ആ ചാനൽ ഷോ എന്നെക്കുറിച്ച് ചെയ്ത് വെച്ച തോന്നിവാസം; അത് കണ്ട് ചിരിക്കുന്നവരും; തുറന്നടിച്ച് ജാസ്മിൻ
ബിഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ജാസ്മിൻ ജാഫറാണ്. ഷോയിൽ വിജയിയായത് ജിന്റോ ആണെങ്കിലും ഏറ്റവും വലിയ കണ്ടന്റ് മേക്കർ ജാസ്മിനായിരുന്നു. നെഗറ്റീവായും പോസീറ്റീവായുമെല്ലാം ജാസ്മിൻ പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഗബ്രിയുമായുള്ള കോംബോയാണ് ജാസ്മിനെതിരെ വ്യാപക വിമർശനം വരാൻ കാരണമായത്. ഒരു പക്ഷെ ഈ കോംബോ ഇല്ലായിരുന്നെങ്കിൽ ആറാം സീസണിലെ വിജയി ജാസ്മിനായേനെ.

എന്റെ ഭാഗത്ത് തെറ്റുണ്ട്. പക്ഷെ ഇത്രയും കാട്ടിക്കൂട്ടാനുള്ള തെറ്റ് ഞാൻ ചെയ്തിട്ടില്ല. ഷോയിൽ കാണിക്കുന്നതേ നിങ്ങൾ കാണുന്നുള്ളൂ. ബിജിഎമ്മും കുത്തിക്കയറ്റി തോന്നിവാസം പറയുന്നത് നിങ്ങൾക്ക് ചെയ്യാം. നിങ്ങളുടെ ചാനലിന് റീച്ച് കിട്ടാൻ വേണ്ടത് നിങ്ങൾ ചെയ്തോ. പക്ഷെ അതിൽ അനുഭവിക്കുന്ന കുറച്ച് ജന്മങ്ങൾ കൂടിയുണ്ടെന്ന് ചിന്തിക്കുക. അത് മര്യാദയാണെന്നു ജാസ്മിൻ പറയുന്നു.
ചായയിൽ തുമ്മിപ്പോയത് തന്റെ തെറ്റാണെന്നും ജാസ്മിൻ പറയുന്നു. അതിന്റെ പേരിൽ ഇന്നും അനുഭവിക്കുന്നു. പക്ഷെ അത് ഞാൻ തമാശയായാണ് എടുക്കുന്നത്. പക്ഷെ സഹിക്കാൻ പറ്റാത്തത് ഓൺലെെൻ മീഡിയ അല്ലാതെ ഒരു ടിവി ചാനലിൽ സ്ക്രിപ്റ്റ് പോലെ ചെയ്ത് കാണിച്ച് വെച്ച തോന്നിവാസമുണ്ട്. അത് കണ്ട് ആസ്വദിക്കുന്ന ജഡ്ജസും. നമ്മളും മനുഷ്യൻമാരാണെന്ന് ചിന്തിക്കണമെന്നും ജാസ്മിൻ പറയുന്നു.

നമുക്ക് ആരും ഇല്ലാതാകുമ്പോൾ നമുക്ക് വേണ്ടി ദൈവം ഇറങ്ങുമെന്ന് ഗബ്രിയും റെസ്മിനും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്കൊരു വിശ്വാസമുണ്ടെന്നും ജാസ്മിൻ പറയുന്നു. ബിഗ് ബോസ് അവസാനിച്ച ശേഷം ഒരു ഓൺലൈൻ മീഡിയക്കും ജാസ്മിൻ അഭിമുഖം നൽകിയിട്ടില്ല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാദങ്ങളിൽ വിശദീകരണം നൽകിയത്.
ജാസ്മിൻ, ഗബ്രി, സായ് കൃഷ്ണ എന്നിവർക്കെതിരെയാണ് ബിഗ് ബോസ് അവസാനിച്ച ശേഷം വ്യാപക വിമർശനവും ട്രോളുകളും വരുന്നത്. ജാസ്മിനുമായുള്ള സൗഹൃദമാണ് ഗബ്രിക്ക് ട്രോളുകളും കുറ്റപ്പെടുത്തലുകളും വരാനുള്ള കാരണം. ബിഗ് ബോസിലെ മോശം ഗെയിമാണ് സായ് കൃഷ്ണയ്ക്ക് നേരെ ട്രോളുകൾ വരാൻ കാരണം. സായിയുടെ യൂട്യൂ് ചാനലിന്റെ കമന്റ് ബോക്സിൽ വ്യാപകമായി പരിഹാസ കമന്റുകൾ വരുന്നുണ്ട്. വിജയിയായ ജിന്റോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാര്യമായി ചർച്ചയാകുന്നില്ലെന്നതും കൗതുകമാണ്.


Click it and Unblock the Notifications