'ചീവീടെന്ന് വിളിച്ച് കളിയാക്കിയവർക്കുള്ള മറുപടി'; നോറയുടെ ശബ്ദം ഇഷ്ടപ്പെട്ടുവെന്ന് ജീത്തു, നോറ സിനിമയിലേക്ക്?

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ പരസമാപ്തിയിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ​ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നുള്ളു. അതിന്റെ ത്രില്ലിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് സീസൺ ആറാണ് ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ച ഒരു ബി​ഗ് ബോസ് സീസൺ. ഇന്ത്യൻ ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ​ഗുരുതരമായ ഒരു ഫിസിക്കൽ അസാൾ‌ട്ട് നടന്നതുപോലും സീസൺ ആറിലാണ്.

ഇരുപത്തിയഞ്ച് മത്സരാർത്ഥികളോളം പങ്കെടുത്ത സീസണിൽ ആറ് വൈൽഡ് കാർഡുകൾ ഒരുമിച്ച് ഹൗസിലേക്ക് കയറിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വീക്കെന്റ് എപ്പിസോഡ് അവസാനിക്കാറായപ്പോൾ ഒരുപാട് സർപ്രൈസുകൾ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. അതിൽ ഒരു സർപ്രൈസ് കഴിഞ്ഞ ദിവസം ഹൗസിൽ എത്തി.

Jeethu Joseph norah

അത് ഒരു ഫിലിം ഓഡീഷനായിരുന്നു. ബി​ഗ് ബോസില്‍ അവസരം ലഭിക്കുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ നിരവധി സാധ്യതകളാണ് തുറക്കാറ്. സിനിമ എന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവരെ സംബന്ധിച്ച് വലിയ സാധ്യതയാണ് ബി​ഗ് ബോസ് ഒരുക്കുക. ചലച്ചിത്രപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടും എന്നതുതന്നെ അതില്‍ പ്രധാനം. ബി​ഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ടൈറ്റില്‍ വിജയിയായ സാബുമോന് അവസരം പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫിനാലെ വേദിയില്‍ എത്തിയിരുന്നു.

സീസൺ ആറിലെ അവശേഷിക്കുന്ന എട്ട് മത്സരാർത്ഥികളെ ഓഡീഷൻ ചെയ്യാനായി സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരുമാണ് ഹൗസിലേക്ക് എത്തിയത്. ആദ്യമായാണ് ബി​ഗ് ബോസ് ഹൗസിലേക്ക് ഓഡീഷനായി ജീത്തു ജോസഫ് എത്തുന്നത്.

എട്ട് പേരെയും രണ്ട് പേർ അടങ്ങുന്ന ​ഗ്രൂപ്പായി തിരിച്ച് ഓരോ സന്ദർഭവും ബി​ഗ് ബോസ് നൽകിയിരുന്നു. നാല് ​ഗ്രൂപ്പുകളായി തിരിഞ്ഞ് എട്ട് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരാർത്ഥികൾ ആരും തന്നെ ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരുമാണ് തങ്ങളെ ഓഡീഷൻ ചെയ്യാൻ എത്തുന്നതെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ അതിന്റെ അമ്പരപ്പ് മത്സരാർത്ഥികളുടെ മുഖത്തുണ്ടായിരുന്നു.

ജീത്തു ജോസഫും ആന്റണിയും ഹൗസിൽ വന്ന് പോയശേഷം അകത്തും പുറത്തും ഒരുപോലെ വൈറലാകുന്ന മത്സരാർത്ഥി നോറയാണ്. അതിന് കാരണം നോറയുടെ പ്രകടനം കണ്ട് ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ്. മാട്രിമോണി വഴി വന്ന ആലോചനയുടെ ഭാ​ഗമായി കോഫി ഷോപ്പിൽ വെച്ച് നടന്ന പെണ്ണുകാണൽ രം​ഗമാണ് നോറ അഭിനയിച്ചത്.

Jeethu Joseph norah

നോറയെ പെണ്ണുകാണാൻ വന്ന പയ്യനായി അഭിനയിച്ചത് സിജോയായിരുന്നു. പ്രകടനം എല്ലാം കണ്ടശേഷം മത്സരാർത്ഥികളുമായി സംസാരിക്കവെ നോറയുടെ ശബ്ദം ഭയങ്കര രസമാണെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. മാത്രമല്ല ജീത്തു ജോസഫും ആന്റണിയും ആസ്വദിച്ച് കണ്ടൊരു പ്രകടനവും നോറയുടെയും സിജോയുടെയുമായിരുന്നു. അതുകൊണ്ട് തന്നെ നോറയായിരിക്കുമോ ജീത്തു ജോസഫ് സെലക്ട് ചെയ്യാൻ പോകുന്ന ബിബി മത്സരാർത്ഥി എന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്.

നോറയെ പ്രശംസിച്ചുള്ള ജീത്തു ജോസഫിന്റെ വീഡിയോ വൈറലായതോടെ നോറയുടെ ആരാധകർ നോറയെ ഇതുവരെയും ശബ്ദത്തിന്റെ പേരിൽ കളിയാക്കിയവർക്കുള്ള മറുപടിയുമായി എത്തി. ചീവീടെന്ന് വിളിച്ച് കളിയാക്കിയവർക്കുള്ള മറുപടിയാണ് ജീത്തു ജോസഫ് നോറയെ കുറിച്ച് പറഞ്ഞ വാക്കുകളെന്നാണ് താരത്തിന്റെ ആരാധകർ കുറിക്കുന്നത്.

ബിഗ് ബോസ് വീടിന് അകത്തും പുറത്തും നോറയുടെ ശബ്ദത്തെ കളിയാക്കിയവരാണ് അധികവും. എന്നാൽ ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും അതേ ശബ്ദത്തെ പ്രശംസിച്ച് സംസാരിച്ചു. അതും ബിഗ് ബോസ് വീട്ടിൽ വെച്ച് തന്നെ... നോറയോട് എന്നും ഇഷ്ടമെന്നാണ് താരത്തിന്റെ ആരാധകർ കുറിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X