കുട്ടികൾ കാണുന്ന ഷോയാണ് ഇങ്ങനെയുള്ള ഡ്രസ് ഇടരുതെന്ന് ശരണ്യയോട് ജിന്റോ, ഹൗസ് മേറ്റ്സ് മുഴുവൻ ശരണ്യയ്ക്കൊപ്പം!
ബിഗ് ബോസ് മലയാളം സീസൺ ആറ് നാലാം ആഴ്ച പിന്നിടുമ്പോൾ ആറ് വൈൽഡ് കാർഡുകൾ അടക്കം പത്തൊമ്പത് പേർ ഹൗസിലുണ്ട്. വൈൽഡ‍് കാർഡുകൾ ഹൗസിലേക്ക് കയറിയതോടെ ഇതുവരെ ഉറങ്ങി കിടന്ന മത്സരാർത്ഥികളും വീടും ഉണർന്നു. ഇപ്പോൾ ഓരോ മണിക്കൂറിലും വാദപ്രതിവാദങ്ങളും ശക്തമായ ഗെയിം പ്ലാനിങും മത്സരവും ഹൗസിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് ബിഗ് ബോസ് ടീം.
ശരണ്യയുടെ വസ്ത്ര ധാരണത്തെ വിമർശിക്കുന്ന ജിന്റോയും അതിനെ എതിർക്കുന്ന ശരണ്യയുമാണ് പ്രമോയിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള ക്രോപ്പ് സ്ലീവ് ലെസ് ടോപ്പും ജീൻസിന്റെ ജംപ് സ്യൂട്ടുമാണ് ശരണ്യ ധരിച്ചിരുന്നത്. ഇത് കണ്ട് ഇഷ്ടപ്പെടാതിരുന്ന ജിന്റോ ഇത് കുട്ടികൾ അടക്കമുള്ളവർ കാണുന്ന ഷോയാണെന്നും അതുകൊണ്ട് ഇത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്നും ആവശ്യപ്പെട്ടു.

വസ്ത്രധാരണ രീതി മാറ്റണമെന്ന് ജിന്റോ ആവശ്യപ്പെട്ടതോടെ ശരണ്യ പൊട്ടിത്തെറിച്ചു. എന്റെ ഡ്രസ്സിന് എന്താണ് പ്രശ്നം?. നിങ്ങൾക്ക് തോന്നിയത് പറയാനല്ല ഞാൻ. ഞാൻ ഡ്രസ് ഇടുന്നത് എന്റെ കംഫേർട്ടിന് അനുസരിച്ചാണ്. എന്റെ ഡ്രസ്സിന് എന്താണ് കുഴപ്പം?. എന്റെ കെട്ട്യോനോ എന്റെ കുടുംബത്തിനോ ഇല്ലാത്ത ടെൻഷൻ ജിന്റോ എന്ന കണ്ടസ്റ്റന്റ് എടുക്കണ്ട എന്നാണ് ജിന്റോയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് ശരണ്യ പറഞ്ഞത്.
ഒരാൾ ഒരു വസ്ത്രം ധരിക്കരുതെന്ന് പറയാൻ അവകാശമില്ലെന്ന് സായ് കൃഷ്ണൻ അടക്കമുള്ളവർ ജിന്റോയോട് പറഞ്ഞു. പക്ഷെ തെറ്റ് മനസിലാക്കിയ രീതിയിൽ ആയിരുന്നില്ല ജിന്റോയുടെ പെരുമാറ്റം. പ്രമോ വീഡിയോ വൈറലായതോടെ പ്രേക്ഷകർ അടക്കം ജിന്റോയെ വിമർശിച്ച് എത്തി. എന്റെ കെട്ട്യോനോ എന്റെ കുടുംബത്തിനോ ഇല്ലാത്ത ടെൻഷൻ ജിന്റോ എന്ന കണ്ടസ്റ്റന്റ് എടുക്കേണ്ടെന്ന് ശരണ്യ പറഞ്ഞത് കലക്കി.
ജിന്റോയെ ഇഷ്ടമാണ് പക്ഷെ ഇതിപ്പോൾ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നത്, സ്ക്രീൻ സ്പേസിന് വേണ്ടി ജിന്റോ വീണ്ടും തുടങ്ങി. വൈൽഡ് കാർഡ് വന്നപ്പോൾ സൈഡായതാ.... എങ്ങനേലും ഒറ്റപ്പെടൽ ചാറ്റാർജി എടുക്കണ്ടേ, അണ്ണൻ എന്ത് പറയും എന്നോർത്ത് ഇരിക്കുവാരുന്നു രജിത് ആശാൻ പഠിപ്പിച്ച് കൊടുത്ത അടുത്ത നമ്പർ,
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷ൦ ജിൻ്റോ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ് ഗയ്സ്... പ്ലീസ് ആരു൦ മൈൻ്റ് ആക്കാതെ പോവല്ലേ കേട്ടോ എന്നിങ്ങനെ നീളുന്നു ജിന്റോയെ പരിഹസിച്ചുള്ള കമന്റുകൾ. സീരിയൽ താരം എന്നതിലുപരി ഒരു മോഡൽ കൂടിയാണ് ശരണ്യ. അതുകൊണ്ട് തന്നെ മോഡേൺ വസ്ത്രങ്ങൾ നിരവധി ശരണ്യ ധരിക്കാറുണ്ട്. ഈ വിഷയത്തിൽ വൈൽഡ് കാർഡുകൾ പോലും ജിന്റോയ്ക്ക് എതിരാണ്.

അതേസമയം ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ജിന്റോയുമുണ്ട്. ഇത്തവണയും മത്സരത്തിന്‍റെ ചൂട് കാണിക്കാന്‍ ഓപ്പണ്‍ നോമിനേഷനാണ് ബിഗ് ബോസ് നടത്തിയത്. നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ കറുത്തചായം തേക്കുവാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
ആദ്യം ജിന്‍റോയെ പവര്‍ ടീം നോമിനേറ്റ് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനമാണ് ഇതിന് കാരണമായി പറഞ്ഞത്. ശ്രീരേഖ, റിഷി, ശ്രീതു, ശരണ്യ, അൻസിബ, അഭിഷേക്, ജാൻമണി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ട മറ്റ് മത്സരാർത്ഥികൾ.


Click it and Unblock the Notifications