ഒരു സ്ത്രീയുടെ അടിവസ്ത്രം പൊക്കി കാണിക്കുക, മോശം സ്വഭാവകാരി ആണെന്ന് പറയുക; ജിന്റോയ്ക്ക് വിമർശനം
ബിഗ് ബോസ് വീട്ടിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ സഹ മത്സരാർത്ഥികൾ എല്ലാവരും കൂടി നിർത്തിപ്പൊരിച്ചത് ജിന്റോയെയാണ്. റസ്മിനിന്റെ നാടിനെക്കുറിച്ച് നടത്തിയ മോശം പരാമർശം, ഗബ്രിയുമായുണ്ടായ വഴക്ക് തുടങ്ങിയവയെല്ലാം ജിന്റോയെ വെട്ടിലാക്കി. ജിന്റോയുടെ പരാമർശത്തിൽ രൂക്ഷ പ്രതികരണമാണ് റസ്മിൻ നടത്തിയത്. ബിഗ് ബോസിനോട് പരാതി ഉന്നയിക്കുകയും ചെയ്തു. ജിന്റോ മോശം ഗെയിമാണ് കളിക്കുന്നതെന്ന് വീട്ടിനുള്ളിൽ ഒരു വിഭാഗം മത്സരാർത്ഥികൾക്ക് അഭിപ്രായമുണ്ട്.
പുറത്ത് ജിന്റോയെക്കുറിച്ച് രണ്ട് തരത്തിലുള്ള അഭിപ്രായമുണ്ട്. ജിന്റോ നിഷ്കളങ്കനാണെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ ജിന്റോയുടെ അഭിപ്രായങ്ങളിലും പ്രവൃത്തികളിലും അബദ്ധങ്ങളുണ്ടെന്ന് വിമർശകർ പറയുന്നു. ജിന്റോ കാരണം വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നെന്നും ആരോപണം വരുന്നു. ജിന്റോയ്ക്ക് പറ്റുന്ന പിഴവുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'നാക്കിനു ബെല്ലും ബ്രേക്കും ഇല്ലാതെ തോന്നിയതൊക്കെ വിളിച്ചു പറയാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും ഒരു ജിന്റോ ആകാം. അങ്ങനെ കഴിഞ്ഞ ആഴ്ചയിൽ തോന്നുംപോലെ നുണ പറഞ്ഞത് ലാലേട്ടൻ പൊക്കിയതാണ്. എന്നാൽ ഇന്നിപ്പോൾ ഒരു ഇത്തിരിയെങ്കിലും വിവരമോ നിലവാരമോ ഉള്ളവർ പറയാത്ത, ചെയ്യാത്ത നിരവധി കാര്യങ്ങൾ ജിന്റോ ഒറ്റക്ക് ചെയ്തിരിക്കുന്നു'
'റെസ്‌മിനെ കുറിച്ച് മോശം പറയാൻ ഒരു സ്ഥലത്തെ ആൾക്കാരെ ഒട്ടടക്കം അധിക്ഷേപിച്ചു. റെസ്‌മിന്റെ സ്വഭാവം ഇങ്ങനെ ആയത് അവൾ വളർന്നു വന്ന സ്ഥലത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഒരു മലയാളി എന്തെങ്കിലും കുറ്റം ചെയ്താൽ "അത് അയാൾ വളർന്ന കേരളത്തിന്റെ കുഴപ്പമാണെന്ന്" വേറെ സംസ്ഥാനത്തിലെ ഒരാൾ പറയുന്നത് ആലോചിച്ചാൽ ജിന്റോ പറഞ്ഞതിലെ ഭീകരത മനസിലാക്കാം'

'ഒരു സ്ത്രീയുടെ അടിവസ്ത്രം പൊക്കി കാണിക്കുക, അത് ഹാളിലെ സോഫയിൽ വച്ചത് ആ സ്ത്രീ ഒരു മോശം സ്വഭാവകാരി ആയതുകൊണ്ടാണെന്ന് പറയുക. എന്തൊരു നികൃഷ്ടമായ ചിന്താഗതിയാണിത്. (കുളിക്കാൻ പോയ ജാസ്മിൻ പവർ ടീം മീറ്റിംഗ് വിളിച്ചപ്പോൾ സോഫയിൽ ഇന്നേഴ്സ് വച്ച് ടവൽ വച്ച് മൂടി ഇട്ടു. മീറ്റിംഗിൽ ജിന്റോക്ക് എതിരായി കാര്യങ്ങൾ പോയപ്പോൾ ആ ടവൽ മാറ്റി ഇന്നേഴ്സ് ഉയർത്തി കാണിച്ചു)'
'ജിന്റൊക്കെതിരെ വീഡിയോ ഇട്ടപ്പോഴും പറഞ്ഞപ്പോളും ലാലേട്ടൻ പറഞ്ഞ "ഇത് നിങ്ങളെ മോശമായി പറഞ്ഞതല്ല" എന്ന വാക്യവും ഒരു ഒഴുക്കൻ സമീപനവും കാരണം കൂടി ആണ് ജിന്റോ വീണ്ടും കൂടുതൽ കച്ചറ ആവുന്നത്. ലാലേട്ടൻ ജിന്റോക്ക് മോശമായി തോന്നുന്ന പോലെ തന്നെ പറയണം,' കുറിപ്പിൽ പറയുന്നതിങ്ങനെ.
മോഹൻലാൽ ജിന്റോയോട് കുറേക്കൂടി മയത്തിലാണെന്ന് സംസാരിക്കുന്നതെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. അതേസമയം ഗബ്രി ഉൾപ്പെടെയുള്ള മത്സരാർത്ഥികളെ രൂക്ഷമായി ശകാരിക്കുകയും ചെയ്യുന്നു. വരുന്ന വീക്കെന്റ് എപ്പിസോഡിൽ ജിന്റോയ്ക്ക് പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിക്കാനിടയുണ്ട് സോഷ്യൽ മീഡിയയിൽ ജിന്റോയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുന്നുണ്ട്.


Click it and Unblock the Notifications