ജാസ്മിൻ മോശം വ്യക്തിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവരുണ്ട്! അവളായിരുന്നു ഈ സീസണിലെ കണ്ടെൻ്റ്
മലയാളം ബിഗ് ബോസ് ആറാം സീസണിലെ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസങ്ങള്‍ മാത്രമാണ്. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാരാണോ അവരായിരിക്കും വിജയിക്കുക. ജാസ്മിന്‍ തന്നെയാണ് ഇത്തവണത്തെ വിജയി എന്ന് പറയുകയാണ് ആരാധകര്‍.
മുന്‍പത്തെ സീസണുകളില്‍ പല മത്സരാര്‍ത്ഥികളുടെ പേരുകളിലാണ് ഷോ അറിയപ്പെട്ടിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ ഇതുവരെയും ജാസ്മിന്‍ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് മത്സരത്തിന്റെ കണ്ടന്റ് പോയിരിക്കുന്നത്. അതിനര്‍ത്ഥം ഈ സീസണിലെ വിന്നര്‍ ജാസ്മിന്‍ ആണെന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ച ശ്രദ്ധേയമാവുകയാണ്.

സീസണ്‍ 1 - സാബുമോന്‍, പേളി, രഞ്ജിനി, അര്‍ച്ചന
സീസണ്‍ 2 - രജിത് കുമാര്‍, പവന്‍
സീസണ്‍ 3 - ഫിറോസ്-സജിന, മണിക്കുട്ടന്‍, ഡിംപല്‍
സീസണ്‍ 4 - റോബിന്‍, റിയാസ്, ബ്ലെസ്‌ലീ, ദില്‍ഷ
സീസണ്‍ 5 - അഖില്‍ മാരാര്‍
സീസണ്‍ 6 - ?
ഒറ്റ പേര്.. ജാസ്മിന്‍ ജാഫര്‍
തുടക്കം മുതലേ ഉള്ള പെയിഡ് ഡീഗ്രേഡിങ്, പി ആര്‍ ചാനലുകള്‍ടെ വളച്ചൊടിക്കല്‍, ലവ് ട്രാക്ക് കൊണ്ട് ഉണ്ടായ ഹേറ്റേഴ്സ്, ശബ്ദം ഉയര്‍ത്തുന്നു, മറ്റുള്ളവരെ ബഹുമാനം ഇല്ല എന്നൊക്കെ പറഞ്ഞു പല കാരണം കൊണ്ട് നടത്തുന്ന അനാവശ്യമായ ഹേറ്റ് ക്യാംപെയിന്‍. ഇതെല്ലാം പുറത്ത് നിന്ന് കണ്ടു വൈല്‍ഡ് കാര്‍ഡ് ആയി എത്തിയവരുടെ വക കുത്തുവാക്കുകള്‍.
ആര്‍ട്ടിഫിഷ്യല്‍ വഴക്കുകള്‍, ഒറ്റപ്പെടുത്തല്‍, പുറത്തായവരുടെ ഇന്റര്‍വ്യൂസ്, പലരുടെയും ലൈവ്, അങ്ങനെ അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും കണ്ടെന്റിനു വേണ്ടി ജാസ്മിന്റെ പേര് ആവശ്യമായിരുന്നു. സമൂഹത്തില്‍ ജാസ്മിന്‍ ഒരു മോശം വ്യക്തി എന്ന് വരുത്തി തീര്‍ക്കാന്‍ ഇന്നും അവര്‍ ആത്മാര്‍ത്ഥമായി രാപ്പകല്‍ പണിയെടുക്കുന്നുണ്ട്.
ഇത്രയൊക്കെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തു, പുറത്തു ഇത്രയും നെഗറ്റീവ് എന്ന് അറിഞ്ഞിട്ടും തളരാതെ പിടിച്ചു നിന്ന ജാസ്മിന്‍ തന്നെയാണ് യഥാര്‍ത്ഥ വിജയി. കോണ്‍ടെന്റ് കൊണ്ടും നല്ല ഒരു എന്റര്‍ടെയിനര്‍ എന്ന നിലയിലും ജാസ്മിന്‍ തന്നെയാണ് ഈ സീസണ്‍ ഇതുവരെ മുന്നോട്ടു കൊണ്ട് പോയത്.
ബിഗ് ബോസ് ഒരിക്കലും നന്മ കാണിച്ചു ഗാന്ധി പാത പിന്തുടരുന്നവരെ തിരഞ്ഞെടുക്കുന്ന ഒരു ഷോ അല്ല. 100 ദിവസത്തെ അതിജീവനം മാത്രമല്ല. കോണ്‍ടെന്റ്, എന്റര്‍ടെയിന്‍മെന്റ്, റെസിലിയെന്‍സ് ഇതെല്ലാം പ്രധാനമാണ്. ബിഗ് ബോസില്‍ ആയാലും പുറത്തായാലും വോട്ട് വളരെ വിലപ്പെട്ടതാണ്.

ആര്‍ക്ക് വോട്ട് ചെയ്യണം, ആര് വിന്നര്‍ ആവണമെന്നും പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാവും. സ്വയം ചിന്തിച്ചു, ആലോചിച്ചു, മത്സരിക്കുന്നവര്‍ എത്ര മാത്രം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ് വോട്ട്. പി ആറുകള്‍ ഇന്‍ജെക്ട് ചെയ്ത് തരുന്നത് വാങ്ങി ആകരുത് നിങ്ങളുടെ തീരുമാനം.
ഇമോഷണല്‍ ഇന്റിലിജെന്‍സ് ഉപയോഗിക്കണം, അത് ബിഗ് ബോസില്‍ ആയാലും ഏത് തിരഞ്ഞെടുപ്പ് ആയാലും. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല പി ആര്‍ കൊണ്ട് ഏതൊരു മോശം കാര്യവും നല്ലതാക്കി കാണിക്കാന്‍ പറ്റും. മോശം സിനിമ ആയാലും മോശം രാഷ്ട്രീയ പാര്‍ട്ടി ആയാലും. അത് കാണണോ വേണ്ടയോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്.
ജാസ്മിന് വോട്ട് ചെയ്യാന്‍ പലരുടെയും ഈഗോ അനുവദിക്കില്ലെന്നറിയാം, തീരുമാനം നിങ്ങളുടെയാണ്. അര്‍ജുന്‍ ജയിച്ചാലും ജാസ്മിന്‍ ജയിച്ചാലും സന്തോഷം. വെറുപ്പിന് പകരം സ്‌നേഹം പകരാം.


Click it and Unblock the Notifications