'ഇപ്പുറത്ത് അഹങ്കാരം അലങ്കാരമാക്കി; ജിന്റോ നെഗറ്റീവ് പറഞ്ഞവരെ കൊണ്ടുപോലും പോസിറ്റീവ് ആക്കി'
ബിഗ് ബോസിന്റെ തുടക്കം മുതല്‍ ശക്തനായ മത്സരാര്‍ത്ഥിയെന്ന ടാഗ് ലഭിക്കുമ്പോഴും ഒത്തിരി നെഗറ്റീവുകളും നേടിയ മത്സരാര്‍്ത്ഥി കൂടിയാണ് ജിന്റോ. പലരും ജിന്റോ തന്നെയാണ് കപ്പടിക്കുക എന്ന വിലയിരുത്തലിലാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോള്‍ ഉള്ളത്.
കഴിഞ്ഞ ദിവസം നടന്ന രാജാധികാരം ടാസ്‌കില്‍ ജിന്റോ ആയിരുന്നു രാജാവ്. എല്ലാ സീസണുകളിലെയും അവസാനം ഘട്ടത്തെ പോലെ ജിന്റോ
എല്ലാവര്‍ക്കിടയിലും ഒരു സ്‌നേഹം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് വിജയിച്ചു വെന്നും എന്നാല്‍ ജിന്റോയ്ക്ക് ശേഷം വന്ന ഗെയിമര്‍ ക്വീന്‍ ആയി സ്ഥാനം ഏറ്റെടുത്തപ്പോള്‍ എല്ലാം നശിപ്പിച്ചെന്നും പറയുകയാണ് ഒരു പ്രേക്ഷകന്റെ കുറിപ്പ്.'

ജിന്റോ സ്‌നേഹം പകരാന്‍ ശ്രമിച്ചപ്പോള്‍ നേരെ തിരിച്ചാണ് അടുത്ത ക്വീന്‍ അധികാരമേറ്റപ്പോള്‍ എന്നും നെഗറ്റീവ് പറഞ്ഞവരെ കൊണ്ടുപോലും പോസിറ്റീവ് ആക്കി പറയിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നെന്നും പറയുകയാണ് കുറിപ്പില്‍. കുറിപ്പ് വായിക്കാം.
'ലൈവ് & എപ്പിസോഡ് ല്‍ ഇന്ന് കണ്ടത്......രാജാധികാരം ടാസ്‌കില്‍,ജിന്റോ രാജാവ് തുടര്‍ ഭരണം നടത്തുന്നു. ശാരീരിക ആസ്വാസ്ഥ്യം ഉള്ള ജിന്റോ രാജാവിനു അധികാര കൈമാറ്റം നടത്താന്‍ ആഗ്രഹം ഉണ്ട്. അത് കൊണ്ട് തന്നെ ദണ്ട് ആരും കയ്യേറ്റം ചെയ്ത് തട്ടി എടുത്ത് കൊണ്ട് പോകാന്‍ നോക്കേണ്ട എന്നും സ്വമേധയാ രാജാവ് തരുമെന്നും പ്രഖ്യാപിക്കുന്നു,' കുറിപ്പില്‍ പറയുന്നു.
'പ്രജകള്‍ പരസ്പരം വെറുപ് ഉപേക്ഷിച്ചു സ്‌നേഹത്തോടെ നില്കാനും സംസാരിക്കും മുന്‍പ് ഹസ്ത ദാനം ചെയ്യാനും പരസ്പരം hug ചെയ്യാനും പറയുന്നു. രാജാവ് പറയുന്ന സമയങ്ങളില്‍ വെള്ളം കുടിക്കാനും ലഘു വ്യായാമം ചെയ്യാനും പ്രജകളോട് ജിന്റോ രാജാവ് പറഞ്ഞു. അതിനു ശേഷം ആയിരുന്നു അധികാര കൈമാറ്റത്തിന് ഉള്ള ലളിതമായ മത്സരങ്ങള്‍ നടത്തുന്നത്.'
'ഏറ്റവും രസകരമായി തന്നെ പ്രജകള്‍ ആ മത്സരത്തില്‍ പങ്കെടുത്തു. അതിലൊരാള്‍ വിജയിക്കുകയും അടുത്ത റാണി ആവുകയും ചെയ്തു....
ഇന്നത്തെ ഏറ്റവും രസകരമായ entertainment &fun elements ചേര്‍ന്ന രാജാധികാരം ആയിരുന്നു ജിന്റോ കാഴ്ച വെച്ചത്.... എല്ലാ സീസണ്‍ ലും അവസാന നാളുകളിലേക് എത്തുമ്പോ bb ഹൌസ് ല്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകുകയും housemates പരസ്പരം കളി തമാശകള്‍ പറഞ്ഞു കൂടുതല്‍ അടുക്കുന്നതായും കാണാറുണ്ട്.'
'അതിനൊരു ശ്രമം ആയിരുന്നു ജിന്റോ നടത്തിയത് 80% അത് വിജയം ആയിരുന്നു. പുതിയ റാണി ആയ ജാസ്മിന്‍... തന്റെ അഹങ്കാരം കാണിക്കാന്‍ ആയി രാജാധികാരം use ചെയ്തു. നിയമങ്ങള്‍ മാറ്റി പ്രജകളുടെ സ്വാതന്ത്ര്യതില്‍ കടന്ന് കേറാന്‍ നോക്കി. ഇതില്‍ അതൃപ്തി ഉണ്ടായ പ്രജകളില്‍ ഒരാള്‍ ദണ്ട് കൈക്കല്‍ ആക്കുകയും റാണിയുടെ അധികാരം നഷ്ടപ്പെടുത്തുകയും ചെയ്തു.'

'പിന്നീട് കണ്ടത് ആ ടാസ്‌കിന്റെ ഭംഗി തന്നെ കളയും വിധം കരയുകയും പരാതി പറയുകയും കുറ്റപ്പെടുത്തുകയും പുലമ്പുകയും ചെയുന്ന ജാസ്മിനെ ആണ്. കുറച്ചു സമയങ്ങള്‍ക്കകം bb ആ ടാസ്‌ക് തന്നെ അവസാനിപ്പിച്ചു...... ഹോട്ടല്‍ ടാസ്‌കില്‍ റോബോട് വേഷം കിട്ടിയപ്പോഴും സ്വന്തം അഹങ്കാരം അലങ്കാരമാക്കി ആ ടാസ്‌ക് കുളമാക്കാന്‍ ആണ് ജാസ്മിന്‍ നോക്കിയത്,അന്ന് സമ്മാനമായി റെസ്മിന്റെ കയ്യില്‍ നിന്ന് മുഖത്തിന് അടി കിട്ടുകയും ചെയ്തു'
'സീസണിന്റെ അവസാന നാളുകളില്‍ പോലും -ഹൗസ്mates നാല്‍ അംഗീകരിക്കപ്പെടാനോ മികച്ച contestant ആകാനോ ജാസ്മിന് പറ്റിയിട്ടില്ല...
നേരെ മറിച്ചു ജിന്റോ കിട്ടിയ അവസരങ്ങള്‍ എല്ലാം ബുദ്ധിപൂര്‍വം തനിക് അനുകൂലമായി use ചെയ്തു...... അതാണ് യഥാര്‍ത്ഥ ഗെയിംര്‍ ന്റെ കഴിവ്..... ഒറ്റപെടല്‍ strategy അല്ല... നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് പോലും പോസിറ്റീവ് പറയിപ്പിക്കാന്‍ ജിന്റോ യ്ക്ക് സാധിച്ചു... REAL HERO'


Click it and Unblock the Notifications











