സിബിനെ ഭീഷണിപ്പെടുത്തി ജാസ്മിന്റെ പിതാവ്, സായ് ജാസ്മിനോട് പുറത്തെ കാര്യങ്ങൾ പറഞ്ഞത് ഉപ്പയുടെ നിർദേശത്തോടെ!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് മത്സരാർത്ഥികളാണ് ജാസ്മിൻ ജാഫറും സിബിൻ ബെഞ്ചമിനും. ജാസ്മിനുമായുള്ള വഴക്കിനുശേഷം മാനസീക സംഘർഷം താങ്ങാൻ കഴിയാതെ വന്നതോടെയാണ് സിബിൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തത്. ജാസ്മിൻ എന്ന മത്സരാർത്ഥിയോട് തനിക്ക് താൽപര്യമില്ലെന്ന് പലപ്പോഴായി സിബിൻ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം എയർപോട്ടിൽ വെച്ച് ജാസ്മിന്റെ കുടുംബത്തെ കണ്ടപ്പോൾ സിബിനും ആര്യയും സ്നേഹത്തോടെ സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും എല്ലാം ചെയ്തിരുന്നു.
ആ കൂടിക്കാഴ്ചക്കിടയിൽ ജാസ്മിന്റെ പിതാവ് പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സിബിനും ആര്യയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജാസ്മിന്റെ പിതാവ് അയച്ച ഭീഷണി സന്ദേശം അടക്കം സിബിൻ പുറത്ത് വിട്ടു.

സായ് കൃഷ്ണൻ ജാസ്മിനോട് പുറത്തെ കാര്യങ്ങൾ പറഞ്ഞത് പോലും തന്റെ നിർദേശപ്രകാരമാണെന്ന് ജാസ്മിന്റെ പിതാവ് പറഞ്ഞതായും സിബിനും ആര്യയും പറയുന്നു. മോനെ സിബിനെ ഞാൻ ആര്യയോടും നിന്നോടുമൊക്കെ വളരെ മാന്യമായിട്ടാണ് ഇടപെട്ടിട്ടുള്ളത്. എന്നെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ ലൈവിൽ വന്നിരുന്ന് പറയരുത്.
പിന്നെ ടെഡി ബിയർ എങ്ങനെയാണ് കൊടുത്തത് എന്തിനാണ് കൊടുത്തത് എന്നൊന്നും ഞാൻ നിങ്ങളോട് പറയേണ്ട കാര്യമില്ല. എന്നെ കുറിച്ച് ലൈവിൽ എന്തെങ്കിലും പറഞ്ഞാൽ ഞാനും ലൈവിൽ കേറിയിരുന്ന് അതും ഇതുമൊക്കെ പറയും. ആവശ്യമില്ലാതെ എന്നെ ഉപദ്രവിക്കാൻ വരരുത്. സിബിനൊക്കെ എന്റെ മോളെ കുറിച്ച് പച്ചയ്ക്ക് പറഞ്ഞേക്കുന്നത് എന്താണെന്ന് എനിക്ക് അറിയാം. പക്ഷെ അതേ കുറിച്ച് ഞാൻ നിങ്ങളോട് ഒന്നും ചോദിച്ചില്ല.
അത് ഞാൻ മടയനായതുകൊണ്ടാണെന്ന് ധരിക്കരുത് എന്നാണ് സിബിന് അയച്ച ഭീഷണി സന്ദേശത്തിൽ ജാസ്മിന്റെ പിതാവ് പറഞ്ഞത്. ഈ ശബ്ദ സന്ദേശം പുറത്ത് വിട്ടശേഷമാണ് ആര്യയും സിബിനും അന്ന് എയർപോട്ടിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്. ആര്യയുടെയും സിബിന്റെയും വാക്കുകളിലേക്ക്... ജാഫർ അങ്കിൾ വല്ലാതെ പാനിക്കാണ്.
ഞങ്ങൾ ജാസ്മിന്റെ കുടുംബത്തിന് എതിരെ സംസാരിക്കാൻ അല്ല ലൈവിൽ വന്നത്. ഞങ്ങളുടെ ഫോട്ടോവെച്ച് ഇല്ലാ കഥകൾ പ്രചരിക്കുന്നത് കൊണ്ട് അതിന് മറുപടി തരാനാണ് വന്നത്. ഞങ്ങൾ കഴിഞ്ഞ ദിവസം എയർപോട്ടിൽ കണ്ടത് മകളെ കുറിച്ച് കൺസേൺഡ് ആയിട്ടുള്ള മാതാപിതാക്കളെയാണ്. ജാസ്മിൻ പുറത്ത് വരുമ്പോൾ അവൾക്കൊപ്പം ഞങ്ങൾ നിൽക്കും. ഞാൻ ഇതുവരെ കൊടുത്ത ഒരു അഭിമുഖത്തിലും ജാസ്മിന്റെ പേഴ്സണൽ ലൈഫിനെ കുറിച്ച് പറഞ്ഞിട്ടില്ല.

മൂന്ന് വർഷം മുന്നേയുള്ള കാര്യങ്ങൾ ജാസ്മിന്റെ മുൻ കാമുകൻ മുന്ന എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും ഒരിക്കലും ഞാൻ പുറത്ത് പറയില്ല. ഞങ്ങൾ കമ്പനിയുടെ ആവശ്യത്തിന് ചെന്നൈയിൽ പോയി തിരിച്ച് വരുമ്പോഴാണ് ജാസ്മിന്റെ മാതാപിതാക്കളെ കണ്ടത്. ഞങ്ങൾ പോയി സംസാരിച്ചപ്പോൾ അവരും നന്നായി തന്നെയാണ് സംസാരിച്ചത്.
എല്ലാം ഗെയിം സ്പിരിറ്റിലാണ് എടുത്തതെന്നും പറഞ്ഞിരുന്നു. ഗബ്രിയുമായുള്ള ജാസ്മിന്റെ ലവ് ട്രാക്ക് അവളുടെ ഗെയിം പ്ലാനാണെന്നും ജാഫറിക്ക പറഞ്ഞിരുന്നു. പിന്നെ സായ് ഹൗസിൽ കയറാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ താനാണ് അവനെ വിളിച്ച് ജാസ്മിനോട് ഗബ്രി വിഷയത്തിൽ ഞങ്ങൾക്കുള്ള എതിർപ്പ് അറിയിക്കണമെന്ന് പറഞ്ഞതെന്നും ജാസ്മിന്റെ പിതാവ് പറഞ്ഞു. അതിന്റെ പേരിലാണ് സായ് അന്ന് ജാസ്മിനോട് സംസാരിച്ചത്.
ജാസ്മിനെ വിമർശിച്ചോളു തേച്ചൊട്ടിക്കരുതെന്നും എന്നോട് ജാഫർ അങ്കിൾ പറഞ്ഞിരുന്നു അന്ന് ജാഫർ അങ്കിളിന്റെ സമ്മതത്തോടെയാണ് ഫോട്ടോ എടുത്തതും എന്നാണ് സിബിനും ആര്യയും എയർപോട്ടിലെ കൂടിക്കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications