'പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജിന്റോയ്ക്ക് ലഭിച്ച ലാലേട്ടന്റെ പ്രശംസ'; ജിന്റോയെ നവരസം പഠിപ്പിച്ച് മോഹൻലാൽ!

ബി​ഗ് ബോസ് മലയാളം സീസൺ‌ ആറിൽ ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനേഴ് മത്സരാർത്ഥികളാണ്. പക്ഷെ മത്സരം രണ്ടാഴ്ച പിന്നിട്ടിട്ടും ഭൂരിഭാ​ഗം പ്രേക്ഷകർക്കും അവരുടെ ഫേവറേറ്റ് കണ്ടസ്റ്റന്റിനെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് കാരണം മറ്റുള്ള സീസണുകളെ അപേക്ഷിച്ച് സീസൺ ആറിൽ ഫേവറേറ്റ്സിനെ തീരുമാനിക്കുന്ന തരത്തിലേക്ക് ​ഗെയിമിന്റെ​ ​ഗതി എത്തിയിട്ടില്ലെന്നത് തന്നെയാണ്. പതിനേഴ് മത്സരാർത്ഥികളും തങ്ങൾ‌ക്ക് ഒരുപോലെ എന്ന രീതിയിലാണ് ഇപ്പോൾ പ്രേക്ഷകർ ​ഗെയിം കാണുന്നത്.

പതിനേഴ് മത്സരാർത്ഥികളും അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ ​ഹൗസിലുള്ള പതിനേഴ് പേരിൽ പ്രേക്ഷകർക്ക് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന മത്സരാർത്ഥിയാണ് ഫിറ്റ്നസ് ട്രെയിനറാണ് ജിന്റോ ബോഡിക്രാഫ്റ്റ്. കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ അടക്കം ജിന്റോ പരാജയപ്പെട്ടിരുന്നു.

Bigg Boss Malayalam Season 6

മാത്രമല്ല ചായയ്ക്ക് ടേസ്റ്റില്ലെന്ന് പറഞ്ഞ് ഉണ്ടാക്കിയ അടിയും യമുനയോട് മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തതോടെ ജിന്റോയുടെ പ്രേക്ഷക പിന്തുണ വലിയ രീതിയിൽ ഇടഞ്ഞിരുന്നു. ഹൗസിലുള്ളവർ തന്നെ ജിന്റോ ഒരു മണ്ടനാണെന്ന് പട്ടം നൽകുകയും ചെയ്തു. എന്നാൽ രണ്ടാം ആഴ്ചയിൽ എത്തിയപ്പോൾ പ്രേക്ഷകരും ഹൗസിലുള്ളവരും കണ്ടത് ആദ്യത്തെ ആഴ്ചയിൽ നിന്നും വളരെ വ്യത്യസ്തമായുള്ള ജിന്റോയുടെ പ്രകടനമാണ്.

ടാസ്ക്കിൽ മാത്രമല്ല രസകരമായ പ്രകടനങ്ങളിലൂടെയും സംസാരത്തിലൂടെയുമെല്ലാം ജിന്റോ ഇപ്പോൾ ബിബി പ്രേക്ഷകർക്കിടയിൽ തരം​ഗമാണ്. മോശമായി പെരുമാറിയതിന്റെ പേരിൽ യമുനയോട് മാപ്പ് പറയുക കൂടി ചെയ്തതോടെ ഹൗസിലെ പച്ചയായ മനുഷ്യനെന്ന ടാ​ഗും ജിന്റോയ്ക്ക് ലഭിച്ചു.

മറ്റുള്ള പതിനാറ് പേരുമായും ജിന്റോയ്ക്ക് ഇപ്പോൾ സൗഹൃദമുണ്ട്. മാത്രമല്ല എല്ലാവരോടും അടുത്ത് കൂടി ഡാൻസ് പഠിച്ചും സ്കിറ്റ് ചെയ്തും ​ഗെയിം കളിച്ചുമെല്ലാം ജിന്റോ ഹൗസ്മേറ്റ്സിന്റെയും പ്രേക്ഷകരുടെയും പ്രിയങ്കരനാകുന്നുണ്ട്. ഫിറ്റ്നസ് ട്രെയിനറാണെന്ന് കരുതി എയർ പിടിച്ച് നടക്കുന്ന പ്രകൃതമല്ല ജിന്റോയുടേത്. കഴിഞ്ഞ ദിവസം ടാസ്ക്കിനായി അച്ഛൻ വേഷമണിഞ്ഞശേഷം കണ്ണാടിയിൽ നോക്കി ഭാവങ്ങൾ കാണിക്കുന്ന ജിന്റോയുടെ വീഡിയോ വൈറലായിരുന്നു.

ആ സംഭവത്തെ കുറിച്ച് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. അപ്സരയോട് ഒമ്പത് രസങ്ങളെ കുറിച്ച് പറയാൻ മോഹൻലാൽ പറഞ്ഞപ്പോൾ ഭൂരി​ഭാ​ഗവും അപ്സര കൃത്യമായി പറഞ്ഞു. പിന്നീട് ശ്രീതുവിനോടാണ് ചോദിച്ചത്. ശ്രീതുവിന് പക്ഷെ പലതും പറയാൻ കഴിഞ്ഞില്ല. ‌‌‌‌

Bigg Boss Malayalam Season 6

ശേഷമാണ് നവരസങ്ങൾ ഹൗസിൽ ചെയ്യുന്നൊരാളുണ്ടെന്ന് പറഞ്ഞ് ജിന്റോയുടെ വൈറൽ വീഡിയോ ഹൗസ്മേറ്റ്സിനായി മോ​ഹൻലാൽ കാണിച്ചത്. ശേഷം ശൃഖാരം കാണിക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടപ്പോൾ ജിന്റോ അത് ചെയ്ത് കാണിക്കുകയും ചെയ്തു. ശേഷം ഏറ്റവും ഇഷ്ടമുള്ള രസമേതാണെന്ന് മോ​ഹൻലാൽ ചോദിച്ചപ്പോൾ രൗദ്രമാണെന്ന് പറയുകയും അത് കാണിക്കുകയും ചെയ്തു ജിന്റോ.

ശേഷം ശാന്തം കാണിക്കാൻ മോഹൻലാൽ ജിന്റോയ്ക്ക് ട്രെയിനിങ് കൊടുക്കുകയും ജിന്റോ അത് മനോഹരമായി ചെയ്യുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജിന്റോയ്ക്ക് ലഭിച്ച ലാലേട്ടന്റെ പ്രശംസ എന്നാണ് ചില ആരാധകർ ഈ വീഡിയോ പങ്കിട്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്.

ആരെയും വില കുറച്ച് കാണരുത്. അതിന് ഉദാഹരണമാണ് ജിന്റോ. പലരും അദ്ദേഹത്തെ മണ്ടനെന്ന് വിളിച്ചു അദ്ദേഹം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ഹീറോയാണ്, നിലവിൽ ഇപ്പോൾ അപ്സര, ജിന്റോ അല്ലാതെ വേറെ ആരും സെറ്റാവുന്നില്ല.

ഇവർ രണ്ടും നല്ല വ്യക്തിത്വങ്ങളാണ്, എല്ലാവരെയും ഒരുപോലെ രസിപ്പിക്കുക എന്നത് ഒരു കഴിവാണ്. രസങ്ങൾ കാണിച്ച് എല്ലാവരെയും രസിപ്പിച്ച പാവം മല്ലയ്യ. ജിന്റോയെ ലാലേട്ടന് ഒരു പ്രേത്യേക ഇഷ്ടമാണ് എന്നെല്ലാമാണ് ലഭിക്കുന്ന മറ്റ് കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X