'ഗബ്രിയെ ഇഷ്ടമാണ്, പക്ഷെ കാസ്റ്റും മറ്റും വെച്ച് നോക്കുമ്പോൾ നടക്കില്ല, ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഗ്രാന്റ് ഫിനാലെ കാണാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആരാകും വിജയി എന്നത് ഓരോ ദിവസം കഴിയുന്തോറും പ്രവചനാതീതമായി മാറി കൊണ്ടിരിക്കുന്നു. ആറ് പേരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നല്ല രീതിയിൽ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ കഴിഞ്ഞവരാണ് ആറ് ഫൈനലിസ്റ്റുകളും. മാത്രമല്ല ഓരോ ദിവസവും ആറ് പേർക്കും ലഭിക്കുന്ന വോട്ടിലും വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഫൈനലിലേക്ക് അടുക്കുന്നതിനിടയിൽ ഈ സീസണിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികൾ തിരിച്ചുവരികയാണ്. അക്കൂട്ടത്തിൽ ഗബ്രിയുമുണ്ട്. ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട ജബ്രി കോമ്പോ വീണ്ടും കണ്ടുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും ആരാധകരും.

ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കോമ്പോയായിരുന്നു ജബ്രി കോമ്പോ. അതേസമയം ഗബ്രിയുടെ പുറത്താകലിനുശേഷം ഹൗസിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ജാസ്മിൻ. ഉറ്റ സുഹൃത്തെന്ന രീതിയിൽ ഹൗസിൽ ആരും തന്നെ ഇല്ലാത്തതിനാൽ ടിക്കറ്റ് ടു ഫിനാലെയിൽ പോലും മികച്ചൊരു പ്രകടനം കാഴ്ചവെക്കാൻ ജാസ്മിനായില്ല. അതേസമയം ഗബ്രിയുടെ റീ എൻട്രിക്കായി പ്രേക്ഷകരെ പോലെ തന്നെ ജാസ്മിനും കാത്തിരിക്കുകയാണ്.
ഇന്നോ നാളയോ ഗബ്രി വീടിനുള്ളിലേക്ക് കയറും. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ ഗബ്രിയുടെ വീഡിയോ വൈറലായിരുന്നു. അതേസമയം ഹൗസിലേക്ക് തിരികെ എത്തിയ യമുനയോട് മനസ് തുറന്ന് സംസാരിച്ച ജാസ്മിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും പക്ഷെ കാസ്റ്റും കാര്യങ്ങളും വെച്ച് നോക്കുമ്പോൾ നടക്കില്ലെന്ന് തനിക്ക് അറിയാമെന്നുമാണ് യമുനയോട് സംസാരിക്കവെ ജാസ്മിൻ പറഞ്ഞത്. ചേച്ചി... സത്യം പറഞ്ഞാൽ എന്താണ് എന്റെ പ്രശ്നമെന്ന് ചോദിച്ചാൽ ക്ലിയറായിട്ട് അറിയത്തില്ല. പക്ഷെ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് അറിയാം. ഞാൻ ഒട്ടും ഹാപ്പിയല്ല. സത്യം പറഞ്ഞാൽ എനിക്ക് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ.
ലാസ്റ്റ് നോമിനേഷന് മുമ്പ് വരെ. ഗബ്രി ഇവിടെ നിന്ന് പോയ ശേഷം ഒരു നോമിനേഷനിലും പോകാൻ ഞാൻ പേടിച്ചിട്ടില്ല. അയ്യോ ഞാൻ പോകുമല്ലോ എന്നൊരു കാര്യവുമില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ എന്നോട് പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അപ്പോഴെനിക്ക് തോന്നി ഇവിടെ നിൽക്കണമെന്ന്. വൈൽഡ് കാർഡ് വന്ന ശേഷവും അന്ന് മുതൽ ഇന്ന് വരെയും കുത്തുവാക്കുകൾ മാത്രമെ ഞാൻ കേൾക്കുന്നുള്ളൂ.

എന്തിനാണ് ഇതെന്ന് ചോദിച്ചാൽ എനിക്ക് അറിയാൻ പാടില്ല. പുറത്തുള്ളവർക്ക് ഞാൻ ചെയ്യുന്ന ഒരുപാട് തെറ്റുകൾ കാണാൻ പറ്റുന്നുണ്ടാകാം. ഇത്രയും വലിയ തെറ്റ് എന്താണ് ഞാൻ ചെയ്തതെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ ഇവിടെ വന്ന അന്ന് മുതൽ എനിക്കുള്ള കൺഫർട്ട് സ്പെയ്സ് അല്ലേ ഗബ്രി. എനിക്ക് ഒരു ദിവസം കൊണ്ട് അവനോട് തോന്നിയ സ്നേഹമല്ലത്.
എനിക്ക് എന്റെ കാര്യമെ അറിയുള്ളൂ. ബാക്കി ഉള്ളവരുടെ കാര്യമോ അവർ പറയുന്നതോ ഒന്നും അറിയില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ അവരുടെ മുഖത്തൊന്നും ഒരു തെളിച്ചവും ഇല്ലായിരുന്നു. ഗബ്രിയോട് എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റണ്ടേ. അത് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് മനസിലാകാത്തത്. എനിക്ക് ഗബ്രിയെ ഇഷ്ടമാണ്.
പക്ഷെ കാസ്റ്റും കാര്യങ്ങളും വെച്ച് നോക്കുമ്പോൾ നടക്കില്ല. ആ ഇഷ്ടം പ്രേമത്തിൽ എത്താതെ നോക്കുകയാണ് ഞാൻ. ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി ഞാൻ എന്നെക്കാൾ കൂടുതൽ പ്രധാന്യം നൽകുന്നത് അവനാണെന്ന്.
ആ സമയത്ത് ഞാൻ അവനോട് അത് തുറന്ന് പറഞ്ഞു. അവൻ പോയ ശേഷം മനസ് തുറന്ന് ഞാൻ ആരോടും മിണ്ടിയിട്ടില്ല. പുറത്തുള്ള എല്ലാവർക്കും കുറ്റമായിരിക്കും. പരിഹാസമായിരിക്കും. പുച്ഛമായിരിക്കും. ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുമ്പോൾ ആളുകൾ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. പക്ഷെ എനിക്കെ അറിയുള്ളൂ അതിന്റെ ആശ്വാസം എന്താണെന്ന്.
എനിക്ക് അവനോട് പ്രേമം എന്നൊരു സാധനമില്ല. അവൻ പോയപ്പോൾ എന്റെ ഡിപ്പന്റൻസി പോയി. പക്ഷെ അതിന്റെ ലിമിറ്റ് ഞങ്ങളുടെ കയ്യിൽ നിന്നും പോയി എന്നാണ് യമുനയോട് സംസാരിക്കവെ ജാസ്മിൻ പറഞ്ഞത്.


Click it and Unblock the Notifications