാടു കണ്ടെത്താനാവും,' കുറിപ്പിൽ പറയുന്നതിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X