'ജിന്റോ എന്താണ് ഇങ്ങനെ...? രണ്ട് ഭാഗത്തും ഒട്ടി അടിക്കുള്ള ഓരോ വഴി ഒപ്പിച്ച് വെക്കുന്നു'; ജിന്റോയുടെ വീഡിയോ!
ബിഗ് ബോസ് മലയാളം സീസൺ ആറ് അറുപത് ദിവസം പിന്നിടുമ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനഞ്ച് മത്സരാർത്ഥികളാണ്. ഷോ പാതി വഴി പിന്നിട്ടെങ്കിലും ഇതുവരെയും ആവേശകരമായ മത്സരം മത്സരാർത്ഥികളിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലൈവ് കാണാൻ പോലും പ്രേക്ഷകർ കുറവാണ്. വീക്കെന്റ് എപ്പിസോഡുകൾക്ക് മാത്രമാണ് ജനപ്രീതിയുള്ളത്. കഴിഞ്ഞ ദിവസം ബിബി ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി മുൻ സീസണിലെ മത്സരാർത്ഥികളായ ശ്വേതയും സാബു മോനും ഹൗസിലേക്ക് എത്തിയപ്പോൾ വീട് ഉണർന്നിരുന്നു.
മൂന്ന് ദിവസം ഹൗസിനെ ആക്ടീവായി നിർത്തിയതും ഇവർ രണ്ടുപേരുമായിരുന്നു. ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ടുപേരാണ് ജിന്റോയും അൻസിബയും. ഇരുവരും ഗെയിമിന്റെ കാര്യത്തിൽ പുലികളാണ്. എന്നാൽ അത്ര അടുത്ത സുഹൃത്തുക്കളുമല്ല.

ഒമ്പതാം ആഴ്ചയിലെ പവർ ടീം അംഗങ്ങളിൽ ഒരാൾ അൻസിബയായിരുന്നു. പവർ ടീമിൽ നിന്നും മാറാനുള്ള സമയം അടുത്തതിനാൽ ജിന്റോയും അൻസിബയും തമ്മിൽ നടത്തിയ സംഭാഷണമാണ് ശ്രദ്ധിക്കപ്പെടുന്നത്. പവർ ടീം അംഗമായശേഷം മറ്റ് മത്സരാർത്ഥികൾ എല്ലാവരും കൂടി തങ്ങളെ പൊരിച്ചുവെന്നാണ് അൻസിബ പറയുന്നത്.
പത്താം ആഴ്ചയിലെ പവർ ടീം അംഗത്തിൽ ഒരാൾ ജിന്റോയാണ്. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ഒരു പിടിയും ഇല്ലെന്നാണ് ജിന്റോ അൻസിബയോട് പറയുന്നത്. എല്ലാവരും ചേർന്ന് തന്നെ കുറ്റപ്പെടുത്താൻ സാധ്യതയുള്ളതായും ജിന്റോ അൻസിബയോട് പറഞ്ഞു. അക്കൂട്ടത്തിൽ സിജോയെ കുറ്റപ്പെടുത്തിയും ചില കാര്യങ്ങൾ അൻസിബയോട് ജിന്റോ പറഞ്ഞു.
സിജോ അൻസിബയെ ഡാകിനി തള്ളേയെന്ന് വിളിക്കുന്നത് താൻ കേട്ടുവെന്നും അത് തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നുമാണ് ജിന്റോ അൻസിബയോട് പറഞ്ഞത്. അടിക്കുള്ള ഓരോ വഴി ഒപ്പിച്ച് വെക്കാൻ ജിന്റോ ശ്രമിക്കുകയാണെന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകർ പറയുന്നത്. പക്ഷെ അൻസിബ അത് കാര്യമായി എടുത്തില്ല. ജാസ്മിൻ തന്നെ എന്നെ അങ്ങനെ വിളിക്കാറുണ്ട്. അവൾ പറഞ്ഞ് കൊടുത്തിട്ടാവും സിജോ ആ പേര് കേട്ടത്.
അങ്ങനെ അവർ വിളിച്ചുവെന്ന് കരുതി ഞാൻ അത് ആവില്ലല്ലോ. ഗബ്രിയും മുമ്പ് ഇതുപോലെ വിളിച്ചിട്ടുണ്ട് എന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ സിജോ അൻസിബയെ അങ്ങനെ വിളിക്കുന്നത് കേട്ടപ്പോൾ വിഷമം തോന്നിയെന്നും താൻ എല്ലാം മനസിൽ എടുത്ത് വെക്കുന്ന ആളാണെന്നുമാണ് ജിന്റോ അൻസിബയോട് പറഞ്ഞത്.

വീഡിയോ വൈറലായതോടെ ജിന്റോ കുത്തിത്തിരുപ്പാണല്ലോ എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ജിന്റോ എന്താണ് ഇങ്ങനെ...? രണ്ട് ഭാഗത്തും ഒട്ടി അടിക്കുള്ള ഓരോ വഴി ഒപ്പിച്ച് വെക്കുന്നു, അൻസിബയും ജിന്റോയും ഇത്രത്തോളം സുഹൃത്തുക്കളാണോ..? എന്നിട്ടാണോ മാറി കഴിയുമ്പോൾ രണ്ടുപേരും കുറ്റം പറയുന്നത്, ജിന്റോ നൈസായി തീ ഇടുകയാണല്ലോ, ഇപ്പോൾ ജിന്റോയ്ക്ക് ഒപ്പം ഇരുന്ന് സംസാരിക്കുന്ന അൻസിബയെ കുറച്ച് ദിവസം മുമ്പ് ജിന്റോയുടെ കുറ്റം പറഞ്ഞത്, ജിന്റോയ്ക്ക് ആരോടും പ്രത്യേകിച്ച് സ്നേഹം ഇല്ല.
കഴിഞ്ഞ ദിവസം ജാസ്മിനൊപ്പം ഇന്നിതാ അൻസിബയ്ക്കൊപ്പം എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഫിനാലെ തന്റെ ലക്ഷ്യമാണെന്ന് തുടക്കം മുതൽ പറയുന്ന മത്സരാർത്ഥിയാണ് ജിന്റോ. ഒറ്റയ്ക്ക് നിന്ന് മത്സരിക്കുക എന്നത് മാത്രമാണ് ജിന്റോയുടെ പ്ലാൻ. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ടാസ്ക്ക് കിട്ടുമ്പോൾ വലിയ ആത്മാർത്ഥത കാണിക്കാറില്ല.
പലപ്പോഴും സ്വന്തം ടീമിനെ പിന്തുണയ്ക്കാതെ കുറ്റം പറയുന്ന പ്രവണത ജിന്റോയിൽ കാണാറുണ്ടെന്ന് സഹമത്സരാർത്ഥികൾ തന്നെ പറയാറുണ്ട്. ജാൻമണിയുടെ എവിക്ഷനുശേഷം ജിന്റോ ആരോടും സൗഹൃദം കൂടിയിട്ടില്ല.


Click it and Unblock the Notifications