കൃത്യമായ ഹോം വർക്ക്‌ നടത്തി; ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ വേണ്ടെന്ന് വെച്ചതാണ്; അഭിഷേകിനെതിരെ കുറിപ്പ്

ബി​ഗ് ബോസ് ആറാം സീസണിൽ അധികമാരും പ്രതീക്ഷിക്കാത്ത കുതിച്ചുയരലാണ് അഭിഷേക് ശ്രീകുമാറിനുണ്ടായത്. ഹൈപ്പോടെയാണ് വന്നതെങ്കിലും വലിയ ചലനങ്ങളൊന്നും ബി​ഗ് ബോസിൽ തുടക്കത്തിൽ ഉണ്ടാക്കാനായില്ല. എന്നാൽ പിന്നീട് സാഹചര്യം മാറി. അഭിഷേകിന്റെ ടോക്സിക് പ്രതിച്ഛായക്ക് മാറ്റം വന്നു. മാതൃ ദിനത്തിൽ മരിച്ച് പോയ അമ്മയ്ക്കായി അഭിഷേക് കത്തെഴുതിയതോടെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. ​ഗെയിമുകളിലും അഭിഷേകിപ്പോൾ മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ ദിവസം ​ടാസ്കിൽ ജയിച്ച് ടിക്കറ്റ് ടു ഫിനാലെ അഭിഷേകിന് ലഭിച്ചു.

ജനപ്രീതി കൂടുമ്പോഴും അഭിഷേകിനെ വിമർശിക്കുന്നവരുമുണ്ട്. അഭിഷേക് ബി​ഗ് ബോസ് മെറ്റീരിയൽ അല്ലെന്നാണ് വിമർശകർ പറയുന്നത്. ജാസ്മിൻ ആരാധകൻ അഭിഷേകിനെതിരെ എഴുതിയ കുറപ്പാണിപ്പോൾ‌ ശ്രദ്ധ നേടുന്നത്. ടിക്കറ്റ് ടു ഫിനാലെ ലഭിച്ചെങ്കിലും ബി​ഗ് ബോസ് കപ്പ് നേടുക ജാസ്മിൻ തന്നെയായിരിക്കും എന്ന് കുറിപ്പിൽ പറയുന്നു.

Jasmine Jaffar  Abhishek Sreekumar

'ബീൻ ബാഗ് സ്റ്റാർ ടിക്കറ്റ് ടൂ ഫിനാലെ വിന്നർ ആയത് എന്തോ വലിയ സംഭവം ആയി ആഘോഷിക്കുന്ന ഫാൻസ്‌ അറിയാൻ. ടിക്കറ്റ് ടു ഫിനാലെ ജയിച്ചവർ ആരും ബിഗ് ബോസ്സ് കപ്പ് എടുത്തിട്ടില്ല. ദിൽഷ എന്ന ആളെ കൊറേ വൃത്തികെട്ട മൂക്കമണ്ട അലവലാതി ഫാൻസ്‌ പിന്തുണച്ചത് കൊണ്ട് അവൾ കപ്പ് എടുത്തത് ഒഴിച്ച് നിർത്തിയാൽ'

'ബീൻ ബാഗ് സ്റ്റാർ വെറും ഭാഗ്യവും ബിഗ് ബോസിന്റ അനുഗ്രഹാശിസുകളോടെയും ടിക്കറ്റ് ടു ഫിനാലെ നേടിയത് പോലെ തന്നെ ഫിനാലെയിൽ ഏറ്റവും ആദ്യം പുറത്താവുകയും അഭിഷേക് ആവും. അവസാനം പ്രേക്ഷകരുടെ വോട്ടിംഗ് പിന്തുണയോടെ ജാസ്മിൻ കപ്പ് നേടുന്നതും അഭിഷേക് ഫിനാലെ വേദിയിലെ ബീൻ ബാഗിൽ ഇരുന്നു തന്നെ കാണും'

Jasmine Jaffar

'ജാസ്മിൻ ബിഗ്ഗ് ബോസിന് വേണ്ടി കൃത്യമായ ഹോംവർക്ക്‌ നടത്തിയാണ് ബിഗ്ഗ് ബോസ്സിലേക്ക് വന്നത് എന്നതിന് തെളിവ് കൂടെയാണ് ജയിക്കാമായിരുന്ന ടാസ്കുകൾ വരെ വിട്ട് കൊടുത്തു അവൾ ടിക്കറ്റ് ടു ഫിനാലെ നേടാതിരുന്നത്. ഇനി വരുന്ന ആഴ്ചകളിൽ ഫിനാലെ ജയിക്കാൻ വേണ്ട വോട്ടുകൾ നേടാനും വോട്ടിംഗ് ചെയ്യാൻ ഫാൻസിനു അവസരം ലഭിക്കുകയും ചെയ്യും'

'കൂടാതെ വോട്ടിങ്ങിൽ ഒന്നാമത് തുടരുന്ന ജാസ്മിൻ ഇനി വരുന്ന ആഴ്ചയിൽ അങ്ങാൻ താഴോട്ട് പോയാലും ഫിനാലെ ആഴ്ചയിലേക്ക് അത് makeup ചെയ്തു വീണ്ടും ഒന്നാമത് തുടരാനും ജാസ്മിന് സാധിക്കും. ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ. അവളൊരു ജിന്നാണ്,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

ഇത്തവണത്തെ ഫൈനലിൽ ആര് വിജയിയാകുമെന്ന് പ്രേക്ഷകർക്ക് വിലയിരുത്താൻ കഴിയുന്നില്ല. ജാസ്മിൻ, ജിന്റോ എന്നിവർക്കാണ് കൂടുതൽ സാധ്യതയുള്ളത്. ഷോ അവസാന ഘട്ടത്തോടടുക്കുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചെന്ന് പറയാവുന്ന മത്സരാർത്ഥി ആറാം സീസണിലില്ല. മികച്ച മത്സരാർത്ഥികളിൽ പലരും പുറത്തേക്ക് പോയെന്ന അഭിപ്രായവുമുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X