പേളിക്കും രഞ്ജിനിക്കും ശേഷം വന്ന ജാസ്മിൻ; ജിന്റോ വിജയിക്കാനുള്ള സാധ്യതയുണ്ടോ?; ശ്രദ്ധ നേടി കുറിപ്പ്
ബിഗ് ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ പ്രേക്ഷരകർക്ക് കൗതുകമേറെയാണ്. ഇത്തവണ ആര് വിജയിയാകും എന്ന ചോദ്യമാണ് ഏവർക്കും. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇതിൽ വ്യക്തമായ ചിത്രം ലഭിക്കുന്നില്ല. ജാസ്മിൻ, ജിന്റോ എന്നിവർക്കാണ് കൂടുതൽ സാധ്യത. അതേസമയം ജാസ്മിന് ഹേറ്റേഴ്സ് കൂടുതലാണ്. ജിന്റോയുടെ ഗ്രാഫ് ഇപ്പോൾ താഴേക്ക് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ആര് വിന്നറാകും എന്നതിൽ ഏവർക്കും ആകാംക്ഷയുണ്ട്. ഇപ്പോഴിതാ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ളവരെക്കുറിച്ച് വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ജിന്റോ - ആദ്യ ആഴ്ചയിൽ തന്നെ മണ്ടനെന്ന അവാർഡ് കിട്ടിയ ഒരാൾ ഞാൻ അതല്ല എന്ന് ഓരോ വീക്കിലും പ്രൂവ് ചെയ്തു മുന്നോട്ട് വരുന്നത് നിസ്സാര കാര്യമല്ല. അകത്തുള്ള സകല മത്സരാർത്ഥികളും മണ്ടൻ എന്നും പൊട്ടൻ എന്നുമൊക്കെ വിളിച്ച് പ്രകോപിപ്പിക്കാൻ നോക്കിയിട്ടും തന്റെ കാര്യം നോക്കി ഒറ്റയ്ക്ക് നിന്ന് കളിച്ചു കയറിയത് കൊണ്ടും. ഇപ്പൊ അവിടെയുള്ള മത്സരാർത്ഥികളിൽ ഏറ്റവും നന്നായി ഈ കളി മനസ്സിലാക്കിയ ഒരാൾ എന്ന നിലയിലും ജിന്റോ ആണ് ഈ സീസൺ വിന്നർ ആകാൻ അർഹൻ. സാബുവിനെ പോലെയോ, അഖിലിനെ പോലെയോ അത്രയും നല്ല ഗെയിമർ അല്ലെങ്കിലും ഇപ്പൊ ഹൗസിൽ ഉള്ളവരെ വച്ചു നോക്കിയാൽ ജിന്റോയാണ് മെച്ചം.

ജാസ്മിൻ - പേർളിക്കും രഞ്ജിനിക്കും ശേഷം ഒരു സ്ത്രീ മത്സരാർത്ഥി അകത്തും പുറത്തും ഇത്രയും ഡൊമിനേറ്റ് ചെയ്തു കണ്ടന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ജാസ്മിൻ ആയിരിക്കും. ഷോ കാണാത്തവർക്ക് പോലും ജാസ്മിന്റെ പേര് അറിയാം. ശരിക്കും സീസൺ 6 ബിഗ് ബോസിൽ രണ്ട് തരത്തിലുള്ള പ്രേക്ഷകരേ ഉള്ളു. ജാസ്മിനെ ഇഷ്ടം ഉള്ളവരും ഇഷ്ടം ഇല്ലാത്തവരും. ഗബ്രി ആയുള്ള കോംബോ വെറുപ്പിച്ചത് ഒഴിച്ചാൽ ജാസ്മിൻ നല്ല മത്സരാർത്ഥിയാണ്. കൊടുത്ത കണ്ടന്റ് വെച്ച് നോക്കുമ്പോ ജിന്റോയ്ക്കും മുകളിലാണ് ജാസ്മിൻ. പക്ഷെ ഗബ്രിയുമായുള്ള കോംബോ വെറുപ്പിക്കൽ മറക്കാൻ പറ്റുന്നതല്ലല്ലോ.
അഭിഷേക് - ഈ സീസണിൽ ഏറ്റവും നന്നായി ടാസ്ക് ചെയ്യുന്നത് ആരാണെന്ന് ചോദിച്ചാൽ അഭിഷേക് എന്ന് മാത്രമേ പറയാൻ പറ്റു. പക്ഷെ അതിന് പുറത്ത് ഈ ഷോയിൽ പുള്ളിയുടേതായ Contents ഒന്നുമില്ല. എങ്കിലും നിലവിലെ അവിടത്തെ മത്സരാർത്ഥികളുടെ നിലവാരം വെച്ച് അഭിഷേക് മൂന്നാം സ്ഥാനം അർഹിക്കുന്നുണ്ട്.
അർജുൻ - അഭിഷേകിനെ പോലെ ടാസ്ക് ചെയ്യാൻ മിടുക്കൻ. ശ്രീതു ആയി ചേർന്നു കുറച്ചു കണ്ടന്റ് ഉണ്ടാക്കിയിട്ടുണ്ട്. നെഗറ്റിവിറ്റി ഒന്നും സ്പ്രെഡ് ചെയ്യാതെ ജോളി മൂഡിൽ അവിടെ മത്സരിച്ചു പോയ മത്സരാർത്ഥിയാണ് അർജുൻ.
ഋഷി - ഈ സീസണിലെ ഏറ്റവും ജെനുവിൻ മത്സരാർത്ഥി ഋഷിയാണ് പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെ ഒരുപാട് സ്ഥലത്ത് പിടിവിട്ട് വായിൽ തോന്നുന്നത് ഋഷി പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പൊ അവിടെയുള്ള മത്സരാർത്ഥികളെ വച്ചു നോക്കുമ്പോ അഞ്ചാം സ്ഥാനം ഋഷിയും അർഹിക്കുന്നുണ്ട്. ഇത് പോലെ തന്നെയാകും ടോപ് 5 ഉണ്ടാവുക എന്ന എനിക്ക് തോന്നുന്നത്. ഇതിൽ ആര് തോറ്റാലും ജയിച്ചാലും ഒന്നും ഇല്ല എന്ന് പ്രേക്ഷകന് തോന്നുന്ന ആദ്യത്തെ സീസണും ഇതായിരിക്കും, ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications











