'വിവാഹനിശ്ചയം കഴിഞ്ഞു... പുറത്ത് പറയരുതെന്ന് പറഞ്ഞത് ഞാൻ, ആ പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാൾ'

ഈ സീസണിൽ കഴിഞ്ഞ ദിവസം വരെ അകത്തും പുറത്തും ചർച്ചയായ രണ്ടുപേരാണ് ജാസ്മിൻ ജാഫറും ​ഗബ്രിയും. ഇരുവരുടെയും കോമ്പോ പക്ഷെ ബി​ഗ് ബോസ് പ്രേക്ഷകർക്ക് അത്ര സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ച് നിന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ വലിയ രീതിയിൽ ഹേറ്റ് ലഭിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ജാസ്മിനെ വാപ്പ വിളിച്ച് സംസാരിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

താനും ​ഗബ്രിയും തമ്മിലുള്ള ബന്ധം പുറത്ത് നെ​ഗറ്റീവായിട്ടാണ് പോയതെന്നും അതാണ് വാപ്പയ്ക്ക് ഇപ്പോൾ അസുഖം കൂടാൻ കാരണമെന്നുമാണ് ജാസ്മിൻ ഹൗസിലെ അം​ഗങ്ങളോട് വാപ്പയുടെ ഫോൺ കോൾ വരാനുള്ള കാരണം വിശദീകരിച്ച് പറഞ്ഞത്. വാപ്പയുമായി സംസാരിച്ചശേഷം ജാസ്മിൻ-​ഗബ്രി കോമ്പോ തകർന്നു. മാത്രമല്ല ഞാൻ കമ്മിറ്റഡാണ് ​ഗയ്സ് എന്ന് പറഞ്ഞ് ജാസ്മിൻ ഹൗസ്മേറ്റ്സിന് മുമ്പിൽ പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാൻ കാലുപിടിക്കാം.

Jasmin jaffar

വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയുമാക്കി. ഞാൻ കമ്മിറ്റഡാണ് ​ഗയ്സ്. ഞാനത് ​ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരടുത്തും ഒന്നിനും വരില്ല എന്നാണ് കരഞ്ഞുകൊണ്ട് ജാസ്മിൻ പറഞ്ഞത്. ഫ്രണ്ട്ഷിപ്പാണെന്ന് പറയുമായിരുന്നെങ്കിൽ ​ഗബ്രിയും ജാസ്മിനും പ്രണയിക്കുന്നവരെപ്പോലെയാണ് ഹൗസിൽ പെരുമാറിയിരുന്നത്.

മാത്രമല്ല ​ഗബ്രി കയ്യിൽ ഉമ്മ വെച്ചപ്പോഴും കൈ കോർത്ത് പിടിച്ചപ്പോഴും കടിച്ചപ്പോഴും നക്കിയപ്പോഴുമൊന്നും ജാസ്മിൻ തടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ കമ്മിറ്റഡാണെന്ന് ജാസ്മിൻ കള്ളം പറഞ്ഞതാണോയെന്ന സംശയം പ്രേക്ഷകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവ് ജാഫർ.

വിവി ഹിയർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് വാപ്പ വെളിപ്പെടുത്തിയത്. 'എന്റെ മകളുടെ വിവാഹനിശ്ചയം നേരത്തെ ഒരിക്കൽ കഴിഞ്ഞതാണ്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്. പക്ഷെ ഞാൻ ആരെയും തേജോവധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ആ വിവാഹനിശ്ചയത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല. അതിനുശേഷം ജാസ്മിന്റെ വിവാഹനിശ്ചയം മറ്റൊരു പയ്യനുമായി കഴിഞ്ഞു.'

'അത് പുറത്ത് പറയരുതെന്ന് അവളോട് പറഞ്ഞത് ഞാനാണ്. കാരണം എനിക്ക് അത് ഇഷ്ടമല്ല. ആദ്യത്തേതും ആരോടും പറയരുതെന്ന് മകളോട് പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം നിശ്ചയിച്ചിരിക്കുന്ന പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാളാണ്. ഞാൻ അവനോട് സംസാരിക്കാറുണ്ട്. നെഗറ്റീവ് നല്ലോണം വരുന്നുണ്ടെന്ന് അവർ എന്നോട് പറഞ്ഞിരുന്നു അത്രമാത്രം.'

Jasmin jaffar

'ദിവസവും ആ പയ്യനുമായി ഞാൻ സംസാരിക്കാറുണ്ട്. അതുപോലെ അവൾ അവളുടെ സുഹൃത്തുക്കളെ കടിക്കാറൊക്കെയുണ്ട്. അത് ഞാൻ കണ്ടിട്ടുള്ളതുമാണ്. ലവ് ട്രാക്ക് എടുത്താൽ ജനങ്ങൾ സ്വീകരിക്കുമെന്ന ചിന്ത എന്റെ മകളുടെ മനസിൽ ഉണ്ടായിരുന്നു. അത് എല്ലാ ജനങ്ങളും സ്വീകരിക്കണമെന്നില്ലല്ലോ. അതുമാത്രമല്ല കരയരുത്, ലവ് കോമ്പോ പിടിക്കരുത് എന്നൊക്കെ അവളോട് ഞാൻ പറഞ്ഞുവിട്ടതുമായിരുന്നു.'

'അവൾ നല്ല ഗെയിമറാണ്. തന്ത്രശാലിയുമാണ്. ചില സാഹചര്യത്തിൽ അത് ഓവറാകുന്നുണ്ട് എന്നാണ് ജാസ്മിന്റെ പിതാവ് ജാഫർ പറഞ്ഞത്. പള്ളിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്നും ഇത് വെള്ളരിക്കാ പട്ടണമാണോയെന്നും', ജാസ്മിന്റെ പിതാവ് ചോദിച്ചു. ഇരുപത്തിമൂന്നുകാരിയായ ജാസ്മിന്റെ വിവാഹം 2022ൽ നടക്കേണ്ടതായിരുന്നു. പക്ഷെ വിവാഹത്തിന് ഒരു മാസം ശേഷിക്കെ അത് മുടങ്ങി.

താൻ സ്വർണ്ണം വരെ വാങ്ങിയിരുന്നുവെന്ന് ജാസ്മിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജാസ്മിന്റെ സുഹൃത്തായിരുന്നു വരൻ. ഇരുവരും ഏറെനാൾ പ്രണയിച്ചശേഷമാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. പക്ഷെ അത് മുടങ്ങി. ചെറുക്കൻ വീട്ടുകാരുടെ കുഴപ്പം കൊണ്ടാണ് മുടങ്ങിയതെന്നാണ് ജാസ്മിൻ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X