ജയിലില്‍ പൊരിഞ്ഞ അടി; മാറിക്കിടക്കാന്‍ ആവശ്യപ്പെട്ട് ജാസ്മിന്‍; 'ജിന്റോയെ തല്ലിയത് പ്രശ്‌നമല്ലേ?'
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വളരെ ഗൗരവമേറിയ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോമ്പോയാണ് എപ്പോഴും കൂടുതല്‍ ചര്‍ച്ചയാകാറുള്ളതെങ്കിലും ഇപ്പോള്‍ ജിന്റോയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേന്ദ്ര ബിന്ദു. ജാസ്മിനൊപ്പം തന്നെ ഹൈജീന്‍ വിഷയത്തില്‍ ബിഗ് ബോസ് ജിന്റോയെയും പ്രത്യേകം നോട്ട് ചെയ്ത് പറഞ്ഞിരുന്നു.
പലപ്പോഴും ജിന്റോയും ജാസ്മിനും തമ്മിലുള്ള അടികള്‍ പോലും കാണാറുണ്ട്. ഇരുവരും എപ്പോഴും ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ പരസ്പരം ഉണ്ടാക്കാറുമുണ്ട്. ജാസ്മിന്റെ ടിഷ്യു ഉപയോഗിച്ച് പലയിടത്തായി ഇടുന്ന വിഷയം, അതുപോലെ തന്നെ ചെരിപ്പ് ഇടാത്തത്, ജാസ്മിന്റെ വസ്ത്രം കുളിക്കുന്നതിന് മുമ്പ് കൊണ്ടു വെച്ചത് ജിന്റോ പ്രത്യേകം എടുത്ത് പറഞ്ഞതെല്ലാം വലിയ ഫൈറ്റിലേക്ക് നയിച്ചിരുന്നു.

ജാസ്മിനും ജിന്റോയും നേര്‍ക്ക് നേര്‍ കണ്ടാല്‍ തന്നെ അടിയാണ്. ജാസ്മിനെ ജിന്റോ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും പലപ്പോഴും വിലയിരുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവരും തമ്മിലുള്ള അടി അതിരു കടക്കുന്ന സ്ഥിതിയാണെന്ന് ഇന്ന് പുറത്തിറങ്ങിയ പ്രമോ കാണുമ്പോഴും വ്യക്തമാകുന്നുണ്ട്.
ഏതായാലും കഴിഞ്ഞ ദിവസം ഗെയിമില്‍ ഇനാക്ടീവ് ആയ വ്യക്തികളെ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞപ്പോഴാണ് ജാസ്മിനേയും ജിന്റോയെയും ജയിലിലേക്ക് അയക്കാന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ജയിലില്‍ വിടാനുള്ള തീരുമാനം വന്നപ്പോള്‍ ജിന്റോ കണ്ണീര്‍ വാര്‍ത്തെങ്കിലും ഇന്‍മേറ്റ്‌സിനോട് തന്നെ ജയിലില്‍ വിട്ടതിനെതിരെ ശക്തമായി പോരാടിയത് ജാസ്മിന്‍ ആണെന്ന് ഒരു പ്രേക്ഷക കുറിക്കുന്നുണ്ട്.
പവര്‍ ടീം നേരിട്ടാണ് ജിന്റോയെയും ജാസ്മിനെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. ഇനി അടുത്ത തവണ ജയിലില്‍ വിടുമ്പോള്‍ കുക്കിംഗ് ഇല്‍ ആക്റ്റീവ് അല്ലാത്തവരെ ജയിലില്‍ വിടണം എന്ന് ബിഗ് ബോസ് എടുത്തു പറയണം .. അപ്പോള്‍ ഈ പ്രശ്‌നം തീരുമെന്നും പ്രേക്ഷക പങ്കുവെക്കുന്ന കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ജയിലിനകത്തും ഇവരുടെ അടി നടക്കുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്.
ജിന്റോയും ജാസ്മിനും തമ്മില്‍ കിടക്കുന്ന സ്ഥലം സംബന്ധിച്ച് വലിയ ഫൈറ്റ് നടക്കുന്നതാണ് പ്രമോയില്‍ കാണുന്നത്. ജയിലിനുള്ളില്‍ എസിയുടെ തണുപ്പ് കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് അടിയെന്നാണ് മനസിലാക്കുന്നത്.
ജിന്റെ ജയിലിന്റെ വാതിലിന് സൈഡിലായാണ്. കിടക്കുന്നത്. ജിന്റോയോട് ഏതെങ്കിലും ഒരു വശത്തേക്ക് കിടക്കാന്‍ പറയുമ്പോള്‍ എസി കിട്ടി കിടന്നുറങ്ങാനല്ല ജയില്‍ എന്നാണ് ജിന്റോ മറുപടി പറയുന്നത്.
ബെഡ് അപ്പുറത്ത് ഇട്ട് കിടന്നോട്ടെയെന്നാണ് ജിന്റോ ജാസ്മിനോട് പറയുന്നത്. എന്നാല്‍ എഴുന്നേല്‍ക്കെടോ എന്ന് ആക്രോശിച്ചുകൊണ്ട് ജിന്റോയുടെ കൈയ്യില്‍ ജാസ്മിന്‍ അടിക്കുന്നുണ്ട്. തന്നെ കിടക്കാന്‍ പോയിട്ട് ഒന്ന് ഇരിക്കാന്‍ പോലും ജിന്റോ സമ്മതിക്കുന്നില്ല എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

എന്നാല്‍ പല പ്രേക്ഷകരും പ്രമോ കണ്ട് ചോദിക്കുന്നത് ഇത് ഫിസിക്കല്‍ അസോള്‍ട്ട് അല്ലേ എന്നാണ്. കഴിഞ്ഞ ദിവസം ടാസ്‌കില്‍ ജിന്റോ ശരണ്യയുടെ മുടി പിടിച്ച് വലിച്ചെന്നും ഗബ്രിയെ പിടിച്ച് വെച്ച് ബുദ്ധിമുട്ടുണ്ടാക്കി എന്നെല്ലാം വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജിന്റോയെ തല്ലിയത് പ്രശ്‌നമല്ലേ എന്ന് ചോദിക്കുന്നത്.
ഒരു സമയത്ത് ജാസ്മിന് വലിയ ഹേറ്റേഴ്‌സ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഗെയിം കളിക്കുന്നതിന്റെ ഗതി മാറിയതോടെ ജാസ്മിന് വലിയ ഫാന്‍സ് ഉണ്ടായി വരുന്നുണ്ട്. അതേസമയം ജിന്റോയ്ക്കും വലിയ ഫാന്‍ ബേസ് നിലവില്‍ ഉണ്ട്. ജിന്റോയാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലെ മികച്ച രീതിയില്‍ ഗെയിം കളിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications