'അല്ലേലും ലാലേട്ടന് ആ സമയത്ത് ജുനൈസിനോടും റിനോഷിനോടും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു'; ഫോട്ടോ വൈറൽ

ബി​ഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ ബി​ഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത് ചെന്നൈയിലാണ്. ഇതിനോടകം മത്സരാർത്ഥികളെല്ലാം ചെന്നൈയിൽ‌ എത്തി കഴിഞ്ഞു. സിനിമാ-സീരിയൽ-സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒരുപിടി താരങ്ങൾക്കൊപ്പം രണ്ട് കോമണേഴ്സും ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്.

പല ബി​ഗ് ബോസ് സോഷ്യൽ മീഡിയ പേജുകളും ആക്ടീവായി കഴിഞ്ഞു. ഒട്ടനവധി പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുമുണ്ട്. ഇത്തവണ ഒരുപാട് സർപ്രൈസുകൾ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കുമായി ബി​ഗ് ബോസ് ടീം ഒരുക്കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ പ്രമോയിൽ നിന്നും വ്യക്തമായത്. നടൻ മോഹൻലാലും ലോഞ്ച് ഷൂട്ടിനായി ചെന്നൈയിൽ‌ എത്തി കഴിഞ്ഞു.

Junaiz V P

അതേസമയം ഇപ്പോഴിതാ ബി​ഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി ജുനൈസ് പങ്കിട്ട ഒരു ഫോട്ടോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനും സീസൺ ഫൈവിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന റിനോഷ് ജോർജിനും ഒപ്പമുള്ള ഫോട്ടോയാണ് ജുനൈസ് പങ്കിട്ടിരിക്കുന്നത്. ബി​ഗ് ബോസ് ​​ഗ്രാന്റ് ലോഞ്ച് പരിപാടിയിൽ റിനോഷ് ജോർജിന്റെയും ജുനൈസിന്റെയും സാന്നിധ്യമുണ്ടാകുമെന്നാണ് ഫോട്ടോയിൽ നിന്നും മനസിലാകുന്നത്.

ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം എന്നാണ് മോ​ഹൻ‌ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ജുനൈസ് വി.പി കുറിച്ചത്. ഫോട്ടോ വൈറലായതോടെ സീസൺ ഫൈവിൽ മത്സരാർത്ഥികളായിരുന്ന സെറീന ആൻ ജോൺസൺ, റെനീഷ റഹ്മാൻ, നടൻ ഷിജു, വിഷ്ണു ജോഷി, നാദിറ മെഹ്റിൻ തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ച് എത്തി.

ഒപ്പം ബി​ഗ് ബോസ് കണ്ട് ഇരുവരെയും സ്നേഹിച്ചവരും കമന്റുകൾ കുറിച്ചിട്ടുണ്ട്. അല്ലേലും ലാലേട്ടന് സീസൺ ഫൈവിന്റെ സമയത്ത് ജുനൈസിനോടും റിനോഷിനോടും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്. റിനോഷും ജുനൈസും ​ഗസ്റ്റായി എത്തുന്നുണ്ടോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്.

സീസൺ ഫൈവിൽ ലാലേട്ടന്റെ ഫേവറേറ്റ്സ് റിനോഷും ജുനൈസുമായിരുന്നുവെന്നും കമന്റുകളുണ്ട്. ബിബിന്റെ സ്വന്തം വിജയനും ബാലേട്ടനുമെന്ന് കമന്റിട്ടവരും നിരവധിയാണ്. സീസൺ ഫൈവിൽ ജുനൈസിന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളായിരുന്നു റിനോഷ്. ഇരുവരും ഒരുമിച്ചിരുന്നായിരുന്നു പല കളികളും പ്ലാൻ ചെയ്തിരുന്നതും ചർച്ച ചെയ്തിരുന്നതും ഇവർ​ക്കൊപ്പം അനിയൻ മിഥുനും ഉണ്ടാകാറുണ്ടായിരുന്നു.

Junaiz V P

സീസൺ ഫൈവിൽ‌ കിരീടം ചൂടിയത് സംവിധായകനായ അഖിൽ‌ മാരാരായിരുന്നു. റെനീഷ റഹ്മാനായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം ജുനൈസിനായിരുന്നു. സീസണില്‍ മികച്ച ഒരു മത്സരാര്‍ത്ഥിയായിരുന്ന റിനോഷ് ഷോയുടെ അവസാന ആഴ്ചയ്ക്ക് മുമ്പ് അസുഖത്താല്‍ സീസണില്‍ നിന്നും പുറത്തുപോവുകയായിരുന്നു. റിനോഷ് ​ഹൗസിൽ നിലനിന്നിരുന്നെങ്കിൽ ഒരു കടുത്ത മത്സരം ഫിനാലെ വേദിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമായിരുന്നു.

ബി​ഗ് ബോസിന് ശേഷം സിനിമയിലേക്കും ജുനൈസിന് അവസരം ലഭിച്ചിരുന്നു. ജോജു ജോര്‍ജ് തിരക്കഥയെഴുതുന്ന സിനിമയില്‍ അഖില്‍ മാരാരും സാഗര്‍ സൂര്യയും ജുനൈസിനൊപ്പമുണ്ട്. സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജാണ്. ഒപ്പം ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

അഖില്‍ മാരാരുമൊത്താണ് ജോജു ആദ്യ സംവിധാന സംരംഭം ചെയ്യുന്നത്. അതേസമയം ബി​ഗ് ബോസിന്റെ ​ഗ്രാന്റ് ലോഞ്ചിങ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പതിവിന് വിപരീതമായി കോമണര്‍ മത്സരാര്‍ഥികളെ ഇത്തവണ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥി അഞ്ചാം സീസണിലാണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിച്ചത്. ഗോപിക ഗോപിയായിരുന്നു കഴിഞ്ഞ സീസണിലെ കോമണര്‍.

എന്നാല്‍ മറ്റ് മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കുന്ന ഉദ്ഘാടന എപ്പിസോഡില്‍ത്തന്നെയാണ് ഗോപികയെയും മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി സീസണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കോമണര്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ഒരാളായിരുന്നെങ്കില്‍ ഇക്കുറി അത് രണ്ട് പേരാണ്.

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X