വേറൊരു മാലയിട്ട് ഗബ്രിയുടെ ഓര്‍മ്മകളെല്ലാം നശപ്പിച്ച് പിതാവ്! ജാസ്മിന് മുന്നറിയിപ്പുമയി മാതാപിതാക്കള്‍

ജാസ്മിനും ഗബ്രിയും ബിഗ് ബോസിലെ ലവ് ട്രാക്കാണെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദം വളരെ പെട്ടെന്ന് വൈറലായതോടെ അതിനൊപ്പം നെഗറ്റീവ് പ്രതികരണങ്ങളും വന്നു. പിതാവ് ശക്തമായ രീതിയില്‍ താക്കീത് നല്‍കിയിട്ടും ജാസ്മിന്‍ ഗബ്രിയുമായി കൂടുതല്‍ അടുപ്പത്തിലാവുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ ജാസ്മിനെ ആ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും ഉമ്മയുമാണ് എത്തിയത്. ഇരുവരും കയറി വന്ന ഉടനെ ജാസ്മിന്റെ കഴുത്തില്‍ ഒരു മാല ഇട്ട് കൊടുത്തിരുന്നു. അവളുടെ കഴുത്തിലുള്ള ഗബ്രിയുടെ മാല ഊരി മാറ്റുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു മാതാപിതാക്കള്‍ അങ്ങനെ ചെയ്തത്.

jabri

ജാസ്മിനുമായി സംസാരിക്കുന്നതിനിടയിലാണ് നല്ല മനസോട് കൂടി കഴുത്തില്‍ ഇട്ടിരിക്കുന്ന ഗബ്രിയുടെ മാല ഊരി തരണമെന്നും അത് സ്റ്റോര്‍ റൂമില്‍ കൊടുക്കാമെന്നും പിതാവ് ആവശ്യപ്പെട്ടത്. പിതാവിന്റെ പെട്ടെന്നുള്ള ആവശ്യം അംഗീകരിക്കാന്‍ ജാസ്മിന് സാധച്ചിരുന്നില്ല. ഇതോടെ തനിക്ക് പറയാനുള്ള കാര്യം കേള്‍ക്കണമെന്നാണ് ജാസ്മിന്‍ ആവശ്യപ്പെട്ടത്.

'പുറത്തിറങ്ങിയതിന് ശേഷം ഗബ്രി വിളിച്ചോ എന്നറിയില്ല. ഇവിടെ ഒറ്റയ്ക്ക് ഉണ്ടായിരുന്നപ്പോള്‍ ഒരു ആശ്വാസം ഇതായിരുന്നുവെന്ന്' ജാസ്മിന്‍ പറഞ്ഞു. അതൊക്കെ ഇവിടെ പറയണ്ട. പുറത്ത് വന്നിട്ട് സംസാരിക്കാം. ഇനി നിന്റെ കൂടെ എന്തിനും ഏതിനും ഉമ്മയും വാപ്പയും ഉണ്ടെന്നാണ് ഇരുവരും പറഞ്ഞത്. ശേഷം പിതാവ് തന്നെ മകളുടെ കഴുത്തില്‍ നിന്നും മാല ഊരി എടുത്തു.

ധൈര്യമായി ഒറ്റയ്ക്ക് നിന്ന് കളിക്കണം. ഇനി കപ്പും കൊണ്ടേ വീട്ടിലേക്ക് വരാന്‍ പാടുള്ളു. വേറൊരു കാര്യം ഓര്‍ത്ത് സങ്കടപ്പെടാനോ കരയാനോ പാടില്ലെന്ന് പറഞ്ഞതിന് ശേഷം ജാസ്മിന്‍ കിടക്കുന്ന മുറിയിലേക്കാണ് ഇരുവരും പോയത്. ശേഷം ഗബ്രിയുടെ ഫോട്ടോയും പിതാവ് എടുത്തു. ഈ ചിത്രം കൂടി താനെടുക്കുകയാണെന്നും എന്ത് കാര്യമാണെങ്കിലും തങ്ങളുടെ ഫോട്ടോ അവിടെയുണ്ടല്ലോ, അത് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

jabri

ഇവിടെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന കൂട്ട് ഗബ്രി മാത്രമാണ്. ഇവിടെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ നിന്റെ ഞാന്‍ കൂടെയുണ്ടാവുമെന്ന് പറഞ്ഞത് ഗബ്രിയാണ്. പിന്നെ ഇതൊക്കെ എടുത്ത് കൊണ്ട് പോകേണ്ട ആവശ്യമെന്താണെന്ന് കൂടി ജാസ്മിന്‍ പറഞ്ഞതോടെ അങ്ങനൊന്നും ചിന്തിക്കേണ്ടതില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

ശേഷം ബിഗ് ബോസിനോട് സ്‌റ്റോര്‍ റൂം തുറക്കണമെന്നും ഗബ്രിയുടെ സാധനങ്ങള്‍ അവിടെ തിരികെ വെക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സഹമത്സരാര്‍ഥികളുമായി സംസാരിക്കവേ പുറത്ത് നടന്ന ചില സംഭവങ്ങളെ പറ്റിയും ജാഫര്‍ സംസാരിച്ചു. ഇതോടെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയും കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X