ആ ലോകം ഇനിയില്ല; ​​ഗബ്രിയുമായി സൗഹൃദത്തിലായതിന് കാരണം; പുറത്ത് സൗഹൃദം തുടരുമോയെന്നും ജാസ്മിൻ

ബി​ഗ് ആറാം സീസണിൽ മൂന്നാം സ്ഥാനം നേടിയാണ് ജാസ്മിൻ പുറത്തേക്കിറങ്ങിയിരിക്കുന്നത്. രണ്ടാം സ്ഥാനം ജാസ്മിന് ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പലർക്കുമുണ്ട്. ആറാം സീസൺ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ട് പോയ കണ്ടന്റ് മേക്കറായിരുന്നു ജാസ്മിൻ. കടുത്ത സൈബർ ആക്രമൺ നേരിടേണ്ടി വന്നിട്ടും ജാസ്മിൻ ഷോയിൽ മുന്നോട്ട് പോയി. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ ഞാനായിട്ടാണ് നിന്നത്. എനിക്ക് എന്റെ വീടായാണ് തോന്നിയത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീടുമായി സിങ്കായി. പിന്നെ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇഷ്ടം പോലെ തെറ്റുകൾ പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ. എന്നോട് ഒരാൾ എടുത്ത് പറയുമ്പോൾ എടുക്കേണ്ട കാര്യങ്ങൾ എടുത്തിട്ടുണ്ട്. എനിക്ക് ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ പറയുന്ന പല കാര്യങ്ങളും ഇഷ്ടമല്ലാത്തവരും കാണും. പക്ഷെ ഫേക്കാകാൻ ശ്രമിച്ചാൽ ഇപ്പോൾ താൻ ഇവിടെ ഇരിക്കില്ലായിരുന്നെന്നും ജാസ്മിൻ വ്യക്തമാക്കി.

Jasmine Jaffar

ആദ്യം വന്നപ്പോൾ എല്ലാവർക്കും എന്നെ ഇഷ്ടമാവുമെന്നാണ് വിചാരിച്ചത്. എന്റെ സംസാരമൊക്കെ കേട്ട് കുറേ പേർക്ക് എന്നെ ഇഷ്ടമാണ്. ദേഷ്യം വന്നാൽ അലമ്പാണെന്ന് എനിക്ക് അറിയാം. എല്ലാവരോടും നന്ദിയും കടപ്പാടുമേ ഉള്ളൂ. ടോപ് ഫൈവിൽ വന്ന എല്ലാവരും അടിപൊളിയാണ്. ജിന്റോയെന്ന മനുഷ്യനെ വന്നപ്പോൾ തൊട്ട് ഇഷ്ടമാണ്. പക്ഷെ പുള്ളി ​ഗെയിമിന് വേണ്ടി പലതും ക്രിയേറ്റ് ചെയ്തതാണ് എനിക്ക് പ്രശ്നമായത്. പുള്ളി ജയിച്ചതിൽ എനിക്കൊരു പ്രശ്നവും ഇല്ല.

ഒരു സമയം കഴിഞ്ഞപ്പോൾ പുള്ളി വിജയിക്കുമെന്ന് തനിക്ക് തോന്നിയിരുന്നെന്നും ജാസ്മിൻ പറയുന്നു. അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ തന്നെയാണ്. നമ്മൾ വഴക്കുണ്ടാക്കുമ്പോൾ എന്തെങ്കിലും പറയും. താൻ വീട്ടിലും അങ്ങനെയാണെന്നും ജാസ്മിൻ പറയുന്നു.

Jasmine Jaffar


​ഗബ്രിയുമായുള്ള സൗഹൃദം നേരത്തെ പ്ലാൻ ചെയ്തത് അല്ലെന്നും ജാസ്മിൻ പറയുന്നു. ആദ്യ ദിവസം വന്നപ്പോൾ തന്നെ ഞാൻ, രതീഷ്ക്ക, ​ഗബ്രി, നോറ എന്നിവർ ഭയങ്കര കമ്പനി ആയിരുന്നു. രണ്ട് പേർ കൊഴിഞ്ഞ് പോയപ്പോൾ ഞങ്ങൾ രണ്ട് പേർ മാത്രമായി. നമ്മളെ മനസിലാക്കി ഒരാൾ നിൽക്കുകയെന്നത് നമ്മുടെ ഭാ​ഗ്യമാണ്. എനിക്ക് ആ ഭാ​ഗ്യം അവന്റെയടുത്ത് നിന്ന് കിട്ടി. അവനെ അവിടെ കിട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. കോംബോ എന്നല്ല, ശുദ്ധമായ സ്നേഹമാണതെന്നും ജാസ്മിൻ വ്യക്തമാക്കി.

ബി​ഗ് ബോസിൽ നിന്ന് പഠിച്ചത് ക്ഷമിക്കാനാണെന്നും ജാസ്മിൻ വ്യക്തമാക്കി. ഞാൻ വളരെ ഡിപെന്റഡ് ആണ്. സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാൾ വേണം. പുറത്താണെങ്കിൽ വീട്ടുകാരും സുഹൃത്തുക്കളും കാണും. പക്ഷെ ബി​ഗ് ബോസിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇൻഡിപെന്റ് ആയി. ഒറ്റയ്ക്ക് ഇരിക്കാൻ പഠിച്ചെന്നും ജാസ്മിൻ പറയുന്നു.

ബി​ഗ് ബോസ് വീട് മിസ് ചെയ്യും. അവിടത്തെ സൗഹൃദങ്ങൾ പുറത്തും കാണും. പക്ഷെ ആ വീട്ടിനുള്ളിൽ ഞങ്ങളുടെ ലോകമായിരുന്നു. ആ ലോകത്തേക്ക് വരുന്നവരെല്ലാം നമ്മുടെ അതിഥിയാണ്. ബി​ഗ് ബോസ് ദൈവത്തെ പോലെ. ലാലേട്ടൻ പാരന്റ്സിനെ പോലെ വരുന്നു. പക്ഷെ ഞങ്ങൾ 25 പേരുടെ ആ ലോകം ഇല്ല. പുറത്തിറങ്ങിയാൽ ഫോണുണ്ടാവും. പക്ഷെ അതിനകത്ത് ഒന്നുമില്ല. ഇത്രയും ആളുകളുമായുള്ള അടുപ്പം മിസ് ചെയ്യുമെന്നും ജാസ്മിൻ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X