'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മുപ്പത്തിയഞ്ച് ദിവസം പിന്നിടുമ്പോൾ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചാ വിഷയമാകുന്ന ഒരു പേരാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയിനറായ ജിന്റോയുടേത്. ആദ്യത്തെ ഒരാഴ്ച സഹമത്സരാർത്ഥികളും പ്രേക്ഷകരും വരെ കരുതിയത് ജിന്റോ മണ്ടനായ ഒരു മത്സരാർത്ഥിയാണെന്നാണ്. എന്നാൽ ഏറ്റവും കൂടുതൽ മൈന്റ് ​ഗെയിം കളിച്ച് മുന്നേറുന്ന ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. ഇതിനോടകം രണ്ട് തവണയിൽ കൂടുതൽ ജിന്റോ പവർ ടീം അം​ഗമാുകയും ക്യാപ്റ്റനാവുകയും ചെയ്തു.

പ്രേക്ഷകരുടെ മനസ് അറിഞ്ഞാണ് ജിന്റോയുടെ ഒരോ ചുവടുവെപ്പും. എറണാകുളം കാലടി സ്വദേശിയായ ജിന്റോ ബി​ഗ് ബോസിലേക്ക് പോകുന്നതിന് നാളുകൾക്ക് മുമ്പ് മൈൽ സ്റ്റോൺ മേക്കഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ അഭിനയ മോഹത്തെ കുറിച്ച് അടക്കം അഭിമുഖത്തിൽ ജിന്റോ സംസാരിച്ചു.

Jinto BodyCraft

നായകനായി ഒരു സിനിമ ചെയ്തതിനെ കുറിച്ചുമെല്ലാം ജിന്റോ വിശ​ദീകരിച്ചു. 'എല്ലാ മസിൽസും എനിക്ക് ഫേവറേറ്റാണ്. കോംപറ്റീഷനിൽ പങ്കെടുക്കാൻ‌ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എല്ലാ മസിൽസും ഇംപോർട്ടന്റാണ്. സെലിബ്രിറ്റീസ് ജിമ്മിലേക്ക് വരുന്നതിന്റെ മെയിൻ ഉദ്ദേശം പോസ്റ്റർ കറക്ഷനാണ്. അങ്ങനെ ട്രെയിൻ ചെയ്ത് കഴിയുമ്പോൾ അവർ ക്യാമറയിലും ഫ്രെയിമിലും വേറൊരു ലുക്കിലേക്ക് മാറും. ഞാൻ‌ റഷ്യൻ കോച്ചിന് കീഴിലാണ് കൂടുതലും പഠിക്കുന്നത്.'

'അതുകൊണ്ട് തന്നെ മൂന്നോ, നാലോ മാസം കൂടുമ്പോൾ‌ ഞാൻ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. അവരുടെ ക്ലാസ് അറ്റന്റ് ചെയ്യാൻ പോകണമെങ്കിൽ മിനിമം ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കണം. അതിനുള്ള അറിവ് അവരുടെ ക്ലാസുകളിൽ നിന്നും നമുക്ക് ലഭിക്കും. ഫുഡ് എനിക്ക് സ്പോൺസർ ചെയ്യുന്നത് പല കമ്പിനിക്കാരാണ്.'

'ഞാനിപ്പോൾ സിനിമയിലാണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്. ഇതിനോടകം നായകനായി ഒരു പടം ചെയ്ത് കഴിഞ്ഞു. അതുകൂടാതെ വേറെയും മൂന്ന് പടം ചെയ്ത് വെച്ചിട്ടുണ്ട്. അതിൽ ഒന്ന് തമിഴിലാണ്. അത്തരം സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്. അതിന് ഒരുപാട് പരിശ്രമിച്ചു. അല്ലെങ്കിൽ‌ ​ഗുണ്ട റോൾ മാത്രമെ ചെയ്യാൻ പറ്റു.'

'അതുപോലെ നജീം അർഷാദ് പാടിയ ഒരു പാട്ടിൽ ഞാനാണ് ലീഡ് ചെയ്തത്. അതിന് വേണ്ടി മസിൽ കളഞ്ഞു. ലൈഫിൽ അച്ചീവ്മെന്റ്സ് വേണം. അതിനായി പരിശ്രമിക്കണം. എന്തെങ്കിലും അച്ചീവ് ചെയ്തശേഷം വീണ്ടും ഉയരങ്ങളിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ എളുപ്പവഴികൾ സ്വീകരിക്കരുത്.'

Jinto BodyCraft

'മെന്റലി ഫിറ്റായശേഷമെ ഫിസിക്കലി ഫിറ്റായിട്ട് കാര്യമുള്ളു. ജിമ്മിൽ പോകരുതെന്ന് ചില ഡോക്ടർമാർ പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ട് അവർ തന്നെ ജിമ്മിൽ പോകുകയും ചെയ്യും. അവർക്ക് കമ്മീഷൻ കിട്ടുന്നതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്', എന്നാണ് ജിന്റോ പറയുന്നത്.

ഹൗസിൽ ജിന്റോയുടെ സഹമത്സരാർ‌ത്ഥി ശരണ്യ വരെ ജിന്റോയുടെ ഫിറ്റ്നസ് സെന്ററിലായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്‌റ്റ്‌ എന്ന സ്ഥാപനം നടത്തിവരികയാണ്.

എറണാകുളം, കോതമംഗലം, മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന സിനിമയിലാണ്‌ ജിന്റോ ആദ്യമായി അഭിനയിച്ചത്‌. ഗോദ, പഞ്ചവര്‍ണതത്ത, ജാക്ക്‌ഡാനിയല്‍ തുടങ്ങിയ ചിത്രങ്ങളിലും ജിന്റോ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X