ജാസ്മിനെ വാരിപുണര്‍ന്ന് ഗബ്രി! തട്ടി മാറ്റി യമുന റാണി; കാര്യങ്ങളറിഞ്ഞിട്ടും ഗബ്രി കാണിച്ചത് മോശമായെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ ഫൈനല്‍ ഫൈവ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ ശ്രീതു കൃഷ്ണ പുറത്തു പോയതോടെയാണ് ജാസ്മിന്‍, ജിന്റോ, അര്‍ജുന്‍, അഭിഷേക്, ഋഷി എന്നിവര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്.
മാത്രമല്ല ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ട് ഈ സീസണില്‍ മത്സരിച്ച് പുറത്തായ ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ വീടിനകത്തേക്ക് വന്നിരിക്കുകയാണ്. എല്ലാവരും പരസ്പരം സൗഹൃദം പങ്കുവെച്ചും അകത്തേക്ക് തിരികെ വന്നതിന്റെയുമൊക്കെ സന്തോഷത്തിലാണ്. ഇതിനിടയില്‍ ഗബ്രി കൂടി അവസാനം ഷോയിലേക്ക് വന്നിരിക്കുകയാണ്.

ആരും പ്രതീക്ഷിക്കാത്ത സമയത്ത് ജാസ്മിന് സര്‍പ്രൈസ് കൊടുത്തു കൊണ്ടാണ് ഗബ്രി വീടിനകത്ത് പ്രവേശിച്ചത്. മാത്രമല്ല ഈ സീസണില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശനങ്ങള്‍ നേടിയതും ഇരുവരും ആയത് കൊണ്ട് ഗബ്രിയും ജാസ്മിനും എന്തൊക്കെ സംസാരിക്കും എങ്ങനെ പെരുമാറും എന്നൊക്കെ അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകരും.
ബിഗ് ബോസിലേക്ക് വന്ന ഉടനെ ഗബ്രിയുമായി സൗഹൃദത്തില്‍ ആയത് കാരണം ജാസ്മിന്റെ ജീവിതത്തെ പോലും ബാധിച്ചിരുന്നു. പുറത്ത് വിവാഹം ഉറപ്പിച്ചിട്ട് അകത്തെത്തിയ ജാസ്മിന്‍ ഗബ്രിയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് വിവാഹമുറപ്പിച്ച ആള്‍ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ക്കെതിരെ ചില ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഗബ്രിയുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് താരം വീണ്ടും വീടിനകത്തേക്ക് പ്രവേശിച്ചത്. ജാസ്മിനോട് പുറത്തു നടക്കുന്ന സംഭവങ്ങളെ പറ്റി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചില വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു തൂണിന്റെ മറവില്‍ നിന്ന് പരസ്പരം കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന ഗബ്രിയും ജാസ്മിനുമാണ് വീഡിയോയില്‍ ഉള്ളത്. പെട്ടെന്ന് അവിടേക്ക് വന്ന നടി യമുന റാണി ജാസ്മിനെ തട്ടുകയും ഗബ്രിയോട് അവളെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. യമുന പറഞ്ഞത് എന്താണെന്ന് മനസ്സിലായതോടെ ഗബ്രി പിന്മാറുകയും ചെയ്തു.
കഴിഞ്ഞ മൂന്നുമാസമായി പുറത്തു നടക്കുന്ന എന്താണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഗബ്രി ചെയ്ത പ്രവൃത്തിയെ വിമര്‍ശിക്കുകയാണ് പ്രേക്ഷകര്‍. മറ്റ് ചിലര്‍ ജാസ്മിന്റെ സൗഹൃദത്തെ മാനിച്ച് കൊണ്ട് അനുകൂല നിലപാടുകളാണ് എടുത്തിരിക്കുന്നത്. മാത്രമല്ല ചിലര്‍ നടി യമുനയെയും പരിഹസിക്കുന്നുണ്ട്.

'ഗബ്രിയ്ക്ക് പുറത്തെ അവസ്ഥ അറിയാം. എന്നിട്ടും അവനിതു ചെയ്‌തെങ്കില്‍, അവള്‍ ജയിക്കരുത് എന്ന നല്ല വാശി അവനുണ്ട്. നല്ല തന്തക്കും തള്ളക്കും ഉണ്ടായത് കൊണ്ട് ഇഷ്ടമാവില്ല. ചെറുപ്പം മുതല്‍ അവിഹിതം കണ്ട് ശീലം ആയവര്‍ക്ക ഇതൊക്കെ നോര്‍മല്‍ ആയിട്ടേ തോന്നുകയുള്ളു' എന്നും പറഞ്ഞാണ് ഒരു ആരാധകന്‍ ജാസ്മിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
രണ്ടുപേര്‍ കെട്ടിപ്പിടിച്ചാല്‍ അവിടെ അവിഹിതമുണ്ടാവുമോ? അവിടെ വന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗബ്രിയും ജാസ്മിനും എന്തൊക്കെ ചെയ്യുന്നു എന്നത് മാത്രം നോക്കിയാണ് പലരും നടക്കുന്നത്.
അവര്‍ക്ക് കെട്ടിപ്പിടിച്ചൂടെ എന്ന ചോദ്യമാണ് ഏറ്റവും കൂടുതലായി വരുന്നത്. ഇനി കെട്ടിപ്പിടിക്കുന്നത് അവിഹിതമാണെങ്കില്‍ രണ്ട് മൂന്ന് ദിവസമായിട്ട് ആ വീട്ടിലത് ഒരുപാട് തവണ നടന്നു കഴിഞ്ഞു. എന്നിട്ടും അതൊന്നും ആരും വീഡിയോയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നില്ലല്ലോ. ഗബ്രിയും ജാസ്മിനും ചെയ്താല്‍ മാത്രമേ അത് മോശം പ്രവൃത്തിയാവുകയുള്ളു എന്നിങ്ങനെ താരങ്ങളെ അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്.


Click it and Unblock the Notifications