'എന്റെ മോൻ മണ്ടനൊന്നുമല്ല... അവന് ഒരു ജീവിതമുണ്ടാകണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം, ലവ് മാരേജായിരുന്നു'

തുടക്കത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയില്ലാതിരുന്ന ബി​ഗ് ബോസ് മത്സരാ‍ർത്ഥിയാണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോ. ആദ്യത്തെ ഒരാഴ്ച കാര്യമായി പ്രകടനമൊന്നും ജിന്റോയ്ക്ക് കാഴ്ചവെക്കാൻ സാധിച്ചില്ല. പക്ഷെ രണ്ടാം ആഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ​ഗെയിമറെന്ന രീതിയിലുള്ള ജിന്റോയുടെ ട്രാൻസ്ഫോർ‌മേഷൻ കണ്ട് പ്രേക്ഷകർ പോലും ഞെട്ടി. പവർ റൂമിൽ അടക്കം കയറി കിടിലൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഹൗസിൽ ഏറ്റവും പച്ചയായ മനുഷ്യനാരെന്ന് ചോദിച്ചാൽ ഭൂരിഭാ​ഗം പ്രേക്ഷകരും ജിന്റോയുടെ പേരാണ് പറയുക.

അമ്മയോടാണ് ജിന്റോ ഏറെയും അടുപ്പം സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മയെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ തന്നെ ജിന്റോയുടെ കണ്ണുകൾ നിറയും. വിവാഹിമോചിതനായ ജിന്റോയ്ക്ക് നല്ലൊരു കുടുംബമുണ്ടായി കാണണമെന്നതാണ് അമ്മയുടെ ആ​ഗ്രഹം. ഇപ്പോഴിതാ മകന്റെ ബി​ഗ് ബോസിലെ പ്രകടനത്തെ കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Jinto bodycraft

മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യഥാർത്ഥ ജിന്റോ എങ്ങനെയാണെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയത്. തന്റെ മകൻ മണ്ടനല്ലെന്നും അമ്മ പറയുന്നു. 'എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്നവനാണ്. എല്ലാവർക്ക് വേണ്ടിയും ചെറുപ്പം മുതൽ കഷ്ടപ്പെടാനും സഹായിക്കാനുമുണ്ടാകും ജിന്റോ.'

'അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അവനെ വലിയ കാര്യമാണ്. ആർക്കും അവനോട് ഒരു ഇഷ്ടക്കുറവില്ല. ഞങ്ങൾ ഒരു സാധാരണ കുടുംബമാണ്. സാമ്പത്തികശേഷി അധികം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജിന്റോയും ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് സുഖമില്ലാതെയായപ്പോൾ അവന് വലിയ വിഷമമായിരുന്നു.'

'എനിക്ക് ജീവനുണ്ടെങ്കിൽ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും അമ്മയെ ഞാൻ രക്ഷപ്പെടുത്തും എന്നാണ് ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ ജിന്റോ എന്നോട് പറഞ്ഞത്. എനിക്ക് ലെങ്സ് ചുരുങ്ങുന്ന അസുഖമാണ്. എന്റെ അസുഖമാണ് അവന്റെ സങ്കടം. എന്റെ ജീവനായാണ് ജിന്റോയെ ഞാൻ കൊണ്ടുനടക്കുന്നത്. എന്റെ മോൻ മണ്ടനല്ല. അവന് നല്ല ബുദ്ധിയുണ്ട്. മണ്ടനെന്ന് അവനെ വിളിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.'

'ഒരാൾ ഉയർന്ന് വരുന്നുവെന്ന് തോന്നുമ്പോൾ വിമർശിക്കാനും താഴ്ത്തി കെട്ടാനും ആളുകൾ ഉണ്ടാകും. പലരും വിമർശിക്കും. അതൊന്നും കണക്ക് കൂട്ടുന്നില്ല. ബി​ഗ് ബോസ് ഒരു മത്സരമല്ല. അപ്പോൾ വിമർശിക്കാനും കുറ്റപ്പെടുത്താനും ആളുകൾ ഉണ്ടാകും. അവനെ ബി​ഗ് ബോസിൽ വിടണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല.'

Jinto bodycraft

'വിമർശനമൊക്കെ സഹിക്കുക ക്ഷമിക്കുക. ജിന്റോ ഇനിയൊരു വിവാഹം കഴിച്ച് കാണാൻ എനിക്ക് ആ​ഗ്രഹമുണ്ട്. അവന് ആരും ഇല്ലാതാകാൻ പാടില്ല. അവനും ഒരു ജീവിതം വേണം. ദിവസവും അവന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും. അവൻ കപ്പ് നേടണമെന്നാണ് ആ​ഗ്രഹം. അവന് ചായ വളരെ ഇഷ്ടമാണ്. വീട്ടിൽ അവൻ സൈലന്റാണ് ഹൗസിൽ കാണുന്നത് പോലെയല്ല. മനസിന് വിഷമം തട്ടിയാൽ പെട്ടന്ന് കരയുന്ന സ്വഭാവമാണ് ജിന്റോയ്ക്ക്.'

'വിഷമമായിയെന്നത് മുഖത്ത് നിന്നും മനസിലാകും. എല്ലാവരും ഹൗസിൽ ജിന്റോയെ ഒറ്റപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്. ഒരുപാട് സുഹൃത്തുക്കളുള്ളയാളാണ്. അവന്റെ കുടുംബജീവിതത്തിൽ സംഭവിച്ചത്... അവർ തമ്മിൽ വലിയ വഴക്കുകളൊന്നും ഞങ്ങൾ കണ്ടിട്ടില്ല. നിസാരപ്രശ്നമാണ് വിവാഹമോചനത്തിലേക്ക് എത്തിയത്. ജിന്റോയും ഭാര്യയും തമ്മിൽ നിസാര പ്രശ്നത്തിനുണ്ടായ മിസ് അണ്ടർസ്റ്റാന്റിങാണ് വേർപിരിയലിലേക്ക് നയിച്ചത്.'

'അവർ പിരിയരുതെന്ന് തന്നെയായിരുന്നു ഞങ്ങൾക്ക് മനസിൽ. പക്ഷെ അവർക്ക് മുന്നോട്ട് പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ജിന്റോയുടേത് ലവ് മാരേജായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത്, പതിനഞ്ച് കൊല്ലത്തോളമായി', എന്നാണ് ജിന്റോയുടെ മാതാപിതാക്കൾ പറഞ്ഞത്.

ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡര്‍, സെലിബ്രിറ്റുകളുടെ ട്രെയിനര്‍ തുടങ്ങിയ പ്രവര്‍ത്തന മേഖലയ്‍ക്ക് പുറമെ മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X