'അവളുടെ പേരില്‍ മാത്രം പ്രസ്തുത കണ്ടന്റുണ്ടാക്കുന്നു, കാരണം മാറിയാലും ടാര്‍ഗറ്റ് ജാസ്മിന്‍ തന്നെ'

ബിഗ് ബോസിന്റെ തുടക്കം മുതല്‍ തന്നെ വിവാദങ്ങളില്‍ പേര് ചേര്‍ക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. വൃത്തി, ഗബ്രിയുമൊത്തുള്ള കോംബോ ഗെയിം, ലവ് ട്രാക്ക് തുടങ്ങി, എല്ലാത്തിലും ജാസ്മിനെതിരെ വലിയ രീതിയിലുള്ള ക്യാംപയിന്‍ തന്നെ നടന്നിരുന്നു. ഇപ്പോഴിതാ മത്സരം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍, ആരാകും മത്സരത്തിലെ വിജയ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

ജാസ്മിനെതിരെ എന്തൊക്കെ പ്രശ്‌നങ്ങള്‍ പറയുമ്പോഴും ശക്തയായ മത്സരാര്‍ത്ഥി തന്നെയാണ് ജാസ്മിന്‍. ജാസ്മിനെക്കുറിച്ച് ഒരു പ്രേക്ഷകന്‍ പങ്കുവെക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ്ഗ്ബോസ് മലയാളം സീസണുകള്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ജാസ്മിനെന്ന് പ്രേക്ഷകന്‍ കുറിക്കുന്നു.

JASMINE

അകത്തേക്ക് കൊമ്പും കുലുക്കി ചെന്ന പല വൈല്‍ഡ് കാര്‍ഡുകളും അവള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മാത്രം കോണ്ടന്റ് ഉണ്ടാക്കി എന്ന അവസ്ഥയായെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

'ജാസ്മിന്‍ ജാഫര്‍-ബിഗ്ഗ്ബോസ് മലയാളം സീസണുകള്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ട വ്യക്തി ...
ഷോയുടെ ഓരോ എപിസോഡ് എടുത്തുനോക്കിയാലും ജാസ്മിനില്‍ മാത്രം ചുറ്റിത്തിരിയുന്ന കാഴ്ച കാണാം. എല്ലാത്തിനും കേന്ദ്ര ബിന്ദു അവള്‍ മാത്രം. അവളുടെ ചെറുതും വലുതുമായ തെറ്റുകള്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കി വലുതാക്കപ്പെു. അവള്‍ നിര്‍ദയം വിചാരണ ചെയ്യപ്പെട്ടു!,'കുറിപ്പില്‍ പറയുന്നു.

പുറത്തു അവളുമായി ബന്ധപ്പെട്ടവര്‍ പലതരത്തിലുള്ള വാര്‍ത്തകളും കഥകളും പുറത്തുവിട്ടു . ഷോയില്‍ അവള്‍ക്കെതിരെ നിന്നാല്‍ മാത്രമെ മറ്റുള്ള മത്സരാത്ഥികള്‍ക്ക് കോണ്ടന്റ് ഉള്ളൂ , എങ്കിലേ അവര്‍ക്കു സ്‌കോര്‍ ചെയ്യാന്‍ സാധിക്കു . പുറത്തായ മത്സരാത്ഥികള്‍ നടത്തുന്ന ഇന്റര്‍വ്യൂസ് എടുത്തുനോക്കിയാല്‍ അതില്‍ നല്ലൊരു ശതമാനം ജാസ്മിന്റെ കാര്യങ്ങള്‍ മാത്രമെന്നും കുറിപ്പില്‍ പറയുന്നു.

'അകത്തേക്ക് കൊമ്പും കുലുക്കി ചെന്ന പല വൈല്‍ഡ് കാര്‍ഡുകളും അവള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മാത്രം കോണ്ടന്റ് ഉണ്ടാക്കി എന്ന അവസ്ഥയായി. പല യൂട്യൂബ് ചാനലുകളും പേര് പോലും പറയാതെ 'പ്രസ്തുത കോണ്ടസ്റ്റന്റ് ' എന്ന് മാത്രം പറഞ്ഞു കൊണ്ട് അവളെ ഒന്നുമല്ലാതെ ആക്കാന്‍ ശ്രമിക്കുന്നു.'

'പക്ഷെ അവര്‍ 'പ്രസ്തുത കോണ്ടസ്റ്റന്റ് ' എന്ന വാക്ക് പലതവണ അവര്‍ത്തിക്കേണ്ടി വരുന്നു. അവളുടെ ചിത്രമോ പേരോ തമ്പ്‌നെയില്‍ അല്ലെങ്കില്‍ ടൈറ്റിലില്‍ വച്ചില്ലെങ്കില്‍ വ്യൂസ് കുറയും എന്ന് നല്ല ധാരണ അവര്‍ക്കുണ്ട് . എല്ലാവര്‍ക്കും ജാസ്മിന്‍ വേണം കുറ്റം പറയാന്‍ എങ്കിലും ! കുറേപേര്‍ എങ്കിലും ഷോ കാണുന്നത്- അവള്‍ എന്ത് ചെയുന്നു , പറയുന്നു എന്ന് കാണാന്‍ വേണ്ടി മാത്രം'.

'ആദ്യ ആഴ്ചകളില്‍ റോക്കി എന്ന 'മാസ്സ് ' പരിവേഷത്തെ ജാസ്മിന്‍ കൈകാര്യം ചെയ്ത വിധം - അത് ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ അയാള്‍ ആഘോഷിക്കപ്പെട്ടേനെ. കുറച്ചു നെഗറ്റീവ് ഗെയിമിങ് ഉള്ള ഒരു പുരുഷ മത്സരാത്ഥി ആയിരുന്നെങ്കില്‍ അയാള്‍ 'ഖല്‍ നായക് ' അല്ലെങ്കില്‍ 'വില്ലന്‍ ' എന്ന് വാഴ്ത്തപ്പെട്ടേനെ.'

അയാളുടെ പ്രണയമോ, അകത്തെയോ പുറത്തെയോ ഒന്നും ആരും മുഖവിലക്കുപോലും എടുക്കില്ല. കാരണം അയാള്‍ രാജാവാണ് . അയാള്‍ക്കെന്തും ആവാം... അത് നമ്മള്‍ അംഗീകരിച്ചു കൊടുത്ത ഒരു ഔദാര്യമാണ് ! പക്ഷെ ഒരു സ്ത്രീമത്സരാര്ഥി അത് ചെയ്താല്‍ ഒരു ഗെയിം ഷോ ആണെന്നത് മനഃപൂര്‍വം മറക്കുന്നതായി അഭിനയിച്ചു കുറേപേര്‍ അവളെ കല്ലെറിയും, ശിക്ഷിക്കും ...

'അതിക്രൂരമായ cyber bullying, slut shaming , degrading എന്നതിന് വിധേയയാക്കും ! ചുരുക്കിപ്പറഞ്ഞാല്‍ ഒരു രാജാവ് ഇതൊക്കെ ചെയ്താല്‍ അതവന്റെ character ... മറിച്ചു അത് ജാസ്മിന്‍ ചെയ്താല്‍ അവള്‍ characterless-'

'സ്വന്തം തെറ്റുകള്‍ ആരെങ്കിലും ചോദിച്ചാല്‍ അതിനെ ഒരു അഭിഭാഷകനെ പോലെ പ്രതിരോധിക്കുന്ന നമ്മുടെ സമൂഹം , മറ്റൊരാളുടെ രീതികളെ ഒരു ജഡ്ജിയെ പോലെ ന്യായം വിധിക്കും! എന്നിരുന്നാലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. കാഴ്ചപ്പാടുകള്‍ മാറുന്നു... അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജാസ്മിന് ഇന്നുകിട്ടുന്ന പിന്തുണ!'

'മറ്റുഭാഷകളിലുള്ള ഷോയില്‍ ഇതൊക്കെ പണ്ടേ മാറിയിട്ടുണ്ട് . മലയാളത്തില്‍ 6 സീസണുകള്‍ എത്തിനില്‍ക്കുമ്പോള്‍ താരതമ്യേന പതുക്കെയാണെങ്കിലും മാറ്റങ്ങള്‍ പ്രകടം! പകുതി നിറച്ച ഒരു ഗ്ലാസ്സിനെ pessimistic ആയി 'half empty' എന്ന് പറയാം , അല്ലെങ്കില്‍ optimistic ആയി 'Half Full' എന്ന് പറയാം! കുറവുകള്‍ ഉണ്ടെങ്കിലും അവളുടെ positives അംഗീകരിക്കുന്ന ഒരു വലിയ വിഭാഗം ഇന്നുണ്ട്!'

'നൂറു ശതമാനം റിയല്‍ ആയി നില്‍ക്കുന്ന മത്സരാര്‍ത്ഥി , അവളുടെ ഗെയിമില്‍ ഉള്ള സാനിധ്യം, humour sense , vibe , intelligence, innocence, emotional vulnerability, ആരെയും കൂസാത്ത confidence ഉള്ള വാദപ്രതിവാദങ്ങള്‍ , ആരോടും സ്ഥിരമായി പക മനസ്സില്‍ സൂക്ഷിക്കാത്ത സ്വഭാവം, ടാസ്‌കില്‍ ഉള്ള അര്‍പ്പണ ബോധം , personality എന്നിവയൊക്കെയാണ് ജാസ്മിനെ പ്രിയങ്കരി ആക്കുന്നത്.'

JASMINE

'''Half Full'എന്നു പറയുന്ന വിഭാഗം ഷോ തുടങ്ങിയപ്പോള്‍ കുറവായിരുന്നു . എന്നാല്‍ ഇപ്പോള്‍ അത് കൂടി കൊണ്ടിരിക്കുന്നു ... അത് ഇനിയും കൂടും ... finale ദിവസം ലാലേട്ടന്‍ന്റെ ഉയര്‍ത്തിപ്പിടിച്ച കൈക്കുള്ളില്‍ അവളുടെ കൈ ആവട്ടെ ! ജാസ്മിന്റെ സീസണ്‍ എന്ന ഈ സീസണില്‍ ഒരു ശെരിയായ മാറ്റിപിടുത്തം സംഭവിക്കട്ടെ!'

'ps - show തുടങ്ങിയപ്പോള്‍ ജാസ്മിനെ Target ചെയ്ത കരണങ്ങള്‍ ഇന്നു മാറിയിരിക്കുന്നു ... അന്ന് അവളെ target ചെയ്തത് മറ്റുള്ളവരെ ഉയര്‍ത്താന്‍ വേണ്ടി ആയിരുന്നു. എന്നാല്‍ ഇന്ന് അവളെ Target ചെയ്യുന്നതിന്റെ കാരണങ്ങള്‍ വേറെയാണ് ! - When you are a Threat, you are Always a Target '

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X