അടിച്ച് പിരിഞ്ഞ് ജാസ്മിനും ഗബ്രിയും! ജാസ്മിന്റെ പിണക്കം മോശമായി ബാധിക്കുമെന്ന് പേടിച്ച് ഗബ്രി

ബിഗ് ബോസില്‍ വന്ന അന്ന് മുതല്‍ ലവ് ട്രാക്കിന് ശ്രമിച്ച് വന്‍ വിമര്‍ശനം നേടിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് മനസിലായ ജാസ്മിന്റെ വീട്ടുകാര്‍ മുന്നറിയിപ്പ് വരെ കൊടുത്തിരുന്നു. എന്നിട്ടും ഇരുവര്‍ക്കും ആ സൗഹൃദത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ഇതുവരെയുള്ള ദിവസങ്ങളില്‍ ഒരുമിച്ച് ഒരു കട്ടിലില്‍ കിടക്കുകയും ഭക്ഷണം വാരി കൊടുക്കുകയും ഉമ്മ വെക്കുകയും കടിക്കുകയുമൊക്കെ ചെയ്ത് ഇണക്കുരുവികളെ പോലെ നടക്കുകയായിരുന്നു ജാസ്മിനും ഗബ്രിയും. എന്നാല്‍ അതെല്ലാം മാറി ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

0jasmine-gabri

ജാസ്മിനും ഗബ്രിയും തമ്മിലുള്ളത് പ്രണയമല്ലെന്ന് ഇരുവരും ഒരുപോലെ പറയാറുണ്ട്. എന്നാല്‍ പ്രണയിനികളുടേതിന് സമാനമായ ചേഷ്ടകളാണ് താരങ്ങള്‍ കാണിക്കുന്നതും. ഈയൊരു കാരണമാണ് താരങ്ങള്‍ക്ക് വിമര്‍ശനം നേടി കൊടുത്തതും. നിലവില്‍ വിജയ സാധ്യതയേറെയുള്ള ജാസ്മിന് ഗബ്രിയുമായിട്ടുള്ള സൗഹൃദം അവസാനിപ്പിച്ചാലേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. ഒടുവില്‍ ജാസ്മിനും അത് മനസിലാക്കിയെന്നാണ് സൂചന.

ചാനല്‍ പുറത്ത് വിട്ട പുതിയ പ്രൊമോ വീഡിയോയില്‍ ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതും ജാസ്മിന്‍ ദേഷ്യപ്പെടുന്നതുമൊക്കെ കാണിച്ചിരിക്കുകയാണ്. 'ഒരു മിനുറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് ഗബ്രി അടുത്തേക്ക് വന്നെങ്കിലും ജാസ്മിന്‍ എഴുന്നേറ്റ് പുറത്തേക്ക് പോയിരിക്കുകയാണ്. ശേഷം ഇരുവരും പുറത്തിരുന്ന് സംസാരിക്കുന്നുണ്ട്.

എന്റെ തല വെട്ടി പൊളിയുന്നത് പോലെയുണ്ടെന്നും ഞാനിനി എന്ത് പറയുമെന്നും എങ്ങനെ റിയാക്ട് ചെയ്യുമെന്നും എനിക്ക് തന്നെ അറിയില്ലെന്നും ജാസ്മിന്‍ പറയുന്നു. അത് നീ ചെയ്തല്ലേ, ചെയ്‌തോളു. ഇതിന്റെ റിയാക്ഷനായി എന്റെ അടുത്ത് വരാന്‍ പോകുന്നത് വളരെ മോശമായിട്ടുള്ള കാര്യമായിരിക്കും എന്നായിരുന്നു ഗബ്രിയുടെ മറുപടി. ഇതോടെ ദേഷ്യത്തിലായ ജാസ്മിന്‍ നീ എന്താണെന്ന് വെച്ച് കാണിക്കെടാ.. എന്നും പറഞ്ഞ് കൈയ്യിലിരുന്ന തലയിണ എടുത്ത് എറിഞ്ഞു.

0jasmine-gabri

അങ്ങനെ ഗബ്രിയോട് ദേഷ്യപ്പെട്ട് ജാസ്മിന്‍ പുതിയൊരു തന്ത്രം പയറ്റുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗബ്രിയും ജാസ്മിനും പിരിഞ്ഞാല്‍ മതിയെന്നാണ് ഭൂരിഭാഗം കമന്റുകളും. അവര്‍ രണ്ടുപേരും ഒറ്റക്ക് കളിക്കട്ടെ. എന്തായാലും നന്നായി. അവസാനം ഇങ്ങനെ ഒക്കെ ആവുകയുള്ളൂ എന്ന് തോന്നിയിരുന്നു. എന്നാലും വൈകാതെ ഇരുവരും കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുത്തും നന്നാവാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

ചന്ദ്രികയുടെയും, രമണന്റെയും പ്രണയ കഥ പോലെ ജാസ്മിന്റെയും ഗബ്രിയുടെയും പ്രണയം കേരളം ഏറ്റെടുക്കുമെന്നായിരുന്നു ജാസ്മിനും ഗബ്രിയും കരുതിയിരുന്നത്.. പക്ഷെ പ്രേക്ഷകര്‍ പട്ടി വില നല്‍കിയില്ല അവരുടെ പ്രണയത്തിന്. ഇത് മനസിലാക്കിയ ജാസ്മിന്‍ തന്ത്രപൂര്‍വ്വം ഗബ്രിയെ ഒഴിവാക്കിയതാണ് ഇപ്പോള്‍ കണ്ടത് എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X