'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് വളരെ വ്യത്യസ്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ശക്തരായി മത്സരിച്ചുകൊണ്ടിരുന്ന പല മത്സരാർത്ഥികളും ഇതിനോടകം ഹൗസിൽ നിന്നും എവിക്ടായി പുറത്ത് പോയി കഴിഞ്ഞു. ഇപ്പോൾ ഹൗസിൽ പതിനഞ്ച് മത്സരാർത്ഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ഏറ്റവും അവസാനമായി ഹൗസിൽ നിന്നും പുറത്തായത് സുരേഷ് മേനോനും അസി റോക്കിയുമാണ്. അസി റോക്കി അടക്കമുള്ള മത്സരാർത്ഥികൾ ഇമേജ് ഭയമില്ലാതെ ​ഗെയിം കളിച്ചിരുന്നവരാണ്.

അതുകൊണ്ട് തന്നെ റോക്കിയെ പോലുള്ളവർ എപ്പോഴും സ്ക്രീനിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ മറ്റുള്ള പല മത്സരാർത്ഥികളുടെയും ​ഗെയിം പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അസി റോക്കി പുറത്താവുകയും സിജോ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തതോടെ ജിന്റോ അടക്കമുള്ള മത്സരാർത്ഥികളുടെ ​ഗെയിം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

jinto bigg boss

ഹൗസിൽ ഏറ്റവും കൂർമബുദ്ധിയോടെ ​ഗെയിം കളിക്കുകയും നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ ഇപ്പോൾ. ഇപ്പോൾ പവർ ടീം അം​ഗവുമാണ് ജിന്റോ. അതേസമയം ഇപ്പോഴിതാ ജിന്റോ റിഷിയുമായും അർജുനുമായും സംസാരിക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.

തന്റെ നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും താൻ തട്ടിക്കളയുമെന്നാണ് ജിന്റോ പറഞ്ഞത്. ബി​ഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് ജിന്റോ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് പ്രേക്ഷകർ‌ക്കും അത്ര സ്വീകാര്യമായില്ല. ജിന്റോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

'സ്വന്തം നിലനിൽപ്പിനെ ബാധിക്കാതിരിക്കാൻ ഒരു നുണ പറയാത്ത ആരാണ് ഈ ലോകത്തുള്ളത്. എന്റെ മനസിൽ എന്താണെന്ന് വെച്ചാൽ സ്വന്തം നിലനിൽപ്പിനെ ബാധിക്കാതിരിക്കാൻ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും. അതാണ് എന്റെ സ്ട്രാറ്റജി. ഇത് തന്നെയാണ് ഞാൻ പുറത്തിറങ്ങിയാലും പറയുക. ബി​ഗ് ബോസിൽ എനിക്ക് കപ്പ് അടിക്കുക എന്നത് എന്റെ നിലനിൽപ്പാണ്.'

'ഓരോരുത്തർക്കും ഓരോ വ്യൂവുണ്ട്. എന്റെ വ്യൂവാണ് ഇത്. ഞാൻ ഉള്ളത് പറയും. സാധാരണ ആളുകൾ പറയും അവർ ഭയങ്കര സത്യസന്ധനാണെന്ന്. ഞാൻ സത്യസന്ധനൊന്നുമല്ല. എല്ലാവരും അവരവരുടെ കാര്യങ്ങളാണ് കാണുന്നത്. പിന്നെ ബാക്ക് ഫയറാകാൻ മാത്രം ഞാൻ ഒന്നും ചെയ്യുന്നില്ല. ആരും ഇവിടെ സത്യസന്ധന്മാരല്ല.'

jinto bigg boss

'ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന ഒരു കാര്യം നുണ പറയാറില്ലെന്നാണ്. എന്നാൽ അതാണ് ഏറ്റവും വലിയ നുണ', എന്നാണ് ജിന്റോ റിഷിയോടും അർജുനോടും സംസാരിക്കവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ പ്രേക്ഷകരിൽ നിരവധി പേർ ജിന്റോയ്ക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ജിന്റോയ്ക്ക് എല്ലാരും കൂടി ചേർന്ന് നൽകിയ മണ്ടൻ ഇമേജ് കാരണം ഈ പറഞ്ഞതൊക്കെ തനിയെ മാഞ്ഞ് പോവും.

ഇത് മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കിൽ വലിയ ചർച്ച വിഷയവും ട്രോളുകളുമായേനെ. മണ്ടൻ മുഖം മൂടി ഇട്ട ജിന്റോയുടെ തനി നിറം പുറത്ത് വരുന്നുണ്ട്. പച്ച മനുഷ്യൻ ചുവപ്പായി മാറുന്ന കാഴ്ചയാണ് കാണുന്നത് എന്നാണ് വീഡിയോയക്ക് വരുന്ന കമന്റുകൾ. ജിന്റോയും രസ്മിനുമാണ് ഇപ്പോൾ പവർ ടീം. പക്ഷെ ഇരുവരുടെയും പല നിയമങ്ങളും തു​ഗ്ലക് പരിഷ്കാരം എന്നാണ് മറ്റ് ഹൗസ്മേറ്റ്സും പ്രേക്ഷകരും പറയുന്നത്.

ഈ സീസണിൽ ആദ്യം ജയിൽ വാസം അനുഭവിച്ച മത്സരാർത്ഥികളിൽ ഒരാളും ജിന്റോയാണ്. നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റവും തമാശകളും ഗെയിമിലെ മികച്ച പ്രകടനങ്ങളുമെല്ലാമാണ് ജിന്റോയെ നിഷ്കളങ്കനും പച്ചമനുഷ്യനുമായി പ്രേക്ഷകർ വിലയിരുത്താൻ കാരണമായത്. എന്നാൽ പുതിയ വീഡിയോ പുറത്ത് വന്നതോടെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X