എയര്‍പോര്‍ട്ടില്‍ നിന്ന് വെറുതേ കണ്ടയാളെ ഓര്‍ത്തിരിക്കാന്‍ ഒരു അച്ഛന്‍ പറയില്ലല്ലോ! ജാസ്മിന് വീണ്ടും വിമര്‍ശനം
ബിഗ് ബോസിനകത്ത് നടക്കുന്ന ഫാമിലി റൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ജാസ്മിന് പുറത്ത് നെഗറ്റീവ് ആയി മാറിയതിനാല്‍ മാതാപിതാക്കള്‍ വരുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും നടക്കുകയാണ്.
ജാസ്മിനും ഗബ്രിയും ചേര്‍ന്ന് കോമ്പോ സൃഷ്ടിച്ചതാണ് ഈ സീസണില്‍ ഏറ്റവും അധികം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. എന്നാല്‍ സൗഹൃദം അതിരു കടന്നുപോയെന്നും ജാസിനെ വിവാഹം കഴിക്കാന്‍ ഇരുന്ന ആള്‍ രക്ഷപ്പെട്ടു എന്നുമൊക്കെ കമന്റുകള്‍ വന്നു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലെന്ന് ജാസ്മിന്റെ പിതാവ് പറയാതെ പറഞ്ഞിരിക്കുകയാണ്. വീടിനകത്ത് എത്തിയ ഉടനെ ഗബ്രിയുമായിട്ടുള്ള ഓര്‍മ്മകള്‍ നശിപ്പിക്കാനാണ് പിതാവ് ശ്രമിച്ചത്. കയ്യില്‍ ഉണ്ടായിരുന്ന മാലയും ഗബ്രിയുടെ ഫോട്ടോയും ഒക്കെ അദ്ദേഹം ബിഗ്‌ബോസിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
പുറത്തെ കാര്യങ്ങള്‍ ഓര്‍ത്ത് ആകുലതപെടേണ്ടതില്ലെന്നും മറ്റ് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് പിതാവ് നല്‍കിയ ഉറപ്പ്. മാത്രമല്ല ജാസ്മിനെ വിവാഹം ഉറപ്പിച്ച അഫ്‌സല്‍ എയര്‍പോര്‍ട്ടില്‍ വന്നിരുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലാണ് പ്രചരണം നടക്കുന്നത്.
അഫ്‌സലിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്ന് ജാസ്മിന്റെ പിതാവിനെ കാണാന്‍ അദ്ദേഹം എയര്‍പോര്‍ട്ടില്‍ വന്നത് മാത്രമാണെന്ന തരത്തിലും പ്രചരണങ്ങള്‍ ഉണ്ടായി. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് വെറുതെ കാണുന്ന ഒരാളെ ഓര്‍ത്തിരിക്കാന്‍ ഒരു അച്ഛനും മകളോട് പറയില്ലല്ലോ എന്നാണ് ആരാധകരും ചോദിക്കുന്നത്.

'ജാസ്മിന്‍, അഫ്സല്‍, വിവി, ദിയ സന ഇവരുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ ആണ് ജാസ്മിന്‍ ബിഗ് ബോസ് ഹൌസില്‍ ഇന്നേവരെ കാണിക്കുന്ന ഡ്രാമ എന്നാണ് എനിക്ക് തോന്നുന്നത്.
ആദ്യം ഋഷിയെ നോക്കി, ആ ചെക്കന്‍ ജീവനും കൊണ്ട് ഓടി, പിന്നെ വന്നു പെട്ടത് ഗബ്രി. പിന്നെ അങ്ങോട്ട് ഫ്രണ്ട്‌സ് എന്നാ രീതിയില്‍ കാണിച്ചു കൂട്ടിയാ കാര്യങ്ങള്‍. പുറത്തു വിവി യുടെ പ്ലാന്‍ ഇല്‍ ഉള്ള ഇന്റര്‍വ്യൂ, ജാസ്മിനെ കുറ്റം പറച്ചില്‍. അങ്ങനെ ജാസ്മിന്‍ എവിടെയും ശ്രദ്ധിക്കപ്പെടുന്നു.
ദിയ സന ആവാം കുറെ സ്ത്രീ പക്ഷ എഴുത്തുകാരെയും ഇന്‍സ്റ്റ യില്‍ റീല്‍സ് ഇടുന്ന എല്ലാരേയും സംഘടിപ്പിച്ചു ജാസ്മിന് കരുത്തയായ സ്ത്രീ എന്ന ഇമേജ് വരുത്തുന്നു. ഇവരുടെ ഒക്കെ മുന്‍ സീസണില്‍ സപ്പോര്‍ട്ട് ചെയ്ത ആള്‍ക്കാരെ നോക്കിയാല്‍ തന്നെ അറിയാം ദിയ സന ആയി കണക്ട് ആയിരിക്കും എന്നത്.
ജാഫര്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഇനി നീ അഫ്‌സലിനെ ഓര്‍ക്കണം എന്ന്, അഫ്‌സല്‍ കൊടുത്ത പാവ കൊടുക്കുന്നു, ആയാളും ദിയയും ആണ് എയര്‍പോര്‍ട്ടില്‍ വിട്ടത് എന്ന് പറയുന്നു... എന്തയാലും എയര്‍പോര്‍ട്ടില്‍ വച്ചു വെറുതെ കാണുന്ന ഒരാളെ ഓര്‍ത്ത് ഇരിക്കാന്‍ ഒരു അച്ഛന്‍ മകളോട് പറയില്ലല്ലോ...' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications