റോബിന്റെ കാര്യത്തിൽ ആരാധകർക്ക് അബദ്ധം പറ്റി; പക്ഷെ ജാസ്മിനത് സംഭവിക്കില്ല; കാരണം എന്തെന്ന് ആരാധകർ
ബിഗ് ബോസ് ആറാം സീസൺ ഫൈനലിലേക്ക് എത്തവെ മത്സരാർത്ഥികളുടെ ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിർണായകമായ അവസാന വോട്ടിംഗിൽ പ്രിയപ്പെട്ട മത്സരാർത്ഥി മുന്നിലെത്താൻ വേണ്ടി ഇവർ കിണഞ്ഞ് പരിശ്രമിക്കുന്നു. വിജയി ആരാണെങ്കിലും ബിഗ് ബോസ് സീസൺ 6 ലെ ഏറ്റവും വലിയ കണ്ടന്റ് മേക്കർ എന്ന പേര് ജാസ്മിന് തന്നെയായിരിക്കും. കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടും ജാസ്മിന് ആരാധക പിന്തുണയുണ്ട്.
ജാസ്മിൻ പുറത്തിറങ്ങുമ്പോൾ ജനം സ്വീകരിക്കുമെന്നും വിമർശനങ്ങളെ ജാസ്മിൻ എങ്ങനെ കാണും എന്നുമറിയാൻ പ്രേക്ഷകർക്ക് കൗതുകമുണ്ട്. ഇപ്പോഴിതാ ജാസ്മിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'റോബിനെ വോട്ടു ചെയ്തവരിൽ, ഇന്ന് തെറ്റി പോയി എന്ന് പറയുന്നവരായിരിക്കും നല്ലൊരു ശതമാനവും'

'മുഖംമൂടി അണിഞ്ഞു ഗെയിം കളിക്കുന്നവർ പുറത്തിറങ്ങി തനി കൊണം കാണിക്കുമ്പോൾ സംഭവിക്കുന്നതു ഇതാണ്. ജാസ്മിൻ എന്താണോ, അങ്ങനെയാണ് അവൾ അവിടെ നിന്നത്. അർഹിച്ചതിനെക്കാളും കൂടിയ നെഗറ്റീവ് കിട്ടിയിട്ടും അത് തെല്ലും കൂസാതെയാണ് അവൾ അവിടെ നിന്നത്, തന്റെ ബോധ്യത്തിൽ ഉറച്ചു'
'അത് കൊണ്ട് ജാസ്മിന് വോട്ടു ചെയ്തവർ അവളുടെ നെഗറ്റീവ് ഉം പോസറ്റീവ് ഉം കണ്ടു തന്നെ ആണ് വോട്ടു ചെയ്തിട്ടുള്ളത്. വോട്ടിനു വേണ്ടി ഒരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്താൻ അവൾ അവിടെ നിന്നിട്ടില്ല. ഇന്നലെ ലൈവിൽ ശ്രീ രേഖയോട് അവൾ പറഞ്ഞത്, ചേച്ചി ഞാൻ ടോപ് 6 എത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല. വന്നതിന്റെ മൂന്നാമത്തെ ആഴ്ച തൊട്ടു ഞാൻ പുറത്തു പോകും എന്ന് കേൾക്കാൻ തുടങ്ങിയതാണ്'

'കഴിഞ്ഞ കുറെ നാളായി ആയി സിജോ ഉൾപ്പെടെ ഉള്ളവരും അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇനി ടോപ് 5 കിട്ടിയാൽ സന്തോഷം. ഇല്ലെങ്കിലും ഞാൻ സന്തോഷത്തോടെ തന്നെ പോകും. എല്ലാവരും ഇത്രെയും മോശക്കാരി ആക്കിയിട്ടും ഞാൻ ഇവിടെ വരെ എത്തിയല്ലോ. എന്നെ ഇഷ്ടപ്പെടുന്ന കുറച്ചു പേരുണ്ട് എന്നല്ലേ അതിനു അർത്ഥം'
'ജാസ്മിൻ, ഒരു നന്മരം കളിയോ, കൃത്രിമ ഡ്രാമ കോൺടെന്റോ, നല്ല കുട്ടി ചമയലോ, രായാവ് കളിയോ ഇല്ലാതെ നീ ഇവിടെ വരെ എത്തി. നിന്നെ മനസ്സിലാക്കി വോട്ടു ചെയ്യുന്നവർ ആണ് നിനക്ക് വോട്ടു ചെയ്ത എല്ലാവരും. വോട്ടു ചെയ്ത ആരും വോട്ടു ചെയ്തത് തെറ്റി പോയി എന്ന് ഒരു കാലത്തും പറയില്ല. ഒരു പക്ഷെ നിന്നെ മനസ്സിലാക്കാൻ കുറച്ചു വൈകുമായിരിക്കും'
'അതിന്റെ തെളിവാണ് റീ എൻട്രി നടത്തുന്നവർ നിന്നോട് കാണിക്കുന്ന സ്നഹവും കരുതലും. പല നന്മരങ്ങളും പുറത്തു കടപുഴകി വീഴാനിരിക്കെ, ഇത്രയും ഹേറ്റും സൈബർ ബുള്ളിയിംഗും വാങ്ങേണ്ടവൾ ആയിരുന്നില്ല നീ എന്ന് കാലം തെളിയിക്കും,' ജാസ്മിൻ ആരാധകന്റെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications