'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

ബിഗ് ബോസ് മലയാളം സിക്സിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ജിന്റോ. സീസണ്‍ സിക്സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാവുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് പിന്നീട് വിജയിയായി മാറിയത്. തമാശ കളിച്ചും നിഷ്‌കളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.

കൂടാതെ ഫിസിക്കല്‍ ടാസ്‌കുകളിലെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ കൂടുകയായിരുന്നു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷം രൂപയായിരുന്നു ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്‌സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു.

Bigg Boss Malayalam Season 6 Jinto

എന്നാല്‍ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്സ് ഇനത്തിൽ പോയതായി കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൗസിൽ വന്നപ്പോൾ താൻ വിവാഹിതനാകാൻ പോവുകയാണെന്നും ഭാവി വധു അമേരിക്കയിലാണെന്നും ജിന്റോ വെളിപ്പെടുത്തിയിരുന്നു. കാമുകി നാട്ടിലേക്ക് വന്നാൽ ഉടൻ വിവാഹമുണ്ടാകുമെന്നാണ് ജിന്റോ പറഞ്ഞിരുന്നത്.

വിവാഹമോചിതനാണ് ജിന്റോ. ഷോയിൽ നിന്നും പുറത്തിറങ്ങിയശേഷം കാമുകിയെ വീഡിയോ കോൾ ചെയ്യുന്ന ജിന്റോയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സെല്ലുലോയ്ഡ് മാ​ഗസീൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവി വധുവിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

ജിന്റോയുടെ വാക്കുകളിലേക്ക്... ഇതുവരെയും എന്റെ പാട്നറാകാൻ പോകുന്നയാളുടെ പേര് പോലും പറഞ്ഞിട്ടില്ല. ആളുടെ പേര് രമ്യ ജിന്റോയെന്നാണ്. ആദ്യമായി ഞാൻ ഇവിടെ വെളിപ്പെടുത്തുന്നു. മൂന്ന് വർഷത്തോളമായി മോതിരമിട്ടിട്ട്. അദ്ദേഹം എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കാനുള്ള കാരണം ഞാൻ ഭയങ്കര ഹോണസ്റ്റായതുകൊണ്ടാണ്. അദ്ദേഹം എപ്പോഴും അത് പറയാറുണ്ട്. ഞാൻ ഹോണസ്റ്റാണോയെന്ന് എനിക്ക് അറിയില്ല.

ഒരു വാക്ക് കൊടുത്താൽ ഞാൻ അത് ചെയ്യും. പറയുന്ന കാര്യങ്ങൾ പാലിക്കും. ഞാൻ സി​ഗരറ്റ് വലിക്കില്ല, കുടിക്കില്ല എന്നതാണ് അ​​ദ്ദേഹം എന്നെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. കുറച്ച് നാളെയായുള്ളു ഞാൻ വലിക്കാൻ തുടങ്ങിയിട്ട്. ഹൗസിൽ ചെന്നപ്പോൾ മുതൽ ഞാൻ വലിക്കുന്നുണ്ട്.

Bigg Boss Malayalam Season 6 Jinto

രണ്ട് വർഷമായി തിരികെ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ വരുന്നില്ലെന്നാണ് പുള്ളിക്കാരി പറയുന്നത്. കുടിച്ചാൽ എന്റെ പണി പാളും. ഞാൻ ആരെയെങ്കിലും പിടിച്ച് ഇടിക്കും. മാത്രമല്ല എനിക്ക് പണികിട്ടും.‍ കാരണം റിലേ പോകും. അതുകൊണ്ടാണ് സി​ഗരറ്റ് മാത്രം വലിക്കാമെന്ന് തീരുമാനിച്ചത്. ആരോ​ഗ്യം പോകുമെങ്കിലും ഞാൻ സ്നേഹിക്കുന്നയാൾ തിരികെ വരാൻ വേണ്ടിയാണ് സി​ഗരറ്റ് വലി തുടങ്ങിയത്.

അവൾക്കെതിരെയുള്ള എന്റെ ആയുധമായിരുന്നു ഞാൻ വലിക്കുമെന്നത്. അവൾ തിരികെ നാട്ടിൽ വന്നാലെ സി​ഗരറ്റ് വലി ഞാൻ നിർത്തൂ. അവൾ ഫ്ലൈറ്റ് ടിക്കറ്റ് അയച്ച് തന്നു. പക്ഷെ ഞാൻ ഇതുവരെ നോക്കിയിട്ടില്ല. അവൾ ഹൈ പ്രൊഫലുള്ള ആളാണ്. സാമ്പത്തീകമായും എല്ലാം. പൈസ കണ്ട് മടുത്ത് കിടക്കുന്നവരാണ്. ഇതെല്ലാം കളഞ്ഞ് അമേരിക്കയ്ക്ക് ചെല്ലാനാണ് അവൾ എന്നോട് പറയുന്നത്.

പക്ഷെ ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പ് തന്നെ ഞാൻ ഇവിടെ ഒരു അമേരിക്ക കെട്ടി പൊക്കിയിട്ടുണ്ട്. ഞാൻ ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമല്ല. ഞാൻ സിനിമയിൽ‌ അഭിനയിക്കുന്നതും ഇഷ്ടമല്ല എന്നാണ് ഭാവി വധുവിനെ കുറിച്ച് സംസാരിക്കവെ ജിന്റോ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X