'പറയാൻ പാടില്ലാത്തത് പറഞ്ഞിട്ടും ചേച്ചി ക്ഷമിച്ചു... അതിന് ഞാൻ കടപ്പെട്ടിരിക്കും'; ബിബിയിലെ പച്ചമനുഷ്യൻ ജിന്റോ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചശേഷം ഉണ്ടായ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഒരു സംസാരത്തിനിടയിൽ യമുന റാണിയോട് മോശമായ ഭാഷയിൽ ജിന്റോ സംസാരിച്ചുവെന്നത്. അതിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വരെ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. വഴക്കിന് ആ​ധാരമായ സംഭവം ഇങ്ങനെയായിരുന്നു... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പവര്‍ ടീം അംഗമായ യമുന ജിന്‍റോയെക്കൊണ്ട് ചായ ഉണ്ടാക്കിപ്പിച്ചിരുന്നു.

എന്നാല്‍ അതിനിടയില്‍ തമാശയ്ക്ക് ജിന്‍റോയോട് ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍ നടത്താൻ യമുന പറഞ്ഞു. എന്നാല്‍ അതിനുശേഷം ജിന്‍റോ യമുനയോട് ബോഡി ഷോ കാണണമെങ്കിൽ തനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരാനാണ് പറഞ്ഞത്. ഞാൻ ജട്ടിയിട്ടുകൊണ്ട് ബോഡി ഷോ ഇവിടെ കാണിക്കണോ... അതെന്താണ് അങ്ങനെ പറയുന്നത്.

Jinto Bodycraft

നിങ്ങൾക്ക് ബോഡി ഷോ കാണണമെങ്കിൽ എനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരൂ എന്നാണ് ജിന്റോ പറഞ്ഞത്. അതോടെ ജിന്റോയുടേത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണെന്ന് പറഞ്ഞ് ഹൗസിലെ മറ്റ് അം​ഗങ്ങളെല്ലാം പൊട്ടിത്തെറിച്ചു. തോന്നിവാസമാണ് ജിന്റോ പറഞ്ഞത് അതുകൊണ്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രതീഷ് കുമാറും രം​ഗത്തെത്തിയിരുന്നു. പക്ഷെ തന്റെ പ്രസ്താവനയിലെ അബദ്ധം എന്താണെന്ന് ജിന്റോയ്ക്ക് അപ്പോഴും മനസിലായിരുന്നില്ല.

ഒടുവില്‍ ഗബ്രിയും മറ്റും ഇടപെട്ടാണ് പ്രസ്താവന തിരുത്തി ജിന്‍റോയോട് മാപ്പ് പറയാന്‍ പറഞ്ഞത്. എന്നാല്‍ പിന്നീടും ഉച്ചയോടെ യമുന ഈ വിഷയത്തില്‍ ഇടപെട്ടു. വളരെ രൂക്ഷമായാണ് യമുന ഇതിനോട് പ്രതികരിച്ചത്. താന്‍ അത്തരം സ്ത്രീയല്ലെന്ന് മനസിലാക്കണമെന്ന് അടക്കം യമുന പൊട്ടിത്തെറിച്ചു.

എന്നാല്‍ ഇതിനുശേഷം സംഭവങ്ങള്‍ അടങ്ങിയ ശേഷം യമുനയും ജിന്‍റോയും സംസാരിച്ചു. ഇന്നലെ കിച്ചണില്‍ നടന്ന വിഷയം മനസിന് എന്തോ പോലെ തോന്നിയപ്പോഴാണ് ഞാന്‍ വീണ്ടും ഇത് പറഞ്ഞതെന്ന് ജിന്‍റോ പറഞ്ഞു. ഇതാണ് ഗെയിം പലരും പ്രകോപിപ്പിക്കാന്‍ നോക്കും എന്നാണ് യമുന മറുപടി നല്‍കിയത്. ഇരുവരും ആ വിഷയം മനസിൽ വെച്ച് പകപോക്കിയിട്ടില്ല.

ഇപ്പോഴിതാ യമുനയോട് ജിന്റോ നടത്തിയ ഒരു സംഭാഷണ ശകലത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് യമുന ചേച്ചിയോടാണെന്നാണ് ജിന്റോ വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. 'എനിക്ക് ഏറ്റവും കൂടുതൽ താങ്ക്സ് പറയാനുള്ളത് നിങ്ങളോടാണ്.'

Jinto Bodycraft

'കാരണം ഞാൻ അത്രയും വലിയ തെറ്റ് ചെയ്തിട്ട് പോലും അത്രയും പറയാൻ പാടില്ലാത്ത വേഡ് ഞാൻ പറഞ്ഞിട്ടുപോലും നിങ്ങൾ എന്നോട് ക്ഷമിക്കുകയാണെങ്കിൽ അതൊരു ഭയങ്കര സംഭവമാണ്. ഞാനൊരു സെന്റിമെൻസ് പേഴ്സണാണ്. ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും ചേച്ചി എന്നോട് ക്ഷമിച്ചു. ബി​ഗ് ബോസ് വിളിച്ച് എനിക്ക് വാണിങ് വരെ തന്നിരുന്നു. ചേച്ചിക്ക് എതിർത്ത് നിൽക്കാമായിരുന്നു എന്നിട്ടും ചേച്ചി നിന്നില്ല.'

'അതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് ചേച്ചിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്', എന്നാണ് ജിന്റോ പറഞ്ഞത്. അതിന് യമുന നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എനിക്ക് ഇവിടെ നിന്നൊരു സഹോദരനെ കിട്ടി. നന്നായി മത്സരിച്ച് ജയിച്ച് നീ പവർ റൂമിൽ കയറണം. എല്ലാവരും പൊട്ടനാന്ന് പറഞ്ഞില്ലേ... അവർക്ക് കാണിച്ചുകൊടുക്കണം നമുക്ക് കഴിവുണ്ടെന്ന് എന്നാണ്.

എല്ലാവരുടെയും റെസ്പെക്ട് നിങ്ങൾ‌‍ നേടിയെടുത്തു എന്നാണ് ഇരുവരുടെയും സംഭാഷണം കേട്ടുകൊണ്ട് നിന്ന സുരേഷ് മേനോനും പറഞ്ഞത്. പവർ റൂമിൽ കയറാനുള്ള ടാസ്ക്ക് ഇപ്പോൾ ജിന്റോയും ടീം അം​ഗങ്ങളായ രെസ്മിനും നിഷാനയും ജയിച്ചിരിക്കുകയാണ്.

ജിന്റോയുടെയും വലിയൊരു അധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയ വിജയം. യമുനയുമായുള്ള ജിന്റോയുടെ സംഭാഷണത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ബിബിയിലെ പച്ചമനുഷ്യൻ ജിന്റോ എന്നാണ് ആരാധകർ കുറിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X