'പുറത്ത് ഞാൻ കമ്മിറ്റഡ് ആണെങ്കിലും ഇവിടെ കമ്മിറ്റാകണമെങ്കിൽ ആകും; ക്ലാരിറ്റി ഇല്ലാത്തതാണ് ഞങ്ങളുടെ ക്ലാരിറ്റി'

ജാസ്മിൻ- ​ഗബ്രി കോംബോ ബി​ഗ് ബോസ് വീട്ടിനുള്ളിലും പുറത്ത് പ്രേക്ഷകർക്കിടയിലും ഒരു പോലെ സംശയങ്ങളുണ്ടാക്കുന്നുണ്ട്. ഇവർ തമ്മിൽ സൗഹൃദമാണോ പ്രണയമാണോ എന്ന കാര്യത്തിൽ തുടക്കം മുതൽ‌ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇതിൽ വ്യക്തത വരുത്താൻ ജാസ്മിനോ ​ഗബ്രിയോ തയ്യാറായില്ല. കുറേ നാൾ ഇങ്ങനെ മുന്നോട്ട് പോയതോടെ വീട്ടിലെ പ്രധാന ചർച്ചാ വിഷയമായി ഇത് മാറി. അടുത്തിടെയാണ് എല്ലാവരുടെയും ചോദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകിയത്.

​ഗബ്രിക്കും തനിക്കും ഒരു ഇഷ്ടമുണ്ടെന്നും അത് പ്രണയത്തിലെത്താതെ പി‌ടിച്ച് വെച്ചിരിക്കുകയാണെന്നും ജാസ്മിൻ തുറന്ന് പറഞ്ഞു. താൻ പുറത്ത് കമ്മിറ്റഡാണെന്ന് ജാസ്മിൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വിവാഹം പറഞ്ഞ് വെച്ചയാൾ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. പുറത്തെ സാഹചര്യം എന്താണെന്ന് ഏറെക്കുറെ ജാസ്മിന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതൊന്നും​ ​ഗബ്രിയോട് ജാസ്മിനുള്ള അടുപ്പത്തിൽ കുറവ് വരുത്തിയില്ല.

Jasmine  Gabri

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജാസ്മിൻ. ജയിൽ നോമിനേഷനിൽ അകപ്പെട്ട നോറയുമായാണ് ജാസ്മിൻ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മലയാളി പ്രേക്ഷകരും മാറി ചിന്തിക്കുമെന്ന് ജാസ്മിൻ പറയുന്നു. ഇത് 2024 ആണ്. മാറി ചിന്തിക്കും. ഇന്ന് ഇങ്ങോട്ട് കാറ്റ് വീശിയാൽ നാളെ അ​ങ്ങോ‌ട്ട് കാറ്റ് വീശുമെന്ന വിശ്വാസം. തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസവും തനിക്കുണ്ടെന്ന് ജാസ്മിൻ വ്യക്തമാക്കി. നിങ്ങൾ റിലേഷൻഷിപ്പിലാണോ എന്നതിൽ ഇപ്പോഴും കൺഫ്യൂസ്ഡ് ആണെന്ന് നോറ അഭിപ്രായപ്പെട്ടു.

ഇതിന് ജാസ്മിൻ മറുപടി നൽകി. നീയല്ല കൺഫ്യൂസ്ഡ്. ഞങ്ങളും കൺഫ്യൂഷനിലാണ്. ഞങ്ങൾക്ക് ക്ലാരിറ്റി ഇല്ല എന്നതാണ് ഞങ്ങളുടെ ക്ലാരിറ്റി. ഇതേ നീ എനിക്കൊരു സോൾ മേറ്റ് ഉണ്ടെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ എന്ന് നോറ തിരിച്ച് ചോദിച്ചു. പുറത്ത് ഞാൻ കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആകണമെങ്കിൽ ഞാൻ ആകും. പക്ഷെ മനസിലെ ഒരിഷ്ടമാണ്. അതിനൊരു ക്ലാരിറ്റി ഇല്ല. ക്ലാരിറ്റി ഇല്ല എന്ന് പറയുന്നതാണ് ക്ലാരിറ്റിയെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞു.

Jasmine

കാര്യങ്ങളിൽ വ്യക്തതക്കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിനും ​ഗബ്രിക്കും പ്രേക്ഷകർക്കിടയിൽ പിന്തുണ കൂടുന്നുണ്ട്. വീട്ടിലെ ഭൂരിഭാ​ഗം പേരും ഇവർക്കെതിരെ തിരിഞ്ഞതോടെയാണ് ജനപിന്തുണ കൂടിയത്. ആദ്യ ഘട്ടത്തിൽ ജാസ്മിൻ കരഞ്ഞെങ്കിലും പിന്നീട് ഇവർക്കെതിരെ സംസാരിക്കാൻ ജാസ്മിന് കഴിഞ്ഞു. ഇക്കഴിഞ്ഞ എപ്പിസോഡിലും തിളങ്ങാൻ കഴിഞ്ഞത് ജാസ്മിനാണ്.

മോശം ആം​ഗ്യം കാണിച്ച സിബിന് ജാസ്മിനോട് മാപ്പ് പറയേണ്ടി വന്നു. ജിന്റോയുമായും ജാസ്മിന് വാക്കേറ്റമുണ്ടായി. കണ്ടന്റ് ജാസ്മിനിലേക്ക് മാത്രം ഒതുങ്ങുന്നത് മറ്റ് മത്സരാർത്ഥികൾ മനസിലാക്കണമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X