'പൊരുതി വീണു'; ജാസ്മിനെ കൂട്ടിലാക്കി കൊണ്ടുപോയി ബി​ഗ് ബോസ്, നിങ്ങൾ ഫൈറ്ററാണെന്ന് മോഹൻലാൽ, കണ്ണുനിറഞ്ഞ് താരം!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ് യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ. തുടക്കം മുതൽ ഫൈനലിസ്റ്റായി പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ജാസ്മിൻ ജാഫർ ഇടംപിടിച്ചിരുന്നു. എന്നാൽ ഫൈനൽ ഫൈവിൽ എത്തിയെങ്കിലും മൂന്നാം സ്ഥാനം വരെ എത്താനെ ജാസ്മിന് സാധിച്ചുള്ളു.

ജനപിന്തുണയുടെ കുറവ് മൂലം മൂന്നാം സ്ഥാനം കൊണ്ട് ജാസ്മിന് തൃപ്തിപ്പെടേണ്ടി വന്നു. ജാസ്മിനും ജിന്റോയുമായിരിക്കും ടോപ്പ് ടു എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ അവസാന ആഴ്ചകളിലെ പ്രകടന മികവ് മൂലം അർജുൻ ശ്യാം ​ഗോപന് വലിയ രീതിയിൽ പെടുന്നനെ ജനപിന്തുണ കൂടിയതാണ് ജാസ്മിന് തിരിച്ചടിയായത്.

Jasmine Jaffar

വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ജാസ്മിന്റെ എവിക്ഷൻ ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. അഭിഷേക് നാലാം സ്ഥാനം നേടി വീടിന്റെ പടിയിറങ്ങിയതോടെ ഹൗസിൽ അർജുനും ജിന്റോയും ജാസ്മിനും അടങ്ങുന്ന ടോപ്പ് ത്രീ മാത്രമായി. ശേഷം ​ഗാർഡൺ ഏരിയയിൽ ഒരുക്കിയിരിക്കുന്ന ഇരുമ്പഴി കൂട്ടിൽ കയറി ഇരിക്കാൻ‌ മൂന്നുപേരോടും ബി​ഗ് ബോസ് നിർദേശിച്ചു. ശേഷം പ്രധാന വാതിൽ തുറന്ന് കുറച്ച് മല്ലന്മാർ ​ഗാർഡൺ ഏരിയയിലേക്ക് ഇരുമ്പ് ദണ്ഡുമായി കയറി വന്നു.

ആദ്യം ജിന്റോയെ എടുത്ത് കൊണ്ടുപോകുന്നതായാണ് മല്ലന്മാർ കാണിച്ചത്. എന്നാൽ പ്രധാന വാതിലിന് സമീപം എത്തും മുമ്പ് ജിന്റോയുടെ കൂട് നിലത്തുവെച്ചു. ഒരു നിമിഷം എവിക്ടായി പോകാൻ പോകുന്ന മത്സരാർത്ഥി ജിന്റോയാണെന്ന് മറ്റ് മത്സരാർത്ഥികൾ പോലും ഒന്ന് പകച്ചു. എന്നാൽ പിന്നീട് ജാസ്മിനെ അടച്ചിട്ടിരുന്ന കൂടുമായി മല്ലന്മാർ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോയി.

മല്ലന്മാർ അടുത്ത് വരുന്നുവെന്ന് മനസിലായപ്പോൾ തന്നെ എവിക്ടായി പുറത്തേക്ക് വരാൻ മനസുകൊണ്ട് ജാസ്മിൻ തയ്യാറെടുത്തിരുന്നുവെന്ന് ജാസ്മിന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. ജാസ്മിൻ എവിക്ടായി എന്നത് അർജുനും വിശ്വസിക്കാൻ കഴിഞ്ഞില്ല. ജാസ്മിന്റെ എവിക്ഷൻ നടക്കുന്ന സമയത്ത് പ്രർത്ഥനകളോടെയാണ് പിതാവ് ജാഫറും സഹോദരനും സുഹൃത്ത് രസ്മിനുമെല്ലാം ഇരുന്നത്.

ജാസ്മിൻ ടോപ്പ് ടുവിൽ വരുമെന്നും കപ്പുയർത്തുമെന്നുമുള്ള പ്രതീക്ഷ ഏറെയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു രസ്മിൻ. എവിക്ടായി ​ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് വന്ന ജാസ്മിൻ നിറകണ്ണുകളോടെയാണ് അവതാരകൻ മോഹൻലാലിന്റെ ചോ​ദ്യങ്ങളോട് പ്രതികരിച്ചത്. ​ ​ഗബ്രിയും രസ്മിനുമായിരുന്നു ഹൗസിൽ തനിക്കേറെ പിന്തുണ നൽകിയതെന്നും നന്ദി പ്രസം​​ഗത്തിനിടെ ജാസ്മിൻ പറഞ്ഞു.

Jasmine Jaffar

​ഗ്രാന്റ് ഫിനാലെ കാണാനെത്തിയ സഹോദരനെ കണ്ടാണ് ജാസ്മിൻ ഏറെയും കരഞ്ഞത്. നൂറ് ദിവസം എല്ലാ പ്രശ്നങ്ങളോടും പൊരുതി ഹൗസിൽ നിന്ന ജാസ്മിൻ നിങ്ങൾ ഒരു ഫൈറ്ററാണെന്ന് മോഹൻലാൽ പറഞ്ഞത്. സെക്കന്റ് റണ്ണറപ്പ് ട്രോഫിയുമായി വേദിവിട്ടിറങ്ങിയശേഷം ജാസ്മിൻ ആദ്യം ഓടി ചെന്നത് സഹോദരന് അരികിലേക്കാണ്. ഇരുവരും ഏറെ കെട്ടിപിടിച്ചും ചുംബിച്ചും സന്തോഷം പങ്കിട്ടു. ഫാമിലി റൗണ്ടിൽ ജാസ്മിന്റെ മാതാപിതാക്കൾ മാത്രമാണ് ഹൗസിലേക്ക് താരത്തെ കാണാൻ വന്നത്.

അതുകൊണ്ട് തന്നെ സഹോദരനെ കാണാനായി കാത്തിരിക്കുകയായിരുന്നു ജാസ്മിൻ. അതേസമയം ജാസ്മിൻ രണ്ടാം സ്ഥാനം അർഹിച്ചിരുന്നുവെന്നാണ് ജാസ്മിന്റെ എവിക്ഷനുശേഷം വന്ന ഏറെയും പ്രേക്ഷക പ്രതികരണം. കാരണം കണ്ടന്റ് നൽകുന്നതിലും ഷോയെ ലൈവാക്കി നിർത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് ജാസ്മിനായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X