ജാസ്മിന്റെ വീട്ടുകാർ വരുന്നു; ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ; നാടകീയ രം​ഗങ്ങൾക്ക് സാധ്യതയേറെ

ഫാമിലി വീക്കിൽ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനാണ്. സംഭവ ബഹുലമായിരുന്ന ജാസ്മിന്റെ ബി​ഗ് ബോസിലെ 70 ദിവസങ്ങളെ കുടുംബം എങ്ങനെ കാണുമെന്നറിയാൻ പ്രേക്ഷകർക്ക് കൗതുകമുണ്ട്. ഒരുപക്ഷെ വീട്ടിലൊരു വഴക്ക് വരെ നടന്നേക്കാം. ജാസ്മിന്റെ പ്രവൃത്തികളിൽ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് നേരത്തെ പ്രേക്ഷകർക്ക് സൂചന ലഭിച്ചിരുന്നു. വീട്ടിൽ നിന്നും ജാസ്മിന് വസ്ത്രങ്ങൾ അയക്കാതായതോടെയാണ് അഭ്യൂഹം വന്നത്. ​

ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്സ് ഡേയിൽ കത്തിലൂടെ ജാസ്മിൻ കുടുംബത്തെ അറിയിച്ചു. ഇതിലെല്ലാമുള്ള പ്രതികരണം ഒരുപക്ഷെ ഫാമിലി വീക്കിൽ കുടുംബം ജാസ്മിനെ അറിയിച്ചേക്കാം. അതേസമയം മത്സരാർത്ഥികളിൽ ഭൂരിഭാ​ഗം പേരുടെയും വീട്ടുകാർ ഷോയിൽ വന്ന് മടങ്ങിക്കഴി‍ഞ്ഞു. പുറത്ത് വരുന്ന സൂചന പ്രകാരം ശനിയാഴ്ച ജാസ്മിന്റെ വീട്ടുകാർ വീട്ടിലേക്കെത്തും. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഇത് കാണിക്കുകയും ചെയ്യും.

Jasmine Jaffar

ജാസ്മിന്റെയും റസ്മിന്റെയും കുടുംബമാണ് ഇനി ബാക്കിയുള്ളത്. ഇവർ ഒരുമിച്ചായിരിക്കും ബി​ഗ് ബോസ് വീട്ടിലെത്തുക. ഇത്തവണ വീക്കെന്റ് എപ്പിസോഡ് ഷൂട്ട് മാറ്റി. തിങ്കളാഴ്ചയാണ് ഷൂട്ട്. മെയ് 21 ന് മോഹൻലാലിന്റെ പിറന്നാൾ ദിനമാണ്. പിറന്നാൾ ദിന പ്രത്യേക എപ്പിസോഡുണ്ടാകുമെന്നാണ് സൂചന. ജാസ്മിന്റെ പിതാവാണ് ഫാമിലി വീക്കിൽ വരുന്നതെങ്കിൽ ഇത് വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.

പുറത്ത് കടുത്ത സൈബർ ആക്രമണമാണ് ജാസ്മിന് നേരെ നടക്കുന്നത്. എവിക്ടായ ​ഗബ്രിക്കും ഇതേ സാഹചര്യമാണ്. തന്റെ കുടുംബത്തെ പോലും ഇതിലേക്ക് വലിച്ചിടുന്നുണ്ടെന്ന് ​ഗബ്രി അഭിമുഖങ്ങളിൽ പറയുന്നുണ്ട്. പുറത്തിറങ്ങിയാൽ ജാസ്മിന് നേരെ വരുന്ന അധിക്ഷേപങ്ങൾ ചിന്തിക്കാൻ പോലും പറ്റാത്തതായിരിക്കുമെന്നും ​ഗബ്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കുടുംബം എന്തൊക്കെയാണ് ജാസ്മിനോട് സംസാരിക്കുക എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്.

Jasmine Jaffar

ശ്രീതുവിന്റെ അമ്മ വന്ന് സംസാരിച്ച ശേഷം ശ്രീതുവിന് വന്ന മാറ്റങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അർജുനുമായി അകലം പാലിക്കണമെന്ന് ശ്രീതുവിനോട് അമ്മ പരോക്ഷമായി പറഞ്ഞു. ശ്രീതു ഇതനുസരിക്കുകയും ചെയ്തു. എന്നാൽ അർജുനോട് ഇത് സംസാരിക്കാതെ പെട്ടെന്ന് അകലം കാണിക്കുകയാണ് ശ്രീതു ചെയ്തത്.

ഇത് പ്രേക്ഷകരിലും അതൃപ്തിയുണ്ടാക്കുന്നു, കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ശ്രീതു തയ്യാറാവുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ശ്രീതു-അർജുൻ കോംബോ അവസാനിച്ചത് നന്നായെന്നും അഭിപ്രായമുണ്ട്. ഈ കോംബോ കെട്ടിച്ചമച്ചതാണെന്നും ഇവർ തമ്മിൽ അടുപ്പമില്ലെന്നുമാണ് വിമർശകർ പറയുന്നത്. ഒറ്റയ്ക്ക് നിന്നാൽ ഷോയിൽ രണ്ട് പേർക്കും തുടരാൻ സാധിക്കില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഷോ എഴുപത് ദിവസത്തിലെത്തി നിൽക്കവെ നിരവധി സംഭവ വികാസങ്ങളാണ് നടന്നത്. അപ്രതീക്ഷിത പുറത്താകലുകൾ, പിന്നീട് വന്ന വാദങ്ങൾ തുടങ്ങിയവയെല്ലാം ആറാം സീസണിനെ വാർത്തകളിൽ നിറച്ചു. അതേസമയം വിജയ സാധ്യത ഉറപ്പുള്ള ഒരു മത്സരാർത്ഥിയെ ചൂണ്ടിക്കാണിക്കാൻ ആർക്കും പറ്റുന്നില്ല. ഇത് ഈ സീസണിന്റെ മാത്രം പ്രത്യേകതയാണെന്ന അഭിപ്രായമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X