'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ്. അതേസമയം ചികിത്സയ്ക്കായി ഹൗസിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന സിജോ തിരികെ ഹൗസിലേക്ക് വന്ന് കഴിഞ്ഞു. രണ്ടാഴ്ചയായി സിജോ ഹൗസിലുണ്ടായിരുന്നില്ല. ഒരുപക്ഷെ ഇതുവരെ വന്നിട്ടുള്ള മലയാളം ബിഗ് ബോസ് സീസണുകളിൽ അമ്പത് ദിവസത്തോട് അടുത്തിട്ടും ഒരു കിങ്ങോ ക്വീനോ പിറവിയെടുക്കാത്ത സീസൺ ഇത് മാത്രമായിരിക്കും.
വൈൽഡ് കാർഡുകൾ ഹൗസിലേക്ക് വന്നശേഷം കുറച്ച് ദിവസം ഹൗസും മത്സരാർത്ഥികളും ആവേശത്തോടെ മത്സരിക്കുകയും കണ്ടന്റുകളുടെ പെരുമഴ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ വൈൽഡ് കാർജഡുകളും തീരെ ആക്ടീവല്ല. മാത്രമല്ല വൈൽഡ് കാർഡായി വന്ന ആറുപേരിൽ രണ്ടുപേർ ശാരീരികമായി അസുഖങ്ങളുടെ പേരിലും മറ്റും മത്സരത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

അവർ ഇനി തിരികെ മത്സരത്തിലേക്ക് വരുമോയെന്നത് വ്യക്തമല്ല. അതേസമയം ഈ സീസണിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടായിട്ടുള്ളതും ചർച്ചയായിട്ടുള്ളതുമായ ഒരു കോംമ്പോയാണ് ജാസ്മിനും ഗബ്രിയും. സൗഹൃദം എന്ന പേരിൽ തുടങ്ങിയ കോംമ്പോ കഴിഞ്ഞ കുറച്ച് നാളുകളായി ലവ് ട്രാക്ക് പിടിച്ചാണ് മുന്നോട്ട് പോകുന്നത്.
ഇരുവരുടെയും ബന്ധം അതിരുവിട്ട് പോയപ്പോൾ സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാൻ സഹമത്സരാർത്ഥികളും മോഹൻലാലും വരെ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. പക്ഷെ കൃത്യമായ മറുപടി ഇരുവർക്കും ഉണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം നോറ ചോദിച്ചപ്പോൾ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഞങ്ങൾക്ക് ക്ലാരിറ്റി ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ ക്ലാരിറ്റി എന്നാണ് ജാസ്മിൻ പറഞ്ഞത്.
എന്നാലിപ്പോൾ ഗബ്രിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ജാസ്മിൻ. പക്ഷെ റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്നാണ്ഗബ്രി മറുപടി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടു. പ്രമോ വൈറലായതോടെ ജബ്രി കോംമ്പോ പിരിയുമോ എന്ന ചോദ്യവുമാണ് പ്രേക്ഷകർക്കുള്ളത്. എനിക്ക് ഇതിന് ഒരു അടിവരയിടണം.
ഫ്രണ്ട്ഷിപ്പിന് മുകളിലാണെന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ലെന്നാണ് പ്രമോയിൽ ജാസ്മിൻ ഗബ്രിയോട് പറയുന്നത്. ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നുപോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെയാണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും എന്നാണ് ഗബ്രി പറയുന്നത്. ഇതിന് പക്ഷെ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും എന്നായിരുന്നു ജാസ്മിന്റെ ചോദ്യം.

എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേയെന്ന് ഗബ്രി ചോദിക്കുന്നുണ്ട്. എനിക്ക് ഇവനെ ഭയങ്കര ഇഷ്ടമാണ് എന്നായിരുന്നു ജാസ്മിന്റെ മറുപടി. എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവെച്ച് ഇവളുമായി റിലേഷൻഷിപ്പിലാകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ലെ എന്നാണ് ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ രസ്മിനോട് പറഞ്ഞത്.
പ്രമോ വൈറലായതോടെ കമന്റുമായി ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ അമീറെത്തി. ഞാൻ കടന്നുപോയ ഏറ്റവും മോശം ഘട്ടം അവൾ മനസിലാക്കും. ഏഴ് മാസം അവൾ പ്രണയത്തിൻ്റെ പേരിൽ എന്നെ വിഡ്ഢിയാക്കി.ഞാൻ കർമയിൽ വിശ്വസിക്കുന്നു എന്നാണ് അഫ്സൽ പ്രമോ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.
അഫ്സലുമായി വിവാഹനിശ്ചയം ഉറപ്പിച്ചശേഷമാണ് ഗബ്രിയുമായി പ്രണയത്തിലാണെന്ന രീതിയിൽ ഹൗസിൽ ജാസ്മിൻ പെരുമാറിയത്. പലപ്പോഴും ഇരുവരുടെയും പ്രവൃത്തികൾ അതിരുവിട്ട് പോയിരുന്നു. ജാസ്മിൻ ഗബ്രിയുമായി അടുത്തശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം ലഭിച്ചൊരാൾ അഫ്സലായിരുന്നു.
എന്നാൽ ജാസ്മിൻ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കി അഫ്സൽ വിവാഹത്തിൽ നിന്നും അടുത്തിടെയാണ് പിന്മാറിയത്. ഹൗസിനുള്ളിലായതിനാൽ ഇക്കാര്യം ജാസ്മിൻ ഇതുവരെയും അറിഞ്ഞിട്ടില്ല.


Click it and Unblock the Notifications