ഗബ്രിയുടെ ഫോട്ടോ വലിച്ചുകീറി ജാസ്മിന്റെ കുടുംബം? ബിഗ് ബോസ് വീട്ടില്‍ നാടകീയ നിമിഷങ്ങളെന്ന് സൂചന

ബിഗ് ബോസ് 70 ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും മുള്‍മുനയിലാണ്. ഇപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാന്‍ കുടുംബം കൂടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളില്‍ ഒട്ടുമുക്കാല്‍ മത്സരാര്‍ത്ഥികളുടെയും വീട്ടുകാര്‍ വന്നു കഴിഞ്ഞു. സിജോയുടെയും നോറയുടെയും അഭിഷേകിന്റെയും ഫാമിലിയും എത്തുന്ന ബിഗ് ബോസ് വീട്ടില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ജാസ്മിന്റെ വീട്ടുകാര്‍ എത്തിയിട്ടുണ്ടായിരുന്നില്ല. സിജോയുടെയും അഭിഷേകിന്റെയും ഒക്കെ കുടുംബം അകത്ത് കയറിയപ്പോഴും ജാസ്മിന്‍ തന്റെ വീട്ടുകാരെ കാണാതെ കരയുന്നതിന്റെ ദൃശ്യം വന്നിരുന്നു. എന്നാല്‍ ജാസ്മിന്റെയും റസ്മിന്റെയും വീട്ടുകാര്‍ ആണ് ഇനി വരാനുള്ളത്.

bigg boss

ജാസ്മിന്റെ വീട്ടുകാര്‍ വരുന്ന സ്ഥിതിക്ക് എന്താണ് ഇനി സംഭവിക്കുകയെന്നാണ് അറിയേണ്ടത്. എന്നാല്‍ ജാസ്മിന്റെ വീട്ടുകാര്‍ വന്ന് ഗബ്രിയുടെ ഫോട്ടോ വലിച്ച് കീറുകയും ഗബ്രി നല്‍കിയ മാല വാങ്ങി വെച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നാളെയോ നാളെ കഴിഞ്ഞോ ആയിരിക്കും ദൃശ്യങ്ങള്‍ പുറത്ത് വരിക.

നാടകീയ രംഗങ്ങളാണ് ബിഗ് ബോസില്‍ ജാസ്മിന്റെ ഉപ്പയും ഉമ്മയും എത്തിയിട്ട് സംഭവിക്കുന്നത് എന്നാണ് ചില സൂചനകള്‍. എന്തുതന്നെ ആയാലും ഗബ്രി ജാസ്മിന്‍ വിഷയം വീട്ടുകാര്‍ പ്രശ്‌നമാക്കിയിട്ടുണ്ടെന്നും വീട്ടുകാര്‍ ജാസ്മിനെ ശകാരിച്ചെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സൂചനകളാണ് വ്‌ളോഗര്‍ രേവതി അടക്കമുള്ളവര്‍ പങ്കുവെക്കുന്നത്.

ബിഗ് ബോസിന് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പേരാണ് ജാസ്മിന്റെയും ഗബ്രിയുടേയും. ഗബ്രി പുറത്തായതിന് പിന്നാലെ ജാസ്മിന്‍ ഗബ്രിയുടെ പേര് പറഞ്ഞും ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ചും കരയുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ ബിഗ് ബോസിലൂടെ പുറത്തുവന്നിരുന്നു.

ജാസ്മിന്റെ കൈയ്യില്‍ ഗബ്രി കൊടുത്ത ഒരു മാലയുമുണ്ട്. ഈ മാല ഇടയ്ക്ക് കൈയ്യില്‍ ചുറ്റിയും മറ്റും കൊണ്ടു നടക്കുന്നതും കാണാമായിരുന്നു. എന്നാല്‍ എല്ലാവരും ചോദിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടുള്ള പരിചയത്തില്‍ എന്ത് ബന്ധമാണ് ജാസ്മിനും ഗബ്രിയും തമ്മില്‍ ഉണ്ടായത് എന്നാണ്. ഗബ്രി പുറത്തിറങ്ങിയപ്പോള്‍ നല്‍കിയ അഭിമുഖങ്ങളിലും ബിഗ് ബോസ് വീടിനകത്ത് വെച്ച് ജാസ്മിനോടും പറഞ്ഞത് തനിക്ക് ഉള്ളത് റൊമാന്റിക് റിലേഷന്‍ഷിപ്പ് അല്ല എന്നാണ്.

bigg boss

എന്തായാലും ജാസ്മിന്‍ ഗബ്രി പോയപ്പോള്‍ കൂടുതല്‍ ഒറ്റയ്ക്കായ പോലെയാണ് ബിഗ് ബോസ് വീട്ടില്‍. അതേസമയം മത്സരിക്കാനുള്ള പവറും കാണിക്കുന്നുണ്ട്. പക്ഷെ ഗബ്രിയുടെ ഫോട്ടെയെടുത്തുകൊണ്ടുള്ള കരച്ചില്‍ അസഹനീയമാണെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്. നേരത്തെ തന്നെ ജാസ്മിന്റെ വിവാഹം ഉറപ്പിച്ചിരുന്നെന്ന് അറിഞ്ഞതുമെല്ലാം ജാസ്മിനോടുള്ള ഹേറ്റ് കൂടാന്‍ കാരണമായിരുന്നു.

ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്‌സ് ഡേയില്‍ ജാസ്മിന്‍ കുടുംബത്തെ കത്തിലൂടെ അറിയിച്ചിരുന്നു. ഗബ്രി ജാസ്മിന്‍ വിഷയം വന്ന സമയത്ത് തന്നെ വീട്ടുകാര്‍ എതിര്‍പ്പിലാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാസ്മിന് വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ പോലും കൊടുത്തയക്കാതെയായത്. ജാസ്മിന് ഇതിലൂടെ തന്നെ ഏകദേശം ധാരണയുണ്ടായിരുന്നു തനിക്ക് വീട്ടുകാരില്‍ നിന്ന് നല്ല രീതിയലുള്ള സമീപനമല്ല ലഭിക്കുക എന്ന്. എന്തായാലും പ്രേക്ഷകരും അക്ഷമരായി തന്നെയാണ് വരുന്ന എപിസോഡുകള്‍ക്കായി കാത്തിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X