അഫ്‌സലാണ് കൊണ്ട് വിട്ടത്! ജാസ്മിനെ കെട്ടാനിരുന്ന പയ്യനെ കുറിച്ച് ബിഗ് ബോസില്‍ സംസാരിച്ച് പിതാവ്
ഈ സീസണില്‍ ബിഗ് ബോസില്‍ വന്നവരില്‍ ഏറ്റവും അധികം ചര്‍ച്ചകളില്‍ നിറഞ്ഞ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. തുടക്കം മുതല്‍ വിമര്‍ശനങ്ങളായിരുന്നു ജാസ്മിന് ലഭിച്ചിരുന്നത്. ഗബ്രിയുമായിട്ടുള്ള സൗഹൃദം പുറത്ത് വളരെ മോശമായ രീതിയിലാണ് ജാസ്മിനെ ബാധിച്ചത്. വീട്ടുകാര്‍ പോലും പ്രതിസന്ധിയില്‍ ആവുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു.
ആദ്യ ദിവസങ്ങളില്‍ തന്നെ ജാസ്മിന്റെ പിതാവ് മുന്നറിയിപ്പ് കൊടുത്തെങ്കിലും അത് അവഗണിച്ച് ഗബ്രിയുമായിട്ടുള്ള ബന്ധം തുടരുകയാണ് ജാസ്മിന്‍ ചെയ്തത്. ഇതോടെ പുറത്ത് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്‌സല്‍ എന്ന യുവാവും രംഗത്ത് വന്നിരുന്നു. ജാസ്മിനുമായിട്ടുള്ള ബന്ധം അഫ്‌സല്‍ ഉപേക്ഷിച്ചു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു.

എന്നാല്‍ പുറത്ത് മറ്റ് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പു കൊടുക്കുകയാണ് ജാസ്മിന്റെ പിതാവ്. ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും മാതാവും സംസാരിച്ചത്. പുറത്ത് തങ്ങള്‍ കൂടെയുണ്ടാവും എന്നും ഒറ്റയ്ക്ക് നിന്ന് കളിക്കാനും ഉള്ള മുന്നറിയിപ്പാണ് ഇരുവരും നല്‍കിയത്.
ഇതിനിടയിലാണ് അഫ്‌സലിനും പ്രശ്‌നങ്ങളൊന്നുമില്ലെന്ന സൂചന കൂടി കൊടുത്തത്. ഇവിടെ വന്നതിന് ശേഷം പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ജാസ്മിന്‍ പറഞ്ഞത്. സായി വന്ന്് ചില കാര്യങ്ങള്‍ പറഞ്ഞു. അതാണ് താന്‍ ഇമോഷണലാവാന്‍ കാരണമെന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഇതോടെ മോള്‍ കരയാന്‍ പാടില്ല, നീ സ്‌ട്രോങ്ങാണ്. നിന്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ടല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്ന് തുടങ്ങി ജാസ്മിനെ ആശ്വസിപ്പിക്കാനുള്ള കാര്യങ്ങളാണ് മാതാപിതാക്കള്‍ പറഞ്ഞത്.
പല കാര്യങ്ങളും പറയാനുണ്ട്. അതൊന്നും ഇവിടെ പറയാന്‍ സാധിക്കില്ല. ബാക്കിയൊന്നും പറയുകയും വേണ്ട. അഫസലാണ് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി വിട്ടത്. ദിയ സനയും കൂടെയുണ്ടായിരുന്നു എന്നും ജാസ്മിന്റെ പിതാവ് പറഞ്ഞു.

പുറത്ത് നിനക്ക് നല്ലൊരു ജീവിതമുണ്ട്. അത് മാത്രം ഓര്‍മ്മിച്ചിട്ട് ഇവിടെ നില്‍ക്കണം. ഇനി എന്ത് വിഷമം വന്നാലും അവിടെയുള്ള ഫാമിലി ഫോട്ടോയില്‍ നോക്കി ഉമ്മയെ വിളിച്ചാല്‍ മതിയെന്നാണ് ജാസ്മിനോട് ഉമ്മ പറയുന്നു.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഏകദേശം വിശദീകരണം വന്നിരിക്കുകയാണ്. ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷന്‍ പുറത്തുള്ള റിലേഷന്‍ഷിപ്പിനെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. ജാസ്മിനുമായി വിവാഹമുറപ്പിച്ച വ്യക്തി ആ ബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് വരെ കഥകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഉപ്പയുടെ വാക്കുകളില്‍ നിന്നും സംഭവം അങ്ങനെയല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
മത്സരത്തിന് ശേഷം ജാസ്മിന്‍ തിരികെ വന്നിട്ട് മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കുകയുള്ളു എന്നാണ് അഫ്‌സല്‍ പറഞ്ഞിരുന്നത്. മാത്രമല്ല ജാസ്മിന്റെ വീട്ടുകാരുമായി അദ്ദേഹം ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നാണ് വാപ്പയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications