ഒരു പെണ്ണ് നിവര്‍ന്ന് നിന്ന് തെറ്റുകള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിക്കുന്നു! ജാസ്മിനെ പിന്തുണയ്ക്കാനുണ്ടായ കാരണം

ബിഗ് ബോസ് ഷോയില്‍ മത്സരിച്ചതിന്റെ പേരില്‍ ഏറ്റവും അധികം വിമര്‍ശിപ്പിക്കപ്പെട്ട മത്സരാര്‍ത്ഥി എന്ന റെക്കോര്‍ഡ് ജാസ്മിന് സ്വന്തമാണ്. മുന്‍പുള്ള സീസണുകളില്‍ പല താരങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തക്കാര്‍ പോലും എതിരഭിപ്രായവുമായി വന്നത് ജാസ്മിന് മാത്രമായിരുന്നു. വിവാഹം കഴിക്കാമെന്ന് വാക്ക് നല്‍കിയ യുവാവ് പോലും ജാസ്മിനെതിരെ തിരിഞ്ഞത് ശ്രദ്ധേയമായിരുന്നു.

ഇപ്പോള്‍ ഫൈനല്‍ ഫൈവ് ലേക്ക് പ്രവേശിച്ച ജാസ്മിന്‍ വിന്നര്‍ ആവാനുള്ള സാധ്യതകളുണ്ട്. 19 പേരില്‍ തുടങ്ങിയ ഷോയില്‍ അവശേഷിക്കുന്ന ഏക വനിത മത്സരാര്‍ത്ഥിയാണ് താരം. പുറത്ത് നെഗറ്റീവ് പ്രതികരണങ്ങള്‍ വന്നെങ്കിലും വോട്ടിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ ഈ സീസണില്‍ വിജയ് കിരീടം ജാസ്മിനെ തേടിയെത്തും എന്നാണ് ആരാധകരുടെ അഭിപ്രായം.

garbri-jasmine

അതേസമയം എന്തുകൊണ്ട് ജാസ്മിനെ പിന്തുണയ്ക്കുന്നു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വന്നിരിക്കുകയാണ് ഒരു ആരാധിക. തെറ്റുകള്‍ക്കെതിരെ ഒരു പെണ്ണ് നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ജാസ്മിനെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചതെന്നാണ് ആരാധിക പറയുന്നത്.

'ബിഗ് ബോസ് സീസണ്‍ 6 ല്‍ ടോപ്പ് 5 ലെ ഏക ലേഡി മത്സരാര്‍ത്ഥി ആവുകയാണ് പ്രിയപ്പെട്ട ജാസ്മിന്‍. ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം കൂടിയാണിത്. ആദ്യ ദിവസം മുതല്‍ അവള്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങും അഗണനയും അവള്‍ക്കെതിരെയുള്ള പരിഹാസവും കണ്ട് സപ്പോര്‍ട്ട് കൊടുക്കാന്‍ തുടങ്ങിയതാണ്.

ഒരു പെണ്ണ് നിവര്‍ന്ന് നിന്ന് തെറ്റുകള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എടുത്ത ഉറച്ച തീരുമാനമാണ് ജാസ്മിനെ പിന്തുണയ്ക്കും എന്നത്.

ജാസ്മിന്‍ - ഗബ്രി അടുത്ത് ഇരുന്ന് സംസാരിക്കുമ്പോഴും തൊടുമ്പോഴും പുറമേ പുരോഗമന സിങ്കങ്ങള്‍ എന്ന് നടിച്ചവര്‍ നെറ്റി ചുളിച്ചതും വസന്തം മോഡിലേക്ക് മാറി മൂലയ്ക്കിരുന്ന് പരദൂഷണം ആരംഭിച്ചതും നമ്മളൊക്കെ കണ്ടതാണ്. നിങ്ങളൊക്കെ പറയുന്നത് പോലെ മറ്റുള്ളവര്‍ ജീവിക്കണമെന്ന് വാശിപിടിച്ചാല്‍ ഇനിയും നിങ്ങളെ വസന്തങ്ങള്‍ എന്ന് തന്നെ വിളിക്കും.

നിങ്ങള്‍ പലരുടേയും സദാചാര കുരു പൊട്ടുന്നത് പലതവണ കണ്ടതാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളൊക്കെ തലയില്‍ ചുമന്ന് കൊണ്ട് നടക്കുന്ന കുല കിരീടം ഇപ്പോള്‍ നല്ല വ്യക്തമായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

garbri-jasmine

ജാസ്മിനെ ഇനിയും മഴയത്ത് നിര്‍ണമെന്നാണ് പലര്‍ക്കും വാശി. നിങ്ങളുടെയൊന്നും ആഗ്രഹം നടക്കാന്‍ പോകുന്നില്ല, ബിഗ് ബോസ് ടൈറ്റില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നവര്‍ക്ക് മാത്രം ലഭിക്കേണ്ടതാണ്. അതിന് ഏറ്റവും യോഗ്യതയുളളത് ജാസ്മിന് തന്നെയാണെന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം വീണ്ടും ജാസ്മിന്‍ സോഷ്യല്‍ മീഡിയയില വിമര്‍ശനങ്ങളില്‍ കുടുങ്ങി നില്‍ക്കുകയാണ്. ഫിനാലെയോടനുബന്ധിച്ച് പുറത്തായ മത്സരാര്‍ത്ഥികള്‍ എല്ലാവരും അകത്തേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ജാസ്മിന്റെ സുഹൃത്തും നടനുമായ ഗബ്രിയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് നല്ല സൗഹൃദം ഉണ്ടായിരുന്നെങ്കിലും അതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്.

തിരിച്ചു വന്നതിനുശേഷം ഗബ്രി ജാസ്മിനുമായി അടുപ്പം കാണിക്കുന്നതാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇരുവരും കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുന്നത് പോലും മറ്റൊരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്റുകളാണ് ഉയര്‍ന്നുവരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X