എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ബി​ഗ് ബോസ് വീട്ടിൽ കൂടുതൽ സങ്കീർണമായി ജാസ്മിൻ-​ഗബ്രി സൗഹൃദം. ജാസ്മിനുമായി റിലേഷൻഷിപ്പിലാകാനോ വിവാഹം ചെയ്യാനോ തനിക്ക് പറ്റില്ലെന്ന് ​ഗബ്രി തുറന്ന് പറഞ്ഞത് ജാസ്മിനെ വിഷമിപ്പിച്ചിട്ടുണ്ട്. ​ഗബ്രിയിൽ നിന്നും ഇങ്ങനെയാെരു പ്രതികരണം ജാസ്മിൻ പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിൻ വിഷമം രെസ്മിനോട് തുറന്ന് പറയുന്നുമുണ്ട്. രെസ്മിനെ കെട്ടിപ്പിടിച്ച് കരയുന്ന ജാസ്മിനെയാണ് ലൈവിൽ കണ്ടത്.

എന്റെ ഏഴ് ആഴ്ച കളഞ്ഞു. അവനൊരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. കഴിഞ്ഞയാഴ്ച മൊത്തം ഞാൻ കരയുകയായിരുന്നു. റിലേഷൻഷിപ്പിന് പോലും താൽപര്യമില്ലെന്ന ഒരു വാക്കെങ്കിലും ​ഗബ്രി പറയാതിരുന്നെങ്കിലെന്ന് ജാസ്മിൻ വിഷമത്തോടെ പറഞ്ഞു. രെസ്മിൻ ജാസ്മിനെ ഉപദേശിക്കുന്നുമുണ്ട്. ഇവന്റെ വിശദീകരണം നീ കേൾക്കണമെന്ന് രെസ്മിൻ പറയുന്നു. ഈയാഴ്ച നീ പോയില്ലെങ്കിൽ നീ ടോപ് ഫൈവ് ആകുമെന്നും രെസ്മിൻ പറഞ്ഞു.

Jasmine  Gabri

എന്റെ എല്ലാം പോയെടീ എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ അതിന് നീ തന്നെയാണ് കാരണമെന്ന് രെസ്മിൻ മറുപടി നൽകി. ഇനിയും നീ അവന്റെയടുത്ത് പോയാൽ ഈ കൈ ഉണ്ടാകില്ലെന്നും രെസ്മിൻ പറഞ്ഞു. എന്നാൽ താൻ ​ഗബ്രിയുടെ അടുത്ത് പോകുമെന്നാണ് ജാസ്മിൻ നൽകിയ മറുപടി. അടുത്ത് പോകുകയും കെട്ടിപ്പിടിക്കുകയും ചെയ്യും. അവനോട് എനിക്ക് ഇഷ്ടമുണ്ട്, വെറിപ്പില്ല, പക്ഷെ എന്റെ കണ്ണിൽ ഇഷ്ടം ഉണ്ടാകില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.

​ഗബ്രിയുടെ ഭാ​ഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടും കാര്യങ്ങൾ സങ്കീർണമാക്കുന്നത് ജാസ്മിനാണെന്ന് പ്രേക്ഷകർ പറയുന്നു. ​ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നോറയോടും ജാസ്മിൻ വിശദീകരിക്കുകയുണ്ടായി. ​പരസ്പരം ഇഷ്ടമുണ്ട്. എന്നാൽ ക്ലാരിറ്റിയില്ല. ക്ലാരിറ്റിയില്ലാത്തതാണ് ഞങ്ങളുടെ ക്ലാരിറ്റിയെന്ന് ജാസ്മിൻ പറഞ്ഞു.

Jasmine  Gabri

ബി​ഗ് ബോസ് മലയാളത്തിൽ ഒരപു സീസണിലും ​ഗബ്രിയെ പോലൊരു മത്സരാർത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. പ്രേക്ഷക സ്വീകാര്യതയെന്നും കണക്കിലെടുക്കാതെയാണ് ​ഗബ്രി മുന്നോട്ട് പോകുന്നത്. ജാസ്മിനുമായി റിലേഷൻഷിപ്പിന് പോലും തയ്യാറല്ലെന്ന് പറഞ്ഞത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. ഒന്നര മാസത്തോളം ജാസ്മിനോട് കാണിച്ച സ്നേഹ പ്രകടനങ്ങൾ എന്തിന് വേണ്ടിയായിരുന്നെന്ന ചോദ്യവും വരുന്നു. പുറത്ത് ജാസ്മിനുമായുള്ള കോംബോ സ്വീകരിക്കപ്പെടുന്നില്ലെന്ന് വ്യക്തമായതോടെ ​​ഗബ്രി പിന്മാറിയാണെന്നും അഭിപ്രായമുണ്ട്. ​

ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ നഷ്ടങ്ങൾ വന്നത് ജാസ്മിനാണ്. വിവാഹം ചെയ്യാനിരുന്നയാൾ ജാസ്മിനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നെന്ന് വ്യക്തമാക്കി. കുടുംബത്തെ പോലും ആക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഒരു പക്ഷെ ബി​ഗ് ബോസിന്റെ കപ്പ് നേടിയാലും പിന്നീടുള്ള ജാസ്മിന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന ചോദ്യവും പ്രേക്ഷകർക്കുണ്ട്. ജീവിതം വെച്ചാണ് ജാസ്മിൻ കളിക്കുന്നതെന്ന് ഏവരും പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X