പിരീഡ്‌സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍

നൂറു ദിവസം ബിഗ് ബോസിനകത്ത് പിടിച്ച് നില്‍ക്കാനും വിന്നറാവാനും വേണ്ടി പലതരത്തിലും മത്സരാര്‍ഥികള്‍ ശ്രമിക്കും. ചിലര്‍ വളരെ മോശം പ്രവൃത്തികളിലേക്ക് എത്തുമ്പോള്‍ മറ്റ് ചിലര്‍ വേറെ പലതരം മാര്‍ഗങ്ങളായിരിക്കും ശ്രമിക്കുക. എന്നാല്‍ ഈ സീസണില്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്ത് പ്രേക്ഷകര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായി മാറുകയാണ്.

തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ കീരിയും പാമ്പും പോലെയാണ് കൡക്കുന്നത്. നിസാര കാര്യങ്ങള്‍ പോലും കടിച്ചു കീറുന്ന പ്രശ്‌നമായി മാറ്റും. വൈല്‍ഡ് കാര്‍ഡായി ആറു പേരെ കൊണ്ടു വന്നപ്പോഴും സ്ഥിതി ഇതുതന്നെ. മാത്രമല്ല ചിലര്‍ മത്സരത്തിന് വേണ്ടി എടുക്കുന്ന അടവുകളെ പറ്റിയുള്ള ചര്‍ച്ച ശ്രദ്ധേയമാവുകയാണ്.

jasmine

'മറ്റൊരു സീസണിലും കാണാത്ത അത്രയും തരം താണ കളികള്‍ ആണ് ഈ സീസണില്‍. പല സീസണിലും ജെന്‍ഡര്‍ കാര്‍ഡ് ഉപയോഗിക്കുന്ന കണ്ടിട്ടുണ്ട്. പക്ഷെ പിരീഡ്സ് കാര്‍ഡ് ആദ്യമായാണ് ഉപയോഗിക്കുന്ന കാണുന്നത്.

ഇന്ന് രാവിലെ നോറ ഡൈനിങ്ങ് ടേബിളില്‍ വെച്ച് എല്ലാവരോടും ആയി പറയുന്നു. ജാസ്മിന് പിരീഡ്സ് ആയതുകൊണ്ട് മൂഡ് സ്വിങ്‌സ് ഉണ്ടാവും. അതുകൊണ്ട് ജിന്റോ മനഃപൂര്‍വം ജാസ്മിനെ പ്രകോപിപ്പിക്കുന്നതാണ് എന്ന്. എങ്ങനെ ഇരിക്കണ്? കഴിഞ്ഞ ദിവസം റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ ജാസ്മിന്‍ ഇതേ കാര്‍ഡ് തന്നെ ഉപയോഗിച്ചു.

അപ്പോള്‍ പുറത്തിറങ്ങിട്ടു പ്രത്യേകിച്ച് അത്യാവശ്യം ഇല്ലാതിരുന്നിട്ട് കൂടി ദേ എനിക്ക് പീരീഡ്‌സ് ആണ് എനിക്ക് പുറത്തു ഇറങ്ങേണ്ടി വരും എന്ന് ഒരു സ്റ്റേറ്റ്‌മെന്റ് പബ്ലിക്ക് ആയി പറഞ്ഞു എന്തിനു ഗബ്രിയേ മാപ്പു പറയുന്നതില്‍ നിന്ന് ഊരി കൊടുക്കാന്‍.

ജാസ്മിന്‍ അത് ഒരു എസ്‌കേപ്പ് കാര്‍ഡ് ആയി ഉപയോഗിക്കേണ്ടെന്ന് ആയിരുന്നു എങ്കില്‍ ടോയ്ലെറ്റില്‍ പോകേണ്ട സമയം ആരെ എങ്കിലും വിളിച്ചു ഒന്ന് പേഴ്സണല്‍ ആയി പറഞ്ഞാല്‍ മതി എനിക്ക് പിരീഡ്സ് ആണ് ടോയ്ലെറ്റില്‍ പോണം എന്ന്.

അവര്‍ അപ്പോള്‍ വാതില്‍ തുറന്നേനെ. ഇത് പക്ഷെ അവിടെ അതും ഗെയിമിന്റെ ഭാഗം ആക്കി. ഈ പറഞ്ഞ ആള് അന്ന് ഒരു സ്‌കിറ്റ് റിഹേഴ്സലും പെര്‍ഫോമന്‍സും കഴിഞ്ഞു പിറ്റേന്ന് ഫുള്‍ ഡേ കഴിഞ്ഞു അടുത്ത ടാസ്‌കും കഴിഞ്ഞാണ് ഒന്ന് കുളിച്ചു വസ്ത്രം മാറിയത്. വൃത്തിയില്ലായ്മ പിന്നെ ഒരു ക്രിമിനല്‍ കുറ്റം അല്ലല്ലോ.

manju

നാണമില്ലേ എന്ന് ചോദിക്കുന്നില്ല. പക്ഷെ ഒരു മിനിമം ഉളുപ്പ് വേണം മനുഷ്യന് ജീവിതത്തില്‍. ഒരു ഗെയിം ഷോ ജയിക്കാന്‍ ഇത്രക്കൊക്കെ തരം താഴണോ എന്ന് ബോധം ഉണ്ടെങ്കില്‍ സ്വയം ആലോചിക്കേണ്ട വിഷയം ആണ് ഇവരൊക്കെ. സമ്മര്‍ ബെത്‌ലെഹെമില്‍ ജയറാം മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തില്‍ ഓര്‍മ്മ വന്നു... എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിലവില്‍ ഗബ്രിയും ജാസ്മിനും ഒരു ടീമായി കളിക്കുമ്പോള്‍ ഹൗസിലെ ബാക്കിയുള്ളവരൊക്കെ മറ്റൊരു ടീമായി. ഇരുവരുടെയും ലവ് ട്രാക്കിനെ വിമര്‍ശിക്കുന്നതിനൊപ്പം അവരുടെ സൗഹൃദം പൊളിക്കാനും പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഗബ്രിയുമായി പിരിയാന്‍ ജാസ്മിനോ നേരെ മറിച്ച് ജാസ്മിനെ ഉപേക്ഷിക്കാന്‍ ഗബ്രിയോ തയ്യാറല്ല.

ഈ ദിവസങ്ങളില്‍ ജാസ്മിനും ഗബ്രിയും ചേര്‍ന്നുണ്ടാക്കുന്ന പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമാണ് കണ്ടെന്റായി പുറത്ത് വരുന്നത്. ആയതിനാല്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥികളായി ഇരുവരും മാറിയേക്കുമെന്നാണ് പ്രേക്ഷകരും പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X