ജന്മം കൊടുത്തത് തെറ്റായി പോയോന്ന് ചോദിക്ക്! ഒന്നൂടി ജനിപ്പിക്കാന്‍ പറ്റുമോ? വീട്ടുകാരെ പറഞ്ഞ് ജിന്റോ

എല്ലാ തവണയും ബിഗ് ബോസില്‍ അടിവസ്ത്രത്തിന്റെ പേരില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. ഇത്തവണയും സമാനമായ രീതിയില്‍ അടിവസ്ത്രം വലിയൊരു വഴക്കിന് കാരണമായി മാറിയിരിക്കുകയാണ്. മുന്‍പ് പലരും തമാശയാക്കിയെങ്കിലും സ്ത്രീകളുടെ അടിവസ്ത്രം പൊക്കിപ്പിടിച്ച് ജിന്റോ പുതിയൊരു കണ്ടന്റ് തന്നെ ഉണ്ടാക്കി.

ജിന്റോ കാണിച്ച തെറ്റിന് ശിക്ഷ വിധിക്കുന്നതിനിടയിലാണ് ജാസ്മിന്റെ അടിവസ്ത്രത്തിന്റെ പ്രശ്‌നം എടുത്തിടുന്നത്. സ്വയം ശിക്ഷയില്‍ നിന്നും ഒഴിയുന്നതിനായി അദ്ദേഹം കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇതെന്നാണ് പൊതുവേയുള്ള ആരോപണം. ഇത് വീടിനകത്തും പുറത്തും വലിയ ബഹളങ്ങള്‍ക്കും വഴക്കിനും കാരണമായി മാറിയിരിക്കുകയാണ്.

gabri-jinto

കുളിക്കാന്‍ പോവുന്ന വഴി പവര്‍ ടീമിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജാസ്മിന്‍ വസ്ത്രങ്ങള്‍ എല്ലാവരും ഇരിക്കുന്നിടത്ത് വെക്കുന്നത്. കുറേ നേരം കഴിഞ്ഞിട്ടും അതെടുത്ത് മാറ്റിയില്ലെന്ന് ആരോപിച്ചാണ് ജിന്റോ പ്രശ്‌നമുണ്ടാക്കിയത്. ശേഷം ജാസ്മിനും ജിന്റോയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ ഗബ്രിയുടെ പേര് കൂടി വന്നതോടെ അദ്ദേഹവും തര്‍ക്കത്തിലേക്ക് എത്തി. ശേഷം ഗബ്രിയും ജിന്റോയും പുതിയ വഴക്കിന് തുടക്കമിട്ടു.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ക്കിടയിലാണ് എന്നോട് സംസാരിക്കാന്‍ നീ ആയിട്ടില്ലെന്നും നിന്റെ വീട്ടിലുള്ളവര്‍ ഒന്നൂടി ശ്രമിച്ചാലും ഇനി ഉണ്ടാവില്ലെന്നുമടക്കമുള്ള ആരോപണങ്ങള്‍ ജിന്റോ ഉന്നയിക്കുന്നത്. അമ്മയെ കുറച്ച് വാതോരാതെ സംസാരിക്കാറുള്ള ജിന്റോ ഇങ്ങനെ പറയരുതെന്ന് ഗബ്രി ആവര്‍ത്തിച്ചെങ്കിലും അത് തെറ്റിദ്ധരിച്ച് ഗബ്രി തന്റെ അമ്മയെ ചീത്ത വിളിച്ചു എന്നാക്കി. അത്തരത്തില്‍ പരസ്പരം ചെളി വാരി എറിയുന്ന തരത്തിലുള്ള വര്‍ത്തമാനത്തിലേക്കാണ് ഈ വഴക്ക് എത്തിയത്.

ഇതിനിടയില്‍ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് തക്കീത് നല്‍കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും കാണുന്ന ഷോ ആണെന്നും അവിടെ വീട്ടുകാരെ അധിഷേപിച്ചുള്ള കമന്റുകള്‍ പറയാന്‍ പാടില്ലെന്നും ബിഗ് ബോസ് പറയുകയായിരുന്നു. ഈ വിഷയത്തില്‍ വീടിനകത്തും പുറത്തും ജിന്റോയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല താരത്തെ അനുകൂലിക്കുന്നവരുമുണ്ട്.

jinto

'ഇയാള്‍ ഇനി എത്ര ടോക്‌സിക് ആണെന്ന് പറഞ്ഞാലും മണ്ടന്‍ ആണെന്ന് പറഞ്ഞാലും ചൊറിയന്‍ എന്ന് പറഞ്ഞാലും ഇപ്പോള്‍ ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയില്‍ ആ ഷോയിനെ മുന്നോട്ട് കൊണ്ട് പോകുന്നത് പുള്ളിയാണ്. 13 പേര് ഒരുമിച്ച് മലമറിച്ചിട്ടും എപ്പിസോഡും ലൈവും എല്ലാം പുള്ളി മാത്രേ നിറഞ്ഞു നില്‍ക്കുന്നുള്ളൂ. ഈ സീസണില്‍ ആരെങ്കിലും കൊള്ളാവുന്ന ഒരു കണ്ടെസ്റ്റന്റ് ഉണ്ടെങ്കില്‍ നിലവില്‍ അത് ജിന്റോ മാത്രമാണ്.

ഇനി വൈല്‍ഡ് കാര്‍ഡ് ആരേലും കേറി പൊളിച്ചാലെ പുള്ളി പൊളിയൂ. ഇപ്പോള്‍ അവിടുള്ള വാഴകള്‍ എല്ലാം കൂടി വിചാരിച്ചാലും ഒരു പുല്ലും നടക്കില്ല. ഇനി ജിന്റോയെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ അവിടുള്ള കഴിവുള്ള മറ്റൊരു മത്സരാര്‍ഥിയുടെ പേര് കൂടി മെന്‍ഷന്‍ ചെയ്യേണ്ടതാണെന്നും തുടങ്ങി ജിന്റോയെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X