ഞാന്‍ കമ്മിറ്റഡ് ആണ്, എന്നെ വെറുതേ വിടൂ! എല്ലാവരുടെയും കാല് പിടിച്ച് അപേക്ഷിച്ച് ജാസ്മിന്‍! ഇമോഷണല്‍ ഡ്രാമയോ?

സംഭവബഹുലമായ അന്തരീക്ഷമാണ് വീണ്ടും ബിഗ് ബോസിനുളളില്‍ നടന്നിരിക്കുന്നത്. പതിനൊന്ന് ദിവസം പിന്നിടുന്നതിനുള്ളില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഗബ്രി-ജാസ്മിന്‍ കോംബോ വലിയ പ്രശ്‌നമായിരിക്കുകയാണ്. സിജോ, ശരണ്യ, റോക്കി തുടങ്ങി പലരും ജാസ്മിനും ഗബ്രിയ്ക്കും മുന്നറിയിപ്പുകളുമായി എത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധത്തെ പറ്റി ചോദിക്കുന്നവരോട് കയര്‍ത്ത് സംസാരിക്കുകയാണ് ഇരുവരും ചെയ്തിരുന്നത്.

എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് കളികള്‍ മാറിയിരിക്കുകയാണ്. ജാസ്മിന്റെ വീട്ടില്‍ നിന്നും ഫോണ്‍ വന്നതോട് കൂടിയാണ് കാര്യങ്ങള്‍ നേരെ തിരിഞ്ഞത്. അതുവരെ എല്ലാവരെയും വെല്ലുവിളിച്ച് നടന്ന ജാസ്മിന്‍ ആകെ തകര്‍ന്നു. ഗബ്രിയുമായി അകലം പാലിച്ചുവെന്ന് മാത്രമല്ല ആ ബന്ധം പ്രശ്‌നമാണെന്നുള്ള മുന്നറിയിപ്പ് ഗബ്രിയ്ക്ക് കൊടുക്കുകയും ചെയ്തു.

jasmine-gabri

എന്നാല്‍ ഇമോഷ്ണല്‍ ഡ്രാമ പുറത്തിറക്കി ജാസ്മിന്‍ വീടിനകത്ത് കരഞ്ഞ് നടക്കുന്നതാണ് പിന്നീടും കണ്ടത്. താനും ഗബ്രിയും തമ്മിലുള്ള ബന്ധം നെഗറ്റീവ് ആയിട്ടാണ് പുറത്ത് പോയതെന്നും അതാണ് വാപ്പയ്ക്ക് ഇപ്പോള്‍ അസുഖം കൂടാന്‍ കാരണമെന്നുമൊക്കെയാണ് ജാസ്മിന്‍ പറഞ്ഞത്. ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ പറയുമെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. മാത്രമല്ല വെള്ളിയാഴ്ച ജാസ്മിന്റെ വാപ്പയുടെ ഓപ്പറേഷന്‍ നടക്കാന്‍ പോവുകയാണ്.

എന്നാല്‍ ജാസ്മിനെ വീണ്ടും ഇമോഷണലാക്കുന്നൊരു ഗെയിമാണ് ബിഗ് ബോസ് നല്‍കിയത്. കണ്‍ഫെഷന്‍ റൂമില്‍ നിന്നും തിരച്ചു വന്നതിന് ശേഷം ഗബ്രിയോട് അല്ലാതെ ജാസ്മിന്‍ ആരോടും സംസാരിച്ചിരുന്നില്ല. പലരും ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും അവരുടെ മുഖത്ത് നോക്കാന്‍ പോലുമുള്ള ധൈര്യമില്ലായിരുന്നു. ഇതിനിടയിലാണ് പവര്‍ ടീമിനെ റോസ്റ്റ് ചെയ്യാനുള്ള ഒരു ടാസ്‌ക് ബിഗ് ബോസ് കൊടുത്തത്.

jasmine-gabri

ആക്ടീവ് അല്ലാത്ത പവര്‍ ടീമിനെ ട്രോളുക എന്നതായിരുന്നു ടാസ്‌ക്. ബാക്കിയുള്ള ടീം പല തരത്തിലാണ് ഈ അവസരം വിനിയോഗിച്ചത്. പലരും ജാസ്്മിനെ ഇതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും റോക്കിയുടെ ടീം നല്ല രീതിയില്‍ കളിയാക്കുകയാണ് ചെയ്തത്. ഒടുവില്‍ സിജോയും ടീമും ടാസ്‌കില്‍ വിജയിച്ചു. ടാസ്‌ക് കഴിഞ്ഞതിന് പിന്നാലെ ജാസ്മിന്റെ പൊട്ടിക്കരച്ചിലായിരുന്നു.

ഉച്ചത്തില്‍ നിലവിളിച്ച് കരഞ്ഞ ജാസ്മിനെ എല്ലാവരും ചേര്‍ന്ന് സമാധാനിപ്പിച്ചു. എന്നാല്‍ 'എന്നെ പറ്റി ഇനി വീണ്ടും പറയരുത്. ഞാന്‍ കാലുപിടിക്കാം. വേണമെങ്കില്‍ ഞാന്‍ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയും ആക്കി. ഞാന്‍ കമ്മിറ്റഡ് ആണ് ഗയ്‌സ്. ഞാനത്. ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. ഞാന്‍ ആരുടെ അടുത്തും ഒന്നിനും വരില്ലെുന്നും' ജാസ്മിന്‍ പറയുന്നു.

ഗബ്രിയില്‍ നിന്നും അകന്ന് ഇരുവരും വേറെയാണ് ഇന്ന് ഇരുന്നത്. അതുവരെ രണ്ടാളും ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരിക്കുന്നതാണ് കണ്ടിരുന്നത്. മാത്രമല്ല ജാസ്മിന്‍ കരയുന്നതടക്കം കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരിക്കാന്‍ മാത്രമേ ഗബ്രിയ്ക്ക് സാധിച്ചുള്ളു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X