'ഞാനും സായിയും കൂടെ കുറച്ച് കാര്യങ്ങൾ പറയും... വെയിറ്റ് ചെയ്യൂ'; സായിക്കൊപ്പം ജാസ്മിന്റെ ഉപ്പയും ​ഗബ്രിയും!

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ അതിനെ അന്വര്‍ഥമാക്കുന്ന നിലയില്‍ നിരവധി പ്രത്യേകതകളുള്ള ഒന്നായിരുന്നു. പല കാര്യങ്ങളും പുതുതായിരുന്നതിനാല്‍ മുന്‍ സീസണുകളിലെ വിജയ മാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. അതേസമയം അതിന് ശ്രമിക്കാതെ അവരവരായി നില്‍ക്കാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ കണ്ണില്‍ പെടുകയും ചെയ്തു.

അപ്രതീക്ഷിതത്വങ്ങള്‍ എപ്പോഴും സംഭവിക്കാറുള്ള ബിഗ് ബോസിന്‍റെ പുതിയ സീസണിലും കളി മാറ്റിമറിച്ച ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു. ഇരുപത് പേരെ പിന്നിലാക്കി ടോപ്പ് ഫൈവിൽ എത്തി നിൽക്കുന്നത് അഞ്ച് പേരാണ്. ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, റിഷി എന്നിവരാണ് ​ഫൈനലിസ്റ്റുകൾ. ഇപ്പോൾ ഹൗസിലുള്ളവരിൽ ജനപിന്തുണ ഏറെയുള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ.

Jasmin s Father Jaffar

പക്ഷെ നെ​ഗറ്റീവ് ഇമേജാണ് ഹൗസിന് പുറത്ത് ജാസ്മിനുള്ളത്. സഹമത്സരാർത്ഥി ​ഗബ്രിയുമായി ചേർന്ന് കോമ്പോയുണ്ടാക്കി കളിച്ചതിനാലാണ് ജാസ്മിന് ഇത്രയേറെ നെ​ഗറ്റീവ് വരാൻ കാരണമായത്. അതേസമയം വൈൽഡ് കാർഡുകളായി ഹൗസിലേക്ക് കയറിയവരിൽ ഒരാളായ സായ് കൃഷ്ണൻ പുറത്ത് നെ​ഗറ്റീവ് ഇമേജാണ് എന്നതിനെ കുറിച്ച് ചെറിയ സൂചനകൾ ജാസ്മിന് നൽകിയിരുന്നു. അതിന് കാരണം സായ് പുറപ്പെടും മുമ്പ് പിതാവ് ജാഫർ സായിയെ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണത്രെ.

അതുമായി ബന്ധപ്പെട്ടുള്ള കോൾ റെക്കോറർഡുകളും പുറത്ത് വന്നിരുന്നു. കോൾ റെക്കോർ‌ഡ് പുറത്ത് വന്നശേഷം സീക്രട്ട് ഏജന്റിനേയും ബിബി പ്രേക്ഷകർ വിമർശിച്ചിരുന്നു. ​സായ് സീക്രട്ട് ഏജന്റല്ല... ജാസ്മിന്റെ ഉപ്പയായ ജാഫറിന്റെ ഏജന്റാണെന്നാണ് ബിബി പ്രേക്ഷകർ പരിഹസിച്ച് പറഞ്ഞിരുന്നത്.

സായ് ഷോയിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ കോൾ റെക്കോർഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നിരുന്നു. എന്നാൽ എവിടെയും തൊടാതെയുള്ള മറുപടികളാണ് സായ് കൃഷ്ണൻ നൽകിയത്. ഇപ്പോഴിതാ ഇത്രയേറെ വിമർശനങ്ങൾ നിലനിൽക്കെ ജാസ്മിന്റെ ഉപ്പ ജാഫറിനൊപ്പം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സായ്. ജാസ്മിന്റെ പിതാവും ഫൈനൽ കാണാനായി ചെന്നൈയിൽ മുൻ മത്സരാർത്ഥികൾക്കൊപ്പം എത്തിയിട്ടുണ്ട്.

ജാസ്മിന്റെ ഉപ്പയ്ക്കൊപ്പമുള്ള വീ‍ഡിയോയിൽ സായ് പറഞ്ഞത് ഇങ്ങനെയാണ്... എല്ലാവർക്കും ഡൗട്ടുണ്ടാകും ഞാൻ സീക്രട്ട് ഏജന്റാണോ അതോ വേറെ ഏതെങ്കിലും ഏജന്റാണോ എന്നത്. അതുപോലെ നിങ്ങളായിട്ട് എനിക്കൊരു പേര് തന്നിട്ടുണ്ടായിരുന്നുവല്ലോ... ജാഫറേജന്റ് എന്നത്. നമ്മുടെ ജാസ്മിന്റെ ഉപ്പ ഇവിടെയുണ്ട്.

Jasmin s Father Jaffar

ഇനിയിപ്പോൾ നിങ്ങൾക്ക് സംശയം ഒന്നുമില്ലല്ലോ. ഇനിയിപ്പോൾ ജാഫർ ഏജന്റെങ്കിൽ ജാഫർ ഏജന്റ് എന്നാണ് സായ് പറഞ്ഞത്. ശേഷം വീഡിയോയിൽ സംസാരിച്ചത് ജാസ്മിന്റെ പിതാവാണ്. ജാഫറും സായിയും കൂടെ കുറച്ച് കാര്യങ്ങൾ പറയാം. വരാം കുറച്ച് വെയിറ്റ് ചെയ്യണം. വിമർശിച്ചോളൂ. വിമർശിക്കുന്നവരുടെ കുടുംബങ്ങളൊക്കെ ‌നല്ലതാണെങ്കിലെ വിമർശിക്കാവു. അങ്ങനെ ഉള്ളവർക്ക് വിമർശിക്കാം എന്നാണ് ജാസ്മിന്റെ പിതാവ് പറഞ്ഞത്.

ഇൻസ്റ്റ​ഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ അതിവേ​ഗത്തിൽ വൈറലായിരുന്നു. ​ഇരുവർക്കും ഒപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ​​ഗബ്രിയേയും വീഡിയോയിൽ കാണാം. ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം ചർച്ചയായതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അതിൽ നിന്നും പിന്മാറി. പലപ്പോഴായി ​ഗബ്രിയോട് പ്രണയം പറയാതെ പറഞ്ഞയാളാണ് ജാസ്മിൻ. വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള കാര്യം പോലും ജാസ്മിൻ മറച്ച് വെച്ചിരുന്നു.

ജാസ്മിനുമായി അടുത്തതിന്റെ പേരിലും അഭിമുഖങ്ങളിൽ ജാസ്മിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിലും ​ഗബ്രിയെ ജാസ്മിന്റെ പിതാവ് വിളിച്ച് വഴക്ക് പറഞ്ഞിരുന്നു. ആ ഫോൺ കോൾ ഓഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഹൗസിലേക്ക് റീ എൻട്രി നടത്തിയപ്പോൾ ​​ഗബ്രി ജാസ്മിനോട് അകലം പാലിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ ​ഗബ്രിയെ ചുറ്റി പറ്റി തന്നെയാണ് നടക്കുന്നത്. കൂടാതെ തിരികെ ഹൗസിലേക്ക് കയറിയ സായ് ടോപ്പ് ടുവിൽ ഉണ്ടാകുമെന്ന സൂചനയും ജാസ്മിന് നൽകിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X